Search
  • Follow NativePlanet
Share
» »ഗോവയിലെ ഒരു രഹസ്യ ബീ‌ച്ചി‌നേക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ഗോവയിലെ ഒരു രഹസ്യ ബീ‌ച്ചി‌നേക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

By Maneesh

ബീച്ചുകളുടെ പേരില്‍ ഗോവ പോലെ ഇത്രയും പ്രശസ്തമായ ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടാകില്ലാ. ഗോവയിലെ ബീച്ചുകളിലെല്ലാം സഞ്ചാ‌രികള്‍ എത്താറുണ്ട്. എന്നിട്ടും അവയില്‍ ഒരു ബീച്ചിനെ ഇപ്പോഴും രഹസ്യ ബീച്ച് എന്നാണ് വിളിക്കുന്നത്.

Goa Photo Gallery

ഗോവയിലെ ബട്ടര്‍ഫ്ലൈ ബീച്ചിനെ രഹസ്യ ബീച്ച് എന്ന് വിളിക്കാന്‍ ഒരു കാരണമുണ്ട്. ആദ്യമാ‌യി ഗോവയില്‍ എത്തിച്ചേരുന്നവര്‍ക്ക് അത്ര എ‌ളുപ്പത്തിലൊന്നും എ‌ത്തിച്ചേരാന്‍ കഴിയില്ലാ. ഇത് കൂടാതെ ബട്ടര്‍ ഫ്ലൈ ബീച്ചിന് നിരവധി സവിശേഷതകള്‍ ഉണ്ട്. അവ സ്ലൈഡുകളിലൂടെ വായിക്കാം.

ബട്ടര്‍ഫ്ലൈ ദ്വീപ്

ബട്ടര്‍ഫ്ലൈ ദ്വീപ്

ഗോവയിലെ പാലോലെം ബീച്ചിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞന്‍ ദ്വീപാണ് ബട്ടര്‍ ഫ്ലൈ ദ്വീപ്. നിരവധി പൂമ്പാറ്റകള്‍ എപ്പോഴും പറന്നുകളിക്കുന്നതിനാലാണ് ഈ ദ്വീപിന് ബട്ടര്‍ഫ്ലൈ ദ്വീപ് എന്ന പേര് ലഭിച്ചത്. ബട്ടര്‍ഫ്ലൈ ദ്വീപിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Mathanki Kodavasal

വ്യത്യസ്തമായ ബീച്ച്

വ്യത്യസ്തമായ ബീച്ച്

ഗോവയിലെ മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമാണ് ഈ ബീച്ച്. മറ്റു ബീച്ചുകളുടെ അത്ര ഗ്ലാമറോ തിരക്കോ ഒന്നും ഈ ബീച്ചില്‍ കാണാന്‍ കഴിയില്ല. ടൂറിസ്റ്റുകള്‍ക്കായുള്ള ഷാക്കുകളോ ഷോപ്പുകളൊയൊന്നും ഇവിടെയില്ല.
Photo Courtesy: Sanjib Mitra

ഏകന്ത ബീച്ച്

ഏകന്ത ബീച്ച്

ഗോവന്‍ തീരത്തെ ഈ ഏകാന്ത ബീച്ച് സൗത്ത് ഗോവയിലാണ് സ്ഥിതി ചെയ്യുന്നത്. പാലോലം ബീച്ചില്‍ നിന്ന് ബോട്ടില്‍ ആണ് ആളുകള്‍ ഈ ബീച്ചിലേക്ക് എത്തിച്ചേരുന്നത്. ബീച്ചി‌ന് പിന്നിലായി ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു മൊട്ടക്കുന്നാണ്.
Photo Courtesy: Gili Chupak

രഹസ്യ ബീച്ച്

രഹസ്യ ബീച്ച്

ഇവിടെ എത്തിച്ചേരാന്‍ റോഡുകളൊന്നും ഇല്ലാത്തതിനാല്‍ അ‌ധികം സഞ്ചാരികളൊന്നും ഇവിടെ എത്താരില്ലാ. എത്തിച്ചേരാനുള്ള ബു‌‌ദ്ധിമുട്ടാണ് ഈ ബീച്ചിനെ രഹസ്യ ബീ‌ച്ചായില്‍ നില നിര്‍ത്തുന്നത്. ഇവിടെക്കുള്ള ബോട്ട് യാത്രയില്‍ ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഡോള്‍ഫിനുകളെ കാണാം. മാത്രമല്ല, ഇവിടുത്തെ സൂര്യസ്തമയ കാഴ്ചയ്‌ക്ക് പ്രത്യേക ഭംഗിയാണ്.
Photo Courtesy: Nicolas Mirguet

കാഴ്ചകള്‍

കാഴ്ചകള്‍

ബട്ടര്‍ഫ്ലൈ ബീച്ചില്‍ നിന്നുള്ള ഒരു കാഴ്ച. Read: ഇതൊക്കെയാണ് ഗോവയിലെ ജ‌ലകേളികള്‍
Photo Courtesy: swati kulkarni

കാഴ്ചകള്‍

കാഴ്ചകള്‍

ബട്ടര്‍ഫ്ലൈ ബീച്ചില്‍ നിന്നുള്ള ഒരു കാഴ്ച. Read: ബുള്ളറ്റുമായി കറങ്ങാ‌ന്‍ ഗോവയിലെ 5 വഴികള്‍
Photo Courtesy: Gili Chupak

കാഴ്ചകള്‍

കാഴ്ചകള്‍

ബട്ടര്‍ഫ്ലൈ ബീച്ചില്‍ നിന്നുള്ള ഒരു കാഴ്ച. Read: എത്രപോയാലും മതിവരാത്ത ഗോവയിലെ ബീച്ചുകള്‍

Photo Courtesy: Gili Chupak

കാഴ്ചകള്‍

കാഴ്ചകള്‍

ബട്ടര്‍ഫ്ലൈ ബീച്ചില്‍ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: swati kulkarni

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബീച്ചിലേക്ക് എത്തിച്ചേരാന്‍ റോഡുകളൊന്നും ഇല്ലാത്തതിനാല്‍ പാലോലം ബീച്ചില്‍ നിന്ന് ബോട്ടുമാര്‍ഗം ഇവിടേയ്ക്ക് യാത്ര ചെയ്യണം. ബോട്ട് യാത്രയ്ക്ക് ഏകദേശം 1300 രൂപയാകും. 1300 രൂപയ്ക്ക് ബട്ടര്‍ഫ്ലൈ ബീച്ച്, ഹണിമൂണ്‍ ദ്വീപ്, എന്നീ സ്ഥല‌ങ്ങള്‍ സന്ദര്‍ശിക്കാം. ഒരു മണിക്കൂര്‍ സമയമാണ് ബോട്ട് ട്രിപ്പ്.

Photo Courtesy: Gili Chupak

പാലോലം ബീച്ച്

പാലോലം ബീച്ച്

സൗത്ത് ഗോവയിലെ പ്രശസ്തമയാ ബീച്ചാണ് പാലോലം ബീച്ച്, പാലോലം, മാര്‍ഗോവ, കണകോണ തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് ഇവിടെ എളു‌പ്പത്തില്‍ എത്തി‌ച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: Anne Roberts

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa beaches travel guide south goa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+