ഭാരതത്തിലെ ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാന തീര്‍ത്ഥയാത്രകളിലൊന്ന് ചാർ ധാം യാത്രയാണ്. ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളിലൂടെയുള്ള യാത്ര ഏതൊരു വിശ്വാസിയുടെയും ജീവിതാഭിലാഷമാണ്. മോക്ഷ ഭാഗ്യത്തിന് ചാർധാം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് മോക്ഷഭാഗ്യം നല്കുമെന്നാണ് വിശ്വാസം.
ഇപ്പോഴിതാ ഈ വർഷത്തെ ചാർ ധാം ക്ഷേത്രങ്ങൾ തുറക്കുന്ന തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ത്തരാഖണ്ഡിലെ ചാർ ധാം യാത്രാ തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ബദരീനാഥ് ധാം, കേദാർനാഥ് ധാം, ഗംഗോത്രി ധാം, യമുനാ ധാം എന്നിവയാണ് ചാർ ധാം ക്ഷേത്രങ്ങൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ചാർധാം തീർത്ഥാടനത്തിനായി എത്തുന്നു.

PC: PTI
അക്ഷയ ത്രീതീ നാളിലാണ് കേദാർനാഥ് ധാം ക്ഷേത്രം തുറക്കുന്നത്. ഇത് മേയ് 10 ന് രാവിലെ 7.00 മണിക്ക് ആണ്. ഇതേ ദിവസം തന്നെ ഗംഗോത്രി ധാമും തുറക്കും. ബദരീനാഥ് ധാമിന്‍റെ വാതിലുകൾ മെയ് 12, രാവിലെ 6 മണിക്ക് തുറക്കും,
ഏറ്റവും ഒടുവിലായാണ് യമുനോത്രി ധാം തുറക്കുക. ഇതിന്‍റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വർഷത്തിൽ ആറ് മാസക്കാലമാണ് ചാർ ധാം ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുക. ഏപ്രിൽ / മെയ് മുതൽ ഒക്ടോബർ / നവംബർ വരെയാണ് ഈ സമയം. പിന്നീടുള്ള മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച കാരണം ക്ഷേത്രം അടച്ചിടുകയാണ് ചെയ്യുന്നത്. യമുനോത്രിയിൽ ആരംഭിച്ച് ഗംഗോത്രി, അവിടുന്ന് കേദാർനാഥ് പോയി ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നതാണ് ചാർ ധാം യാത്ര.
ചാർ ധാം യാത്ര രജിസ്റ്റര്‍ ചെയ്തു പോകാം
ചാർ ധാം യാത്രയ്ക്കായി പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ചാർ ധാം തീർത്ഥാടകർക്ക് ഉത്തരാഖണ്ഡ് സർക്കാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ളതിനാൽ രജിസ്റ്റർ ചെയ്യാതെയുള്ള യാത്രകൾ സാധ്യമല്ല.
https://regitsrationandtouristcare.uk.gov.in/ എന്ന വെബ്സൈറ്റ് വഴി ചാർ ധാം യാത്രയ്‌ക്ക് രജിസ്റ്റർ ചെയ്യാം. നിലവിൽ അക്കൗണ്ട് ഉള്ളവർക്ക്
കൂടാതെ 8394833833 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ 'യാത്ര' എന്ന് ടൈപ്പ് ചെയ്‌തും അല്ലെങ്കിൽ 01351364 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഉണ്ട്.
ചാർധാം യാത്രയ്ക്ക് ഓൺലൈൻ ആയി രജിസ്റ്റര്‍ ചെയ്യുവാൻ
www.registrationandtouristcare.uk.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ക്ലിക്ക് ചെയ്യുക
ഇനി തുറന്നു വരുന്ന വിൻഡോയില്‍ നിങ്ങളുടെ പേര്, വയസ്, വിലാസം തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക
തുടർന്ന് നിങ്ങൾ നല്കിയ മൊബൈൽ നമ്പറിലും ഇമെയിലിലും വരുന്ന ഒടിപി നല്കുക. ഇത്രയും കഴിഞ്ഞാൽ സൈൻ ഇൻ കഴിഞ്ഞ് നിങ്ങളുടെ പേരിലുള്ള ഡാഷ് ബോർഡ് കാണാൻ സാധിക്കും.
തുടർന്നു വരുന്ന ക്രിയേറ്റ്/ മാനേജ് യുവർ ടൂർ എന്ന ഓപ്ഷനിലൂടെ നിങ്ങളുടെ യാത്ര പ്ലാൻ ചെയ്യാം. ഇതിനായി യാത്രയുടെ സ്വഭാവം, പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, സഹയാത്രികരുടെ വിവരങ്ങൾ, തീയതികൾ തുടങ്ങിയവ നൽകണം.
തിരിച്ചറിയൽ രേഖയായി വോട്ടർ കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സാധുവായ ഫോട്ടോ ഐഡി പ്രൂഫുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
രജിസ്ട്രേഷൻ കഴിഞ്ഞാൽ, നിങ്ങളുടെ മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്ന എ്എംഎസ് മെസേദ് വഴി വഴി നിങ്ങൾക്ക് ഒരു രജിസ്ട്രേഷൻ നമ്പർ (URN) ലഭിക്കും.
നിങ്ങളുടെ യാത്രയ്ക്കിടെ ആവശ്യമായ ചാർധാം യാത്രയ്ക്കുള്ള യാത്രി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












