Search
  • Follow NativePlanet
Share
» »പ്രസാദമായി നൂഡിൽസ്, ആരാധിക്കുന്നത് 'ചൈനീസ് കാളി ദേവി'യെ.. ചൈനാ ടൗണിലെ വിചിത്ര വിശേഷം

പ്രസാദമായി നൂഡിൽസ്, ആരാധിക്കുന്നത് 'ചൈനീസ് കാളി ദേവി'യെ.. ചൈനാ ടൗണിലെ വിചിത്ര വിശേഷം

ഭാരതീയ ഹൈന്ദവ വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന കാളി എങ്ങനെ 'ചൈനീസ് കാളി'ആയെന്നല്ലേ?? വിശദമായി വായിക്കാം!!

വിശ്വാസങ്ങളുടെ കാര്യത്തിൽ വിചിത്രമെന്നു തോന്നുന്ന പല കാര്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ലോകത്തു മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള പൂജകളും ആരാധനകളും ഭാരതത്തിലെ ക്ഷേത്രങ്ങളിൽ നമുക്ക് കാണാം. റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിനെ ദൈവമായി ആരാധിക്കുന്നതും ദൈവത്തിന്റെ പുനർജന്മമെന്നു കരുതി എലികളെ ക്ഷേത്രത്തിനുള്ളില് ആരാധിക്കുന്നതും ക്ലോക്കുകൾക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രവുമൊക്കെ നമുക്ക് ഇവിടെ കാണാം. ഈ പട്ടികയിലേക്ക്, ഉൾപ്പെടുത്തുവാൻ പറ്റി മറ്റൊന്നാണ് ചൈനീസ് കാളി ക്ഷേത്രം. ഭാരതീയ ഹൈന്ദവ വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന കാളി എങ്ങനെ 'ചൈനീസ് കാളി'ആയെന്നല്ലേ?? വിശദമായി വായിക്കാം!!

Chinese Kali Temple

കൊല്‍ക്കത്തയിലെ ചൈനീസ് കാളി

സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒരുപാട് സ്ഥലങ്ങൾ കൊൽക്കത്തയിലുണ്ട്. പഴയകാലത്തെ നിർമ്മിതികളായാലും ബ്രിട്ടീഷ് കൊളോണിയൽ കാലത്തിന്‍റെ ചരിത്രശേഷിപ്പുകളായാലും പിന്നെ, കൊൽക്കത്തയെന്ന നഗരത്തെ പ്രിയപ്പെട്ടതാക്കുന്ന കുറേ കാഴ്ചകളായാലും കണ്ടുതീർക്കുവാൻ ഇവിടെ കുറേയുണ്ട്. അതിൽ ഏറ്റവും വ്യത്യസ്തമാണ് ചൈനീസ് കാളി ക്ഷേത്രം. ഏറെ കൗതുകത്തോടെ സ‍ഞ്ചാരികൾ അന്വേഷിച്ചെത്തുന്ന ഈ ക്ഷേത്രം ചൈനാ ടൗണിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ഇടങ്ങളിലും ആരാധിക്കുന്നതു പോലെ തന്നെ കാളി ദേവിയെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നതെങ്കിലും ദേവി അറിയപ്പെടുന്നത് ചൈനീസ് കാളി എന്നാണ്.

Chinese Kali Temple

ചരിത്രമിങ്ങനെ!
ഇവിടുത്തെ ഹൈന്ദവ വിശ്വാസികളും ചൈനയിൽ നിന്നുള്ള താമസക്കാരും തമ്മിലുള്ള ഐക്യമാണ് ഇവിടെ നമുക്ക് കാണുവാൻ സാധിക്കുന്നത്. ഇന്നുകാണുന്ന ക്ഷേത്രത്തിനു പകരം ആദ്യകാലത്ത് ഇവിടെ കാളി ദേവിയെ പ്രതിനിധീകരിക്കുന്ന കല്ല് മാത്രമായിരുന്നുവത്രെ ഉണ്ടായിരുന്നത്. വിശ്വാസികൾ ഇവിടെ ഈ കല്ലിൽ സിന്ദൂരം അണിയിച്ചും പ്രാർത്ഥനകൾ നടത്തിയുമെല്ലാം ആരാധിച്ചുപോന്നിരുന്നു. ഏകദേശം എൺപത് വർഷങ്ങള്‍ക്കു മുൻപു തന്നെ ഇവിടെ ആരാധന നടന്നിരന്നു. പിന്നീട് 1990 കളുടെ അവസാനമാണ് ഇവിടെ ക്ഷേത്രമുയരുന്നത്. ടിബറ്റൻ, കിഴക്കൻ ഏഷ്യൻ സംസ്കാരങ്ങളുടെ ഒരു മിശ്രിതം ഇവിടെ കാണാം.

Chinese Kali Temple

തീർത്ഥാടന കേന്ദ്രമാകുന്നു

രണ്ടു കല്ലുകളെ മാത്രം ആരാധിച്ചുകൊണ്ടിരുന്ന ഇവിടം എങ്ങനെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയെന്നും അതെങ്ങനെ പിന്നീട് ചൈനീസ് കാളിയായി മാറിയെന്നും ചോദിച്ചാൽ അതിനും ഉത്തരമുണ്ട്. ഒരിക്കൽ, ഈ പ്രദേശത്തെ ഒരു ചൈനീസ് ആണ്‍കുട്ടിക്ക് ഒരിക്കലും ഭേദമാക്കാൻ സാധിക്കാത്ത ഒരസുഖം പിടിപെട്ടുവത്രെ. എന്തുചെയ്തിട്ടും രോഗം സുഖമാകാതെ വന്നപ്പോൾ മാതാപിതാക്കൾ അവരെ ഈ കല്ലുകൾ സ്ഥിതി ചെയ്യുന്ന മരത്തിനടുത്ത് കിടത്തി, അവന്റെ നല്ല ആരോഗ്യത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം വളരെ അപ്രതീക്ഷിതമായി ആ ബാലൻ സുഖം പ്രാപിച്ചുവത്രെ. അങ്ങനെ ഈ സ്ഥലം പ്രസിദ്ധമായി എന്നാണ് പറയുന്നത്. പിന്നീട് ബംഗാളി, ചൈനീസ് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ ചേർന്ന് താംഗ്രയിൽ ഇന്ന് ഈ കാണുന്ന ചൈനീസ് കാളി ക്ഷേത്രം പണിതു. ചൈനീസ് കാളിക്കൊപ്പം ഇവിടെ ശിവന്റെ രൂപവും ചെറിയ കാളിയുടെ രൂപവും ആരാധിക്കുന്നു. പ്രദേശത്തെ ചൈനീസ്, ഹിന്ദു വിശ്വാസികൾ വളരെ പവിത്രമായാണ് ഈ ദേവാലയത്തെ കാണുന്നത്. കാളിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം എല്ലാവരം ഒന്നുചേർന്നാണ് ആഘോഷിക്കുന്നത്.

പ്രസാദമായി നൂഡിൽസ്

ചൈനീസ് കാളി ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ പ്രസാദം തന്നെയാണ്. മറ്റു ക്ഷേത്രങ്ങളിൽ ലഡുവും പാസവുമെല്ലാം പ്രസാദമായി നല്കുമ്പോൾ ചൈനീസ് കാളി ക്ഷേത്രത്തില്‍ പ്രസാദത്തിനും ഒരു ചൈനീസ് ടച്ച് ഉണ്ട്. നൂഡിൽസ്, ചോപ്പ് സൂയി എന്നിവ പ്രസാദമായി നല്കുന്നു. ചൈനീസ് റൈസും പ്രസാദമായി ഇവിടെ ഇടയ്ക്ക് നല്കുന്നു. ഈ പ്രത്യേകതയാണ് ചൈനീസ് കാളി ക്ഷേത്രത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

Chinese Kali Temple

ക്ഷേത്രത്തിലെ ആചാരങ്ങളും പൂജകളുമെല്ലാം ഹിന്ദു, ചൈനീസ് പാരമ്പര്യങ്ങളുടെ കൂടിച്ചേരലാണ്. മന്ത്രങ്ങളും പൂജാവിധികളും ഹൈന്ദവ വിശ്വാസപ്രകാരം നടക്കുന്നു. വലിയ മെഴുകുതിരികളും മറ്റും ചൈനീസ് പാരമ്പര്യത്തിന്റെ ഭാഗമായി കത്തിക്കുന്നു. വൈകുന്നേരങ്ങളിൽ, ചൈനീസ് പള്ളികളിൽ ചെയ്യുന്നതുപോലെ ആരതി സമയത്ത് ദുരാത്മാക്കളെ അകറ്റാൻ ചൈനക്കാർ കടലാസ് കൊണ്ട് നിർമ്മിച്ച മെഴുകുതിരികൾ ഉപയോഗിക്കുന്നു.

കൊൽക്കത്തയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായതിനാൽ, ചൈനീസ് കാളി ക്ഷേത്രം ആഴ്ചയിൽ എല്ലാ ദിവസവും തുറക്കും. സന്ദർശകർക്ക് അവരുടെ സൗകര്യം പോലെ രാവിലെയോ വൈകുന്നേരമോ ക്ഷേത്രം സന്ദർശിക്കാം രാവിലെ 5:00 AM മുതൽ 2:00 PM വരെയും വൈകിട്ട് 5:00 PM മുതൽ 10:30 PM വരെയുമാണ് ദർശനം അനുവദിച്ചിരിക്കുന്നത്. കാളി പൂജാ ദിവസങ്ങളിൽ ചൈനീസ് കാളിമാതാ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും ഉണ്ടായിരിക്കും.

Chinese Kali Temple

താംഗ്രയിൽ മാതേശ്വർതാലാ റോഡില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+