01. മഹാബലിപുരം, 60 കിലോമീറ്റർ
മാമല്ലപുരം എന്ന് പണ്ടും ഇപ്പോഴും അറിയപ്പെടുന്ന മഹാബലിപുരം എന്ന ചെറുനഗരം ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ചെന്നൈനഗരവാസികള്‍ വീക്കെന്‍ഡ് യാത്രകള്‍ക്ക് തെരഞ്ഞെടുക്കുന്ന മഹാബലിപുരത്തേക്ക് വിദൂരത്ത് നിന്ന് പോലും ആളുകള്‍ എത്താറുണ്ട്. ചെന്നൈയില്‍ നിന്ന് പോണ്ടിച്ചേരിയിലേക്കുള്ള ഈസ്റ്റ് കോസ്റ്റ് റോഡിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. പോണ്ടിച്ചേരിയില്‍ നിന്നും വളരെ എളുപ്പത്തില്‍ മഹാബലിപുരത്തേക്ക് എത്തിച്ചേരാം. വിശദമായി വായിക്കാം
Photo Courtesy: Gsnewid
02. കാഞ്ചിപുരം, 72 കിലോമീറ്റർ
പല്ലവവംശ രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്ന ഈ നഗരം ആ സുവര്‍ണ്ണ കാലത്തെ അനുസ്മരിച്ച് കാഞ്ചിയാവതി, കോഞ്ചീവരം എന്നീ പേരുകളില്‍ ഇന്നും അറിയപ്പെടുന്നു. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 72 കിലോമീറ്റര്‍ മാത്രം ദൂരെയായതിനാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഇവിടെ ചെന്നെത്താം. വിശദമായി വയിക്കാം
Photo Courtesy: Girish Gopi
03. ആലംപാറ, 100 കിലോമീറ്റർ
മഹാബലിപുരത്തെ കാഴ്ചകള്‍ കണ്ട് മതി തീരാത്തവര്‍ക്ക് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ വീണ്ടും 50 കിലോമീറ്റര്‍ മുന്നോട്ട് യാത്ര ചെയ്യാം. അവിടെ ഒരു മായിക ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കടപ്പാക്കം എന്നാണ് ആ ഗ്രാമത്തിന്റെ പേര്. ആലംപറൈ കോട്ട എന്ന് അറിയപ്പെട്ടിരുന്ന പഴയ ഒരു കോട്ടയുടെ അവശിഷ്ടങ്ങളാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ചെന്നൈയില്‍ നിന്ന് റോഡ് ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലമാണ് ആലംപറൈ കോട്ട. ചെന്നൈയില്‍ നിന്ന് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ അതിവേഗം ബഹുദൂരം സഞ്ചരിക്കാന്‍ പറ്റിയ സ്ഥലമാണ് ഇത്. വിശദമായി വായിക്കാം
Photo Courtesy: Djoemanoj
04. പോണ്ടിച്ചേരി,150 കിലോമീറ്റർ
ചെന്നൈയില്‍ നിന്ന് പോണ്ടിച്ചേരിയിലേക്ക് റോഡ് വഴി 150 കിലൊമീറ്റര്‍ ആണ് ദൂരം. ഈ 150 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുക എന്നത് തന്നെ അവിസ്മരണീയമായ ഒന്നായിരിക്കും. ബംഗാള്‍ ഉള്‍ക്കടലിനെ കണ്ടും കാണാതയും ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ തന്നെ ആഹ്ലാദം നുരഞ്ഞ് പൊന്തിതുടങ്ങും. വിശദമായി വായിക്കാം
Photo Courtesy: Nvvchar
05. വേടന്താങ്കൽ, 75 കിലോമീറ്റര്‍
ചെന്നൈയില്‍ 75 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന വേടന്താങ്കലിലേക്ക് വളരെ എളുപ്പം റോഡ് മാർഗം എത്തിച്ചേരാനാവും. ചെന്നൈയിൽ നിന്ന് ചെങ്കൽപ്പേട്ട് വഴി ദേശീയ പാത 45ലൂടെ ഇവിടെ എത്തിച്ചേരാനാകും. വിശദമായി വായിക്കാം
Photo Courtesy: Balajijagadesh