Search
  • Follow NativePlanet
Share
» »സ്പൈഡർ ലില്ലിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്പന,160 നിലകള്‍, തീരാത്ത ബുര്‍ജ് ഖലീഫ വിശേഷങ്ങള്‍

സ്പൈഡർ ലില്ലിയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്പന,160 നിലകള്‍, തീരാത്ത ബുര്‍ജ് ഖലീഫ വിശേഷങ്ങള്‍

ബുര്‍ജ് ഖലീഫയെക്കുറിച്ചും അതിന്റെ അതിശയിപ്പിക്കുന്ന വസ്തുതകളെക്കുറിച്ചും വായിക്കാം

കാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ബുര്‍ജ് ഖലീഫ.. നിര്‍മ്മിതിയുടെ സാധ്യതകള്‍ക്ക് ഒരിക്കലും താരതമ്യപ്പെടുത്തുവാന്‍ കഴിയാത്ത രീതിയിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഒരു അത്ഭുതം തന്നെയാണ്. ഓരോ കാഴ്ചയിലും വീണ്ടും വീണ്ടും അതിശയിപ്പിക്കുന്ന, ഒരിക്കലെങ്കിലും അതിന്‍റെ ഉയരങ്ങളില്‍ നിന്ന് ദുബായ് ഒന്നു കാണണം എന്നാഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ബുര്‍ജ് ഖലീഫയെക്കുറിച്ചും അതിന്റെ അതിശയിപ്പിക്കുന്ന വസ്തുതകളെക്കുറിച്ചും വായിക്കാം

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമാണ് ബുര്‍ജ് ഖലീഫ. 828 മീറ്റർ അഥവാ 2716.5 അടി ഉയരമാണ് ഇതിനുള്ളത്. ഈ ഉയരം കുറച്ചുകൂടി രസകരമാക്കി പറയുകയാണെങ്കില്‍ പാരീസിലെ ഐഫല്‍ ടവറിനെക്കാള്‍ മൂന്നിരട്ടി ഉയരവും എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഏകദേശം ഇരട്ടി ഉയരവും ബുര്‍ജ് ഖലീഫയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും കൂടിയ മനുഷ്യ നിര്‍മ്മിതി കൂടിയാണിത്. ഏകദേശം 95 കിലോമീറ്റര്‍ ദൂരത്തു നിന്നുപോലും ബുര്‍ജ് ഖലീഫ നമുക്ക് കാണുവാന്‍ സാധിക്കും.

PC:Nick Fewings

സ്പൈഡർ ലില്ലിയിൽ നിന്നും

സ്പൈഡർ ലില്ലിയിൽ നിന്നും

ഇവിടങ്ങളിലെ മരുഭൂമിയില്‍ കാണപ്പെടുന്ന പ്രാദേശിക പുഷ്പമായ സ്പൈഡര്‍ ലില്ലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബുര്‍ജ് ഖലീഫയുടെ ഡിസൈന്‍. മൂന്ന് വൃത്താകൃതിയിലുള്ള ഘടനകൾ മധ്യഭാഗത്ത് നിന്ന് വ്യാപിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപം.
ദക്ഷിണ കൊറിയയിൽ നിന്നുള്ള സാംസങ് സി ആന്‍റി ടി എന്ന കമ്പനി ആണ് 2004 ല്‍ ആരംഭിച്ച ഇതിന്റെ നിര്‍മ്മാണം കൃത്യം ആറുവര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയത്. ബേസിക്സ്, അറബ്ടെക് തുടങ്ങിയ കമ്പനികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറിൽ (Skidmore, Owings, and Merrill) എന്ന സ്ഥാപനമാണ് ബുര്‍ജ് ഖലീഫയുട‌ എഞ്ചിനീയറിംഗും ആർക്കിടെക്ചറും ചെയ്തിരിക്കുന്നത്.

PC: Artur Aldyrkhanov

ഏറ്റവുമധികം നിലകള്‍

ഏറ്റവുമധികം നിലകള്‍

ലോകത്തേറ്റവും അധികം നിലകളുള്ള കെട്ടിടവും ബുര്‍ജ് ഖലീഫ തന്നെയാണ്. 160 ല്‍ അധികം നിലകളാണ് ഇതിനുള്ളത്. ചൈനയിലെ ഷാങ്ഹായ് ടവറിന് 128 നിലകളും മക്കാ റോയല്‍ ക്ലോക്ക് ടവറിന് 130 നിലകളുമാണുള്ളത്.
പരമാവധി എലിവേറ്റർ വേഗത മണിക്കൂറിൽ 36 കി.മീ (600 മീ/മിനിറ്റ്) ആണ്. ഒരു ക്യാബിനിൽ 12 മുതൽ 14 വരെ യാത്രക്കാർക്കുള്ള ഡബിൾ ഡെക്കർ എലിവേറ്ററുകൾ ആണ് ഇവിടെയുള്ളത്. 140 നിലകളിലേക്കാണ് ഈ സൗകര്യമുള്ളത്. ഖലീഫയുടെ 124-ാം നിലയിലുള്ള നിരീക്ഷണ ഡെക്കിലേക്ക് ബുർജ് ഖലീഫ എലിവേറ്റർ വഴി എത്തിച്ചേരാൻ ഒരു മിനിറ്റിൽ താഴെ സമയമെടുക്കും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർവീസ് എലിവേറ്റർ, ലോകത്തിലെ ഏറ്റവും ഉയർന്ന ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്ക് ,ഏറ്റവും കൂടുതൽ യാത്രാ ദൂരമുള്ള എലിവേറ്റർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീസ്റ്റാൻഡിംഗ് സ്ട്രക്ച്ചര്‍ എന്നിങ്ങനെ വേറെയും ബഹുമതികള്‍ ഇതിനുണ്ട്.

PC:denis harschi

പുറം മിനുക്കിയിരിക്കുന്നത് ഗ്ലാസ് പാനലില്‍

പുറം മിനുക്കിയിരിക്കുന്നത് ഗ്ലാസ് പാനലില്‍

26,000 ഗ്ലാസ് പാനലുകൾ കൊണ്ടാണ് ബുർജ് ഖലീഫയുടെ മുൻഭാഗം നിർമ്മിച്ചിരിക്കുന്നത്. അലങ്കാരം എന്നതിലുപരിയായി പല ഗുണങ്ങളും ഇതിന്‍റെ ഗ്ലാസ് പാനലുകള്‍ക്കുണ്ട്. ഊർജ്ജം സംരക്ഷിക്കുന്നതിനും താപ കൈമാറ്റം കുറയ്ക്കുന്നതിനുമായി പ്രത്യേകം രൂപകല്പന ചെയ്തവയാണിത്. രണ്ട് വർഷത്തിലേറെ സമയമെടുത്താണ് ഇവ ഇവിടെ സ്ഥാപിച്ചത്. ഇൻസുലേഷൻ വർദ്ധിപ്പിക്കുന്നതിനായി വെള്ളി പൂശിയ പുറം കവചമാണുള്ളത്. സോളാർ പാനലുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ഉയർന്ന റസ്റ്റോറന്റ്

ലോകത്തിലെ ഏറ്റവും ഉയർന്ന റസ്റ്റോറന്റ്


ഉയരങ്ങളിലുള്ള കാഴ്ചകളും അനുഭവങ്ങളും നല്കുന്ന ഇവിടെത്തന്നെയാണ്
ലോകത്തിലെ ഏറ്റവും ഉയർന്ന റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നതും. 122-ാം നിലയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അറ്റ്മോസ്ഫിയര്‍ ബാര്‍ സ്ഥിതി ചെയ്യുന്നത്. അറ്റ് ദ ടോപ്പ് വ്യൂവിംഗ് ഡെക്കിന് രണ്ടു നില താഴെയാണിതുള്ളത്. വളരെ അവിസ്മരണീയമായ ഒരു അനുഭവമാണ് ഇവിടം നല്കുന്നത്.

PC:Anshuman Shaji

15 ദശലക്ഷം ഗാലൻ വെള്ളം

15 ദശലക്ഷം ഗാലൻ വെള്ളം

സുസ്ഥിരമായ നിര്‍മ്മിതിക്കും വിഭവങ്ങളുടെ പുനരുപയോഗത്തിനും ബുര്‍ജ് ഖലീഫ പ്രസിദ്ധമാണ്. ഓരോ വർഷവും 15 ദശലക്ഷം ഗാലൻ വെള്ളം ഇവിടെ നിന്നും ശേഖരിക്കുവാന്‍ സാധിക്കുന്നുണ്ട്, ലാൻഡ്‌സ്‌കേപ്പിംഗിനും ചെടികൾക്കും നനയ്ക്കാനും തണുപ്പിക്കൽ സംവിധാനത്തിനും ദുബായ് ഫൗണ്ടനില്‍ വിതരണം ചെയ്യുന്നതിനും ജലസേചനത്തിനും ഇങ്ങനെ ശേഖരിക്കുന്ന വെള്ളം ഉപയോഗിക്കുന്നു

PC:Andreas M

ലോകത്തിലെ ഏറ്റവും ഉയർന്ന ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്ക്

ലോകത്തിലെ ഏറ്റവും ഉയർന്ന ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്ക്

ലെവൽ 148-ൽ ബുർജ് ഖലീഫ സ്കൈ, 555 മീറ്റർ (1,821 അടി) ഉയരത്തിലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്ക് ഉള്ളത്. നഗരത്തിന്റെ ആകാശക്കാഴ്ചകള്‍ ഇവിടെ നിന്നും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. ഔട്ട്ഡോർ നടുമുറ്റം, ഒരു ആഡംബര ലോഞ്ച് എന്നിവയും ഇവിടെയുണ്ട്.

PC:Md Mahdi

വൃത്തിയാക്കിത്തീരുവാന്‍ നാല് മാസം!

വൃത്തിയാക്കിത്തീരുവാന്‍ നാല് മാസം!

ഇത്രയും വലിയ ഒരു നിര്‍മ്മിതിക്ക് മികച്ച പരിചരണവും സംരക്ഷണവും അത്യാവശ്യമാണ്. ടവറിന്റെ മുകളിൽ നിന്ന് താഴേക്ക് ഓരോ ജാലകവും വൃത്തിയാക്കാൻ ഏകദേശം 4 മാസമെടുക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. 36 മീറ്റർ വരെ നീളുന്ന സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള 18 ടെലിസ്‌കോപ്പിക് യൂണിറ്റുകളാണ് ഇവിടുത്തെ വൃത്തിയാക്കലുകളെല്ലാം നടത്തുന്നത്.

PC:Haris khan

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+