Search
  • Follow NativePlanet
Share
» » വിശ്വാസത്തിലൂടെ മോക്ഷത്തിലേക്ക്! ചാർധാം യാത്രയ്ക്ക് ഒരുങ്ങാം,കൊച്ചിയിൽ നിന്ന് പാക്കേജുമായി റെയിൽവേ

വിശ്വാസത്തിലൂടെ മോക്ഷത്തിലേക്ക്! ചാർധാം യാത്രയ്ക്ക് ഒരുങ്ങാം,കൊച്ചിയിൽ നിന്ന് പാക്കേജുമായി റെയിൽവേ

വിശ്വാസത്തിലൂടെ മോക്ഷത്തിലേക്ക് വാതിൽ തുറക്കുന്ന പുണ്യയാത്രയാണ് ചാർധാം തീർത്ഥാടനം. രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടന യാത്രകളിലൊന്നായ ചാർധാം യാത്ര പുരോഗമിക്കുകയാണ്. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നീ നാല് ക്ഷേത്രങ്ങളാണ് ചാർധാം യാത്രയിൽ സന്ദർശിക്കുന്നത്. വർഷത്തിൽ വെറും ആറുമാസക്കാലമാണ് ചാർധാം ക്ഷേത്രങ്ങൾ വിശ്വാസികൾക്കായി തുറക്കുന്നത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ചാർധാം യാത്രകൾക്കായി പോകുന്നു. സുഗമമായ തീർത്ഥാടനം ഉറപ്പുവരുത്തുന്നതിനായി ഐആർസിടിസിയും നിരവധി പാക്കേജുകൾ ചാർധാം യാത്രയ്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇതാ സെപ്റ്റംബർ മാസത്തില്‍ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ഐആർസിടിസി കൊച്ചി- ചാർധാം യാത്രാ പാക്കേജിനെക്കുറിച്ച് വായിക്കാം.

Chardham Yatra From Kochi Visiting Badrinath Gangotri Kedarnath And Yamunotri

12 രാത്രിയും 13 പകലും നീണ്ടു നിൽക്കുന്ന കൊച്ചി-ചാർധാം യാത്ര സെപ്റ്റംബർ മാസത്തിലാണ് പുറപ്പെടുന്നത്. ഇൻഡിഗോ വിമാനത്തില്‍ ഇരുവശങ്ങളിലേക്കുമുള്ള യാത്ര, യാത്രയിലെ എല്ലാ ദിവസവും ഭക്ഷണം, ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള യാത്ര, 12 ദിവസത്തെ രാത്രി താമസം, ടൂർ മാനേജറുടെ സൗകര്യം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾപ്പെടെയുള്ള പാക്കേജാണിത്.

സെപ്റ്റബർ 24 ന് കൊച്ചിയിൽ നിന്നും ഇൻഡിഗോ വിമാനത്തില്‍ രാവിലെ 9.00 മണിക്ക് യാത്ര ആരംഭിക്കും, 12.20 ന് ഡൽഹിയിൽ എത്തി അവിടുന്ന് നേരേ ഹരിദ്വാറിന് പോകും. രാത്രി ഹരിദ്വാറിൽ താമസം. പിറ്റേന്ന് ചെക്ക് ഔട്ട് ചെയ്ത് ബാർകോട്ടിലേക്ക് പോകും. രാത്രി താമസം ബാര്‍ക്കോട്ടിൽ. മൂന്നാം ദിവസം ഹനുമാൻചട്ടിയിലേക്കാണ് യാത്ര. അവിടുന്ന് നേരെ യമുനോത്രി സന്ദർശിക്കാനായി പോകും. രാത്രി ബാർകോട്ടിൽ മടങ്ങിയെത്തും. നാലാം ദിവസം ഭക്ഷണശേഷം രാവിലെ ഉത്തരകാശിയിലേക്ക് പോകും.

28-ാം തിയതി രാവിലെ ഗംഗോത്രിയിലേക്കാണ് പോകുന്നത്. ഉത്തരകാശിയിൽ നിന്നും 100 കിലോമീറ്റർ യാത്രയുണ്ട് ഇവിടേക്ക്. ഗംഗോത്രിയിൽ ദർശനം നടത്തി വൈകിട്ടോടെ ഉത്തരകാശിയിൽ മടങ്ങിയെത്തും. അടുത്ത ദിവസം അതിരാവിലെ ഗുപ്തകാശി/ സീതാപൂരിലേക്കാണ് പോകുന്നത്. രാത്രി താമസം ഇവിടെയാണ് ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ 30 ന് അതിരാവിലെ ഗുപ്തകാശിയിൽ നിന്ന് സോനപ്രയാഗ് പോകും. അവിടുന്ന് ജീപ്പിൽ ആറുകിലോമീറ്റർ അകലെയുള്ള ഗൗരീകുണ്ഡിലേക്ക് പോകും. തുടർന്ന് കേഥാർനാഥിനും. ഇവിടുന്ന് ഏകദേശം 15 കിലോമീറ്റര്‍ ട്രെക്കിങ് ആണ് കേതാർനാഥിലേക്കുള്ളത്. രാത്രിയോടെ ഗുപ്തകാശിയിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ സ്വന്തം ചെലവിൽ കേഥാർനാഥിൽ രാത്രി കഴിയുകയോ ചെയ്യാം.

അടുത്ത ദിവസമായ ഒക്ടോബർ 1 ന് പ്രത്യേകിച്ച് യാത്രകൾ പ്ലാൻ ചെയ്തിട്ടില്ല. 2-ാം തിയതി അതിരാവിലെ പാണ്ഡുകേശ്വറിലേക്ക് പോകും. ഹോട്ടലിൽ താമസ. പിറ്റേദിവസം അതിരാവിലെ ബദ്രിനാഥിലേക്ക് പോകും. ദർശനത്തിന് ശേഷം മായാപ്പൂരിലേക്ക് മടങ്ങും. നാലാം തിയതി രാവിലെ ദേവപ്രയാഗിലേക്ക് പോകും. രഘുനാഥ്ജീ ക്ഷേത്രം, ഭഗീരഥി അളകനന്ദ നദികളുടെ സംഗമസ്ഥാനം എന്നി കണ്ട് യാത്ര ഋഷികേശിലേക്ക് തുടരും. അവിടെ രാംഝൂല, ലക്ഷ്മൺ ഝൂല, സ്വർഗ്ഗാശ്രം, എന്നിവ കണ്ട് ഹരിദ്വാറിലേക്ക് പോയി രാത്രി അവിടെ താമസം.

5-ാം തിയതി ഹരിദ്വാറിലെ കാഴ്ചകൾ കാണും, മാനസദേവി, ചാന്ദിനി ദേവി എന്നിവിടങ്ങൾ കണ്ട് വൈകിട്ട് ഗംഗാ ആരതിയും കാണാനുള്ള സൗകര്യമുണ്ട്. പിറ്റേന്ന് രാവിലെ ഡൽഹിയിലേക്ക് യാത്ര തുടരും. ഡൽഹി എയര്‍പോർട്ടിൽ നിന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് കൊച്ചിയിലേക്കുള്ള വിമാനം. വൈകിട്ട് 4.00 മണിക്ക് കൊച്ചിയിൽ മടങ്ങിയെത്തുന്നതോടെ യാത്രയ്ക്ക് സമാപനം

കൊച്ചി-ചാർധാം യാത്ര ചെലവ്

കഫോർട്ട് കാറ്റഗറിയിലുള്ള യാത്രയ്ക്ക് സിംഗിൾ ഒക്യുപൻസിയിൽ 76,200 രൂപയും ഡബിൾ ഒക്യുപൻസിയിൽ 65,800 രൂപയും ട്രിപ്പിൾ ഒക്യുപന്‍സിയില്‍ 64,450 രൂപയുമാണി നിരക്ക്. 5-11 പ്രായത്തിലുള്ള കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 60,750 രൂപയും ബെഡ് വേണ്ടെങ്കില്‍ 52,200 രൂപയും ബെഡ് ആവശ്യമില്ലാത്ത 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 18,100 രൂപയുമാണ് നിരക്ക്.
ആകെ 22 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 0484-2382991, 82879320682, 8287932095 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: char dham pilgrimage irctc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+