കേരളത്തിലെ വള്ളംകളി പോരാട്ടങ്ങൾക്കു ആവേശം പകരുന്ന ചമ്പക്കുളം മൂലം ജലോത്സവം നാളെ നടക്കും. ജൂൺ 22 ശനിയാഴ്ച ചമ്പക്കുളത്ത് പമ്പയാറ്റിൽ നടക്കുന്ന ചമ്പക്കുളം വള്ളംകളി കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വള്ളംകളികളിലൊന്നാണ്. മത്സരിച്ച് തുഴയെറിഞ്ഞ് പോകുന്ന വള്ളംകളുടെ ഊർജം നിറഞ്ഞ കാഴ്ച കാണാൻ വിവിധ നാടുകളിൽ നിന്നും സന്ദർശകരെത്തും.
ഈ വർഷം എട്ടു വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആറ് ചുണ്ടൻ വള്ളങ്ങൾ, രണ്ട് വെപ്പ് ബി ഗ്രേഡ് വള്ളങ്ങൾ എന്നിവയുൾപ്പെടെയാണിത്. രാവിലെ 11.30 ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾ ആചാരാനുഷ്‌ഠാനങ്ങൾ നടത്തും. 4.50 ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം.
ചമ്പക്കുളം വള്ളംകളി മത്സസം ചടങ്ങുകൾ
11.30 ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും ആചാരാനുഷ്ഠാനങ്ങൾക്ക് തുടക്കമാകും. 1.30 ന് കലക്‌ടർ അലക്‌സ് വർഗീസ് പതാക ഉയർത്തും. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അസി കമ്മിഷണർ ആർ ശ്രീശങ്കറും കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്ക റെക്‌ടർ ഫാദർ ഗ്രിഗറി ഓണംകുളവും ചേർന്ന് ദീപം തെളിയിക്കും. കെ കെ ഷാജു എക്‌സ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.
2.30 ന് മാസ് ഡ്രിൽ. വർഗീസ് ജോസഫ് വല്യാക്കൽ മാസ്റ്റർ ഓഫ് സെറിമണിയാകും. പി ആർ പദ്‌മകുമാർ പ്രതിജ്ഞയ്ക്കു നേതൃത്വം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. മൂന്ന് മണിക്ക് മത്സരങ്ങൾ തുടങ്ങും.
3.40 ന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും.3.40 ന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. 4.50 ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം. അഞ്ച് മണിക്ക് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും.
ചുണ്ടൻ വള്ളങ്ങളും ട്രാക്കും ഹീറ്റ്സും
ഒന്നാം ഹീറ്റ്സ് :
ട്രാക്ക് 2 ൽ നടുഭാഗം ചുണ്ടൻ, ട്രാക്ക് 3ൽ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ.
∙ രണ്ടാം ഹീറ്റ്സ് :
ട്രാക്ക് രണ്ടിൽ ചമ്പക്കുളം ചുണ്ടൻ, ട്രാക്ക് 3ൽ ചെറുതന ചുണ്ടൻ
∙ മൂന്നാം ഹീറ്റ്സ് :
ട്രാക്ക് രണ്ടിൽ ആയാപറമ്പ് വലിയ ദിവാൻജി, ട്രാക്ക് 3ൽ സെന്റ് ജോർജ് ചുണ്ടൻ.
∙ ഫൈനലിലെ ട്രാക്ക്
ചുണ്ടൻ ലൂസേഴ്സ് ഫൈനൽ ട്രാക്ക്1 : 3-ാം ഹീറ്റ്സിലെ രണ്ടാമൻ.
ട്രാക്ക് 2 : 1-ാം ഹീറ്റ്സിലെ രണ്ടാമൻ.
ട്രാക്ക് 3 : 2-ാം ഹീറ്റ്സിലെ രണ്ടാമൻ.
∙ ചുണ്ടൻ ഫൈനൽ
ട്രാക്ക് 1 : 3-ാം ഹീറ്റ്സിലെ ഒന്നാമൻ.
ട്രാക്ക് 2 : 1-ാം ഹീറ്റ്സിലെ ഒന്നാമൻ
.ട്രാക്ക് 3 : 2-ാം ഹീറ്റ്സിലെ ഒന്നാമൻ.
∙ വെപ്പ് ബി ഗ്രേഡ്
ട്രാക്ക് 1 : കരിപ്പുഴ
ട്രാക്ക് 2 : പുന്നത്ര പുരയ്ക്കൽ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













