ഒരു നാടിന് മുഴുൻ ഐശ്വര്യവും സമൃദ്ധിയും നല്കി കാലങ്ങളായി നിലകൊള്ളുന്ന ക്ഷേത്രം, തലമുറകൾ കൈമാറിയെത്തിയ വിശ്വാസങ്ങളും കഥകളും കൊണ്ട് സമ്പന്നമാണ് മലപ്പുറം ജില്ലയിലെ കുറുമ്പത്തൂരിലെ ചന്ദനക്കാവ് ഭഗവതി ക്ഷേത്രം. പ്രകൃതിയുടെ നടുവിൽ ദേവിദേവന്മാർ പരിലസിക്കുന്ന അതീവ സുന്ദരമായ ഭൂമിയിലെ ഈ ക്ഷേത്രത്തിന് പഴക്കമേറെയുണ്ട്. നിറഞ്ഞു നിൽക്കുന്ന പച്ചപ്പും വള്ളിപ്പടർപ്പുകളും കാവിന്റെ ഭംഗി കൂട്ടുകയാണ്. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനും അവകാശപ്പെടുവാൻ പോലും സാധിക്കാത്ത പല പ്രത്യേകതകളും ചന്ദനക്കാവ് ഭഗവതി ക്ഷേത്രത്തിനുണ്ട്.

ചന്ദനക്കാവ് ഭഗവതി ക്ഷേത്രം
മലപ്പുറം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുനാവായ്ക്കും പുത്തനത്താണിയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചന്ദനക്കാവ് ഭഗവതി ക്ഷേത്രം. ഒരുപാട് ചന്ദനമരങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടം ചന്ദനക്കാവ് എന്നറിയപ്പെടുന്നതെന്നാണ് കരുതുന്നത്. ഏകദേശം പത്ത് ഏക്കറോളം വരുന്ന സ്ഥലത്തായാണ് ഈ കാവുള്ളത്. മലബാറിലെ ഏറ്റവും പ്രധാന കാവുകളിലൊന്നായ ഇവിടം ഒരുപാട് വിശ്വാസങ്ങൾക്കും കഥകൾക്കു പേരുകേട്ടിരിക്കുന്നു. ഭദ്രകാളി സങ്കൽപ്പത്തിലാണ് ചന്ദനക്കാവിലമ്മയുള്ളത്. ഭഗവതി വാഴുന്ന അതേ പീഠത്തില്‍ ശിവശക്തിയാ യവനീശനും വാഴുന്നു എന്നാണ് വിശ്വാസം.
മേൽപ്പുത്തൂർ നാരായണ ഭട്ടതിരിയും ചന്ദനക്കാവും
ശ്രീകൃഷ്ണ ഭഗവാന്‍റെ ജീവിതം വിവരിക്കുന്ന നാരായണീയം രചിച്ച മേൽപ്പുത്തൂർ നാരായണ ഭട്ടതിരിയുടെ കുടുംബ ക്ഷേത്രമാണ് ചന്ദനക്കാവ് ഭഗവതി ക്ഷേത്രം. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഈ ക്ഷേത്രം അക്കാലം മുതൽ തന്നെ പേരുകേട്ടതാണ്. ചന്ദനക്കാവിലമ്മ എന്ന പേരിൽ ഉപാസിക്കുന്ന ഇവിടുത്തെ ഭഗവതി മേൽപത്തൂരിന്‍റെ ഉപാസനാ മൂർത്തിയാണ്. പണ്ടുകാലത്ത് വേദാധ്യാപനത്തിന് പേരുകേട്ട ഇവിടെവെച്ചാണ് മേൽപ്പുത്തൂർ വേദാധ്യാപനം നടത്തിയതത്രെ. മാത്രമല്ല തന്‍റെ ഗുരുവിൽ നിന്നും സ്വീകരിച്ച വാതരോഗം ഭേദമാകുവാൻ ഗുരുവായൂരപ്പനെ ഭജിക്കുവാനായി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ്, അദ്ദേഹം താൻ ആരാധിച്ചിരുന്ന ദേവിയെ ഇവിടെ ചന്ദനക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. അങ്ങനെയാണ് ഇനിടെ ചന്ദനക്കാവ് ഭഗവതി വരുന്നത്. അദ്ദേഹം നിത്യവും ദർശനം നടത്തിയിരുന്ന ക്ഷേത്രമായിരുന്നു ചന്ദനക്കാവ്.

ചുവർചിത്രത്തെ ആരാധിക്കുന്ന ക്ഷേത്രം
കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കണ്ടുവരാത്ത ഒരു പതിവും ഇവിടെയുണ്ട്. ചുവർ ചിത്രത്തെ ആരാധിക്കുകയും പൂജ ചെയ്യുകയും ചെയ്യുന്ന ഏക ക്ഷേത്രമാണിത്. ഇവിടുത്തെ വട്ടശ്രീകോവിലിനുള്ളിലെ ഭിത്തിയിലാണ് ഗണപതിയുടെയും ഗരുഡാരൂഢനായ കൃഷ്ണന്റെയും ചുവർ ചിത്രങ്ങളുള്ളത്. ഇത് മേല്‍പുത്തൂർ നാരായണ ഭട്ടതിരി വരച്ചതാണെന്നാണ് വിശ്വാസം. ചതുർബാഹുവായ വൈകുണ്ഠനാഥനെയാണ് ഈ വട്ടശ്രീകോവിലിൽ ആരാധിക്കുന്നത്.
എട്ടുപിറക്കാൻ
ഗർഭകാലത്തിന്റെ ഏഴാം മാസത്തിന്റെ അവസാനത്തോടെ സ്ത്രീകൾ ഇവിടെ ഭഗവതിയെ കണ്ട് പ്രാർത്ഥിക്കുവാനായി വരുന്ന ഒരു ചടങ്ങുണ്ട്. ഈറ്റില്ലത്തമ്മയെ കണ്ട് പ്രാർത്ഥിക്കുന്നതാണ് ചടങ്ങ്. എട്ടു പിറക്കാൻ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. സുഖകരമായ പ്രസവത്തിന് ഭഗവതിയുടെ അനുഗ്രഹം നേടുവാനാണ് ഇവിടെ വരുന്നത്. ഇതിനായി ചുവപ്പും കറുപ്പും നടയിൽ വയ്ക്കുക, നിറമാല ചാർത്തുത തുടങ്ങിയവയാണ് ഇവിടുത്തെ വഴിപാടുകൾ. നേരത്തെ കലം കമിഴ്ത്തൽ ചടങ്ങ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത് പ്രചാരത്തിലില്ല. സന്താനഭാഗ്യം ലഭിക്കാത്തവരും ഇവിടെയെത്തി പ്രാർത്ഥിക്കാറുണ്ട്.

18 മൂർത്തികൾ വാഴുന്ന ക്ഷേത്രം
18 മൂര്‍ത്തികളാണ് ചന്ദനക്കാവിൽ വാഴുന്നത്. വനത്തിനുള്ളിൽ പത്നീസമേതനായി വാഴുന്ന വനശാസ്താവ്, വള്ളികൾ നിറഞ്ഞു നിൽക്കുന്ന കാവിലെ വള്ളിക്കാവിലമ്മ,
വള്ളിക്കാവിലമ്മയും മേൽപത്തൂർ നാരായണ ഭട്ടതിരി ഉപാസിച്ച ഗണപതി,വിഷ്ണുവിന് മാത്രമായ കോവിൽ, വേട്ടയ്ക്കാരൻ, കീഴേക്കാവിലെ ദേവി തുടങ്ങിയവയാണ് പ്രതിഷ്ഠകൾ. സുബ്രഹ്മണ്യൻ, വേട്ടയ്ക്കരൻ, വിഷ്ണു, കീഴേക്കാവിലമമ് എന്നിവർക്കാണ് ഇവിടെ പ്രത്യേകം ശ്രീകോവിലുകളുള്ളത്.
ഒരു ശ്രീകോവിലിലെ അഞ്ച് പ്രതിഷ്ഠകൾ
ഒരു ശ്രീകോവിലിൽ അഞ്ച് പ്രതിഷ്ഠകളും ചന്ദനക്കാവിൽ കാണാം. ഗണപതി ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്. ബ്രഹ്മാവും വിഷ്ണുവും ശിവനും സരസ്വതിയും ഗണപതിയുമാണ് ഒറ്റ ശ്രീകോവിലിൽ വാഴുന്നത്. ശിവലിംഗരൂപത്തിൽ മഹാദേവൻ,
താമരമാലകൾ ചാർത്തി ചതുർബാഹുവായ വിഷ്ണുവും ലിഗംരൂപത്തിൽ ബ്രഹ്മാവും ഗണപതിയും തൊട്ടടുത്ത് സരസ്വതി ദേവിയും സ്ഥിതി ചെയ്യുന്നു. ഗണപതിയെയും സരസ്വതിയെടും കാണുവാനാി മാത്രം ഒരു ചെറിയ ജനാലയം ഇവിടെ ക്ഷേത്രത്തിൽ കാണാം. സരസ്വതി ദേവിയുടെ കണ്ണാണി ബിംബ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

ഉദ്ദിഷ്ടകാര്യത്തിന് ഈ വഴിപാടുകൾ
ജീവിതത്തിൽ ഐശ്വര്യവും ഉദ്ദിഷ്ടകാര്യസിദ്ധിക്കും ഇവിടെയെത്തി വഴിപാടുകളും പ്രാർത്ഥനകളും നടത്തിയാൽ മതിയെന്നാണ് വിശ്വാസം. അഭീഷ്ടസിദ്ധിക്കായി കളംപാട്ട്, ഗർഭരക്ഷയ്ക്കും സുഖപ്രസവത്തിനും സന്താനഭാഗ്യത്തിലും ഈറ്റില്ലത്തമ്മയ്ക്ക് കറുപ്പുചാർത്തൽ, നിറമാല, ഉദ്ദിഷ്ടകാര്യസാധ്യത്തിനും ശത്രുദോഷ പരിഹാരത്തിനും ഗുരുതി, സരസ്വതി ദേവിക്ക് സാരസ്വത പൂജ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

എത്തിച്ചേരുവാൻ
മലപ്പുറം ജില്ലയിൽ പുത്തനത്താണി-തിരുന്നാവായ റോഡിൽ ചന്ദനക്കാവ് ബസ് സ്റ്റാൻഡിന് അടുത്താണ് ചന്ദനക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുത്തനത്താണിയിൽ നിന്നും തിരുന്നാവായ റോഡിൽ നാലു കിലോമീറ്റർ ദൂരയൊണ് ക്ഷേത്രം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












