Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ, തിരക്കില്ലാതെ പോകാം, ബുക്കിങ് തുടങ്ങി

ബാംഗ്ലൂർ-ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ, തിരക്കില്ലാതെ പോകാം, ബുക്കിങ് തുടങ്ങി

എത്ര സർവീസ് നടത്തിയാലും തിരക്ക് തീരാത്തത്രയും ആളുകളാണ് ട്രെയിൻ യാത്രയ്ക്കുള്ളത്. സാധാരണ ദിവസങ്ങളിൽ പോലും തിങ്ങിനിറഞ്ഞ് പോകുന്ന ട്രെയിനുകൾ പുതുമയല്ലാതായി മാറിയിരിക്കുന്നു. അങ്ങനെയുള്ളപ്പോൾ ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും ട്രെയിനിനെ തിരക്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പോഴിതാ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെന്നൈ-ബാംഗ്ലൂര്‍-ചെന്നൈ റൂട്ടിലാണ് റെയിൽവേയുടെ പുതിയ സ്പെഷ്യൽ സർവീസ്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ബാംഗ്ലൂർ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലേക്കും അവിടുത്ത് തിരികെ ചെന്നൈ സെൻട്രലിലേക്കുമാണ് സർവീസ് നടത്തുക. സ്പെഷ്യൽ സർവീസ് തിയതി, സമയം തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.

Chennai-Bangalore-Chennai Special Vande Bharat

ചെന്നൈ-ബാംഗ്ലൂര്‍- സ്പെഷ്യൽ വന്ദേ ഭാരത് 06031

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും നവംബർ 20 തിങ്കളാഴ്ച വൈകിട്ട് 5.15ന് പുറപ്പെടുന്ന വന്ദേ ഭാരത് 06031- രാത്രി 10.00 മണിക്ക് ബാംഗ്ലൂരിൽ എത്തും. എട്ടു കോച്ചുകൾ ആണ് ഈ വന്ദേ ഭാരത് സര്‌വീസിനുള്ളത്.
കട്ട്പാടി, എസ്എംവിടി ബെംഗളുരു, യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.
ചെന്നൈ സെൻട്രൽ- 5.15 pm
കട്പാടി- 6.48 pm
എസ്എംവിടി ബെംഗളുരു- 10.00 pm എന്നിങ്ങനെയാണ് സമയം.

ബാംഗ്ലൂര്‍-ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് 06032

തിരികെ നവംബർ 21 ചൊവ്വാഴ്ച ബാംഗ്ലൂർ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 11.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ ചെന്നൈ സെൻട്രലിൽ പുലർച്ചെ 4.30ന് എത്തിച്ചേരും.

യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷൻ- 11.00 pm
കട്പാടി-2.28 am
ചെന്നൈ സെൻട്രൽ- 4.30 am എന്നിങ്ങനെയാണ് സമയക്രമം. ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു.

ചെന്നൈ-തിരുനെൽവേലി സ്പെഷ്യൽ വന്ദേ ഭാരത് 06067

ചെന്നൈ-തിരുനെൽവേലി സ്പെഷ്യൽ വന്ദേ ഭാരത് 06067 നവംബർ 16, 23, 30 എന്നീ വ്യാഴാഴ്ചകളിലും ഡിസംബർ മാസത്തിൽ 7, 14, 21, 28 എന്നീ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. രാവിലെ 6.00 മണിക്ക് ചെന്നെ എഗ്മോറിൽ നിന്ന് പുറപ്പെട്ട് താംബരം, വില്ലുപുരം, തിരുച്ചിറപ്പിള്ളി, ഡിണ്ടിഗൽ, മധുരൈ, വിരുധനഗര്‍ വഴി തിരുനെൽവേലിയിൽ ഉച്ചയ്ക്ക് 2.15ന് എത്തിച്ചേരും.

തിരികെ അന്നു തന്നെ തിരുനെൽവേലി- ചെന്നെ എഗ്മോർ- വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിന്‍ നമ്പർ 06068 ഉച്ചയ്ക്ക് മൂന്നു മണിക്ക് പുറപ്പെട്ട് രാത്രി 11.15ന് ചെന്നൈയിൽ എത്തിച്ചേരും. എട്ടു കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഈ സ്പെഷ്യൽ സർവീസ് നടത്തുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+