Search
  • Follow NativePlanet
Share
» »ഈ വർഷത്തെ അവസാന പൂർണ്ണ ചന്ദ്രഗ്രഹണം; ഇന്ത്യയിൽ ദൃശ്യമാവുന്നത് ഈ നഗരങ്ങളിൽ

ഈ വർഷത്തെ അവസാന പൂർണ്ണ ചന്ദ്രഗ്രഹണം; ഇന്ത്യയിൽ ദൃശ്യമാവുന്നത് ഈ നഗരങ്ങളിൽ

2022 ലെ അവസാന ചന്ദ്രഗ്രഹണം നവംബർ 8-ാം തിയതി ചൊവ്വാഴ്ചയാണ് പ്രത്യക്ഷമാകുന്നത്.

ഈ വർഷത്തെ ഏറ്റവും അവസാനത്തെ വാനവിസ്മയത്തിന് ഇനി കുറച്ചു ദിവസങ്ങളേയുള്ളൂ. ദീപാവലിയോട് അടുപ്പിച്ച് വന്ന സൂര്യഗ്രഹണത്തിനു 15 ദിവസങ്ങൾക്കു ശേഷം, നവംബർ 8നാണ് ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം (Lunar Eclipse 2022) ദൃശ്യമാകുവാന്‍ പോകുന്നത്. 2022 ൽ നടക്കുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണത്തിന് പതിവിൽക്കവിഞ്ഞ ചില പ്രത്യേകതകളുമുണ്ട്. ഈ ചന്ദ്രഗ്രഹണത്തെക്കുറിച്ചും അത് പ്രത്യക്ഷമാകുന്ന സമയം, കാണുവാൻ സാധിക്കുന്ന സ്ഥലങ്ങൾ, അടുത്ത ചന്ദ്രഗ്രഹണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

2022ലെ അവസാന ചന്ദ്രഗ്രഹണം

2022ലെ അവസാന ചന്ദ്രഗ്രഹണം

2022 ലെ അവസാന ചന്ദ്രഗ്രഹണം നവംബർ 8-ാം തിയതി ചൊവ്വാഴ്ചയാണ് പ്രത്യക്ഷമാകുന്നത്. ഈ പൂർണ്ണ ചന്ദ്രഗ്രഹണം എട്ടാം തിയതി വൈകിട്ട് 5:32 ന് ആരംഭിച്ച് 6:18 വരെ നീണ്ടു നിൽക്കും. ഒരു മണിക്കൂര്‍ 24 മിനിറും 28 സെക്കൻഡും ദൈർഘ്യം ഈ ഗ്രഹണത്തിനുണ്ടായിരിക്കും.
നേരത്തെ പറഞ്ഞതുപോലെ ഇത് ഒരു പൂർണ്ണ ചന്ദ്രഗ്രഹണം ആയിരിക്കും

അടുത്ത് ചന്ദ്രഗ്രഹണം

അടുത്ത് ചന്ദ്രഗ്രഹണം

നാസ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് മൂന്നു വർഷത്തിനു ശേഷമാണ് അടുത്ത പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുക. ഇതിനു മുൻപായി സംഭവിക്കുന്ന ഗ്രഹണങ്ങളെല്ലാം പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം അഥവാ ഭാഗിക ചന്ദ്രഗ്രഹണം ആയിരിക്കും. വരാന്‍ പോകുന്ന ചന്ദ്രഗ്രഹണം 2025-മാര്‍ച്ച് 14-നായിരിക്കും.
2023ല്‍ രണ്ട് സാധാരണ ചന്ദ്രഗ്രഹണങ്ങൾ നടക്കും. ആദ്യത്തേത് 2023 മെയ് 5, 6 തിയ്യതികളിലും രണ്ടാമത്തേത് ഒക്ടോബര്‍ 28 29 തിയ്യതികളിലും ആയിരിക്കും.
2022 മേയ് 15-ാം തിയതി ആയിരുന്നു ഇതിനു മുൻപത്തെ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം 2018 ജൂലൈ 27 ന് ആയിരുന്നു നടന്നത്. ഇത് ഏകദേശം ഒരു മണിക്കൂർ 42 മിനിറ്റ് നീണ്ടുനിന്നു.

ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമാകുമോ?

ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമാകുമോ?


ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമെങ്കിലും എല്ലാ സ്ഥലത്തുനിന്നും കാണുവാൻ സാധിക്കില്ല. ഇന്ത്യയുടെ കിഴക്കൻ മേഖലകളിലാകും ഈ ഗ്രഹണം കൃത്യമായി കാണുവാൻ സാധിക്കുക. കൊല്‍ക്കത്ത, സിലിഗുരി, പട്‌ന, റാഞ്ചി, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഈ ഗ്രഹണം കാണാം. വടക്കൻ, മധ്യ അമേരിക്ക, ഇക്വഡോർ, കൊളംബിയ, വെനസ്വേല, പെറു എന്നിവയുടെ പടിഞ്ഞാറൻ ഭാഗങ്ങള്‍, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാണ്. അലാസ്കയിലും ഹാവായിലും ഈ ഗ്രഹണം ഏറ്റവും കൃത്യമായി, ഓരോ ഘട്ടവും കാണുവാൻ സാധിക്കും. പ്യൂർട്ടോ റിക്കോയിൽ, ചന്ദ്ര ഗ്രഹണം പൂർണ്ണയിലെത്തുവാൻ തുടങ്ങുമ്പോൾ തന്നെ അസ്തമിക്കുന്നു. കാഠ്മണ്ഡു, ടോക്കിയോ, മനില, ബീജിംഗ്, സിഡ്നി, ജക്കാര്‍ത്ത, മെല്‍ബണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍ ഡി.സി., ന്യൂയോര്‍ക്ക് സിറ്റി, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, മെക്‌സിക്കോ സിറ്റി എന്നീ നഗരങ്ങളിലും സമ്പൂർണ്ണ ചന്ദ്രഗ്രഹണം കാണാം. നാസയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

പൂർണ്ണ ചന്ദ്രഗ്രഹണം

പൂർണ്ണ ചന്ദ്രഗ്രഹണം

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. പൂർണ്ണ ചന്ദ്രൻ ഭൂമിയുടെ ഇരുണ്ട നിഴലിലൂടെ കടന്നുപോകുമ്പോൾ പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുന്നു. ബ്ലഡ് മൂൺ എന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു. ന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ നിൽക്കുന്ന ഗ്രഹണ സമയത്താണ് ആ ഗ്രഹണം അതിന്റെ പൂർണ്ണതയിലെത്തി എന്നു പറയുവാൻ സാധിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: lunar eclipse nature mystery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+