ചെന്നൈ മലയാളികൾക്ക് സ്വന്തം നാടാണ്. സ്വന്തം ഇടം സന്ദർശിക്കുന്ന ലാഘവത്തോടെ എപ്പോള്‍ വേണമെങ്കിലും ചെന്നിറങ്ങാവുന്ന ഇടം. ഇവിടെ പഠിച്ച് ജോലി നേടി ഇവിടെത്തന്നെ ജീവിക്കുന്ന ഒരുപാട് മലയാളികൾ ചെന്നൈയിലുണ്ട്. ചെന്നൈയിലേക്ക് യാത്ര പോകുമ്പോൾ ആദ്യ കൗതുകങ്ങളിലൊന്ന് എവിടെയൊക്കെ കറങ്ങാം എന്നതാണ്. ഇഷ്ടംപോലെ സ്ഥലങ്ങളാണ് പെട്ടന്നു പോയി വരാൻ സാധിക്കുന്ന വിധത്തിൽ ചെന്നൈയിക്ക് ചുറ്റുമുള്ളത്.
ചെന്നൈയിൽ നിന്ന് ഏകദിന യാത്രകൾക്ക് പറ്റിയ ഒരിടമാണ് ഇവിടുത്തെ റെയിൽ മ്യൂസിയം. ട്രെയിൻ യാത്രകൾ ഇഷ്ടമുള്ളവർക്കും ട്രെയിനിന്‍റെ ചരിത്രവും ഇന്നലെകളും അറിയുവാൻ താല്പര്യമുള്ളവർക്കും ഒട്ടും മടുക്കാതെ ഒരു പകൽ ചെലവഴിക്കാൻ പറ്റിയ സ്ഥലം. ചെന്നൈയിലുള്ളവർ ഒരിക്കലെങ്കിലും പോയി കാണേണ്ട ഇടങ്ങളിലൊന്നാണ് റെയിൽ മ്യൂസിയം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ചെന്നൈ റെയിൽ മ്യൂസിയം
ട്രെയിൻ പ്രേമികൾക്ക് ഒരിക്കലും ഒരു നഷ്ടമായി തോന്നാത്ത, റെയിൽ ഫാനിങ് നടത്തുന്നവർ നിർബന്ധമായും പോയിരിക്കേണ്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ചെന്നൈ റെയിൽ മ്യൂസിയം. ഇന്ത്യൻ റെയിൽവേയുടെ ചരിത്രവും അതു കടന്നുവന്ന വഴികളും എല്ലാം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന ഇവിടം ചെന്നൈ ഏകദിനയാത്രകൾക്ക് പറ്റിയ സ്ഥലം കൂടിയാണ്.
അതിവേഗ വന്ദേ ഭാരത് ട്രെയിനുകളും അമൃത് ഭാരത് ട്രെയിനുകളും വന്ദേ സാധാരണും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് ട്രെയിനുകളുടെ ചരിത്രവും പതിറ്റാണ്ടുകള്‍ക്കു മുൻപ് റെയിൽവേ ട്രാക്കുകളെ അതിശയിപ്പിച്ച എൻജിനുകളും പരിചയപ്പെടുവാനും നേരിട്ട് കണ്ടറിയുവാനും റെയിൽ മ്യൂസിയത്തോളം മികച്ച മറ്റൊരിടമില്ല. ഇന്ത്യൻ റെയിൽവേയുടെ ചരിത്ര നിമിഷങ്ങളും നാഴികകല്ലുകളും ഇവിടെ നിന്നും മനസ്സിലാക്കാം.

ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യൻ റെയിൽവേയുടെ അതിശയിപ്പിക്കുന്ന മാറ്റങ്ങളുടെ കഥയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. രാജ്യത്തെ വ്യത്യസ്തങ്ങളായ ട്രെയിനുകളുടെ മാതൃകകൾ,പഴയ ട്രെയിനുകളുടെ എൻജിനുകൾ, എന്നിങ്ങനെ പണ്ടുകാലത്ത് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ക്ലോക്കുകൾ വരെ ഇവിടെ കാണാം.
ട്രെയിൻ കോച്ചുകളുടെ ശരിക്കുമുള്ള മാതൃകകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. രണ്ടാമത്തെ റെയിൽ മ്യൂസിയമാണ് ചെന്നൈ റെയിൽ മ്യൂസിയം.
പൈതൃക മൂല്യമുള്ള റെയില്‍വേയുടെ പുരാവസ്തുക്കൾ വരുന്ന തലമുറക്കായി സൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 2022 മാർച്ച് 31ന് അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന നിധീഷ് കുമാര്‍ ആണ് ചെന്നൈ റീജിയണൽ റെയിൽ മ്യൂസിയം തുറന്നത്. 6.25 ഏക്കർ സ്ഥലത്താണ് ചെന്നൈ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ നാഷണൽ റെയിൽ മ്യൂസിയത്തിന്റെ മാതൃകയിൽ ആണ് ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം റീജിയണൽ റെയിൽ മ്യൂസിയങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.
മ്യൂസിയത്തിന്റെ മധ്യഭാഗത്ത്, 360 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ആദ്യത്തെ ഗാലറി കാണാം. അതിൽ നിരവധി പൈതൃക പ്രദർശനങ്ങളും ഫോട്ടോഗ്രാഫുകളും റെയിൽവേയുടെ രിത്രത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും ഉൾക്കൊള്ളുന്നു. പൈതൃക റെയിൽവേ ഇനങ്ങൾ, വിന്റേജ് ട്രെയിനുകൾ, ഫോട്ടോകൾ, സ്കെയിൽ മോഡലുകൾ മുതലായവ ഉൾക്കൊള്ളുന്ന 5 ഇൻഡോർ ഗാലറികളുള്ള പഴയ റീജിയണൽ റെയിൽ മ്യൂസിയം ആയി മാറിയിട്ടുള്ളത്.
റെയിൽ മ്യൂസിയങ്ങൾ, പ്രഗത്ഭരായ കലാകാരന്മാരുടെ റെയിൽ സംബന്ധമായ ആർട്ട് വർക്കുകൾ പ്രദർശിപ്പിക്കുന്ന ഒരു ആർട്ട് ഗാലറി, 90 സീറ്റുള്ള എയർകണ്ടീഷൻ ചെയ്ത സിനിമാ തിയേറ്റർ, ത്രിയ ടർ റണ്ണിങ് മോഡൽ,ലോകോമോട്ടീവ് ഗാലറി, റെയിൽ ഹിസ്റ്ററി ഗാലറി ലോക്കോ പാർക്ക്, ബോഗീ പാർക്ക്, ഡയമണ്ട് ജൂബിലി ഗാലറി, തുടങ്ങി ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്.
ടോയ് ട്രെയിൻ യാത്ര
ചെന്നൈ റെയില്‍ മ്യൂസിയത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ ടോയ് ട്രെയിൻ യാത്ര. മ്യൂസിയത്തിനുള്ളിലെ പാളത്തിലൂടെ കടന്നുപോകുന്ന ഈ യാത്രയ്ക്ക് കുട്ടികളും മുതിർന്നവരും ഒരുപോലെ ആരാധകരാണ്,
ചെന്നൈ റെയിൽ മ്യൂസിയം യാത്ര: ടിക്കറ്റ്, സമയം
50 രൂപയാണ് ചെന്നൈ റെയിൽ മ്യൂസിയം സന്ദര്‍ശനത്തിന് ഒരാളിൽ നിന്നും ഈടാക്കുന്ന തുക. 10 വയസ്സിനു മുകളിലുള്ളവർക്ക് ഈ തുക ബാധകമാണ്. സന്ദർശന ഫീസും ലഘുഭക്ഷണവും ഉൾപ്പെടെയുള്ള തുകയാണിത്. ഒരിക്കൽ ബുക്ക് ചെയ്‌തത് റദ്ദാക്കൽ അനുവദനീയമല്ല, തുക തിരികെ നൽകില്ല. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് ഇവിടെ ചെലവഴിക്കാൻ വേണ്ടി വരുന്ന സമയം
രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടെ സന്ദർശന സമയം. ചൊവ്വ മുതൽ ഞായർ വരെയാണ് റെയിൽ മ്യൂസിയം സന്ദർശിക്കാൻ സാധിക്കുക. എല്ലാ തിങ്കളാഴ്ചയും അവധിയായിരിക്കും. ടിക്കറ്റ് വിതരണം അതാത് ദിവസം വൈകിട്ട് 4.00 മണിക്ക് അവസാനിക്കും. അവസാന ടോയ് ട്രെയിൻ റൈഡ് വൈകിട്ട് 4.45 നാണ്.
സന്ദർശന സമയത്ത് ആളുകൾ സന്ദർശകർ ആധാറോ മറ്റേതെങ്കിലും സർക്കാർ ഐഡി കാർഡോ ഹാജരാക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












