Search
  • Follow NativePlanet
Share
» »ചോപ്ത എന്ന മിനി സ്വിറ്റ്സര്‍ലാന്‍ഡ്

ചോപ്ത എന്ന മിനി സ്വിറ്റ്സര്‍ലാന്‍ഡ്

By Maneesh

ഹിമാലയന്‍ മലനിരകളിലേക്കുള്ള യാത്രകള്‍ ഒരു അഭിനിവേശമായി മാറ്റുന്ന സഞ്ചാരികള്‍ നിരവധിയുണ്ട്. നിഗൂഢമായ ഒരു പുസ്തകത്തിന്റെ താളുകള്‍ ഒരോന്നായി മറിച്ച് നോക്കുന്നത് പോലെയാണ് ഇത്തരക്കാര്‍ക്ക് ഓരോ യാത്രകളും. ഇത്തരം അഭിനിവേശങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് പോക്കാന്‍ പ‌റ്റിയ സ്ഥലമാണ് ഉത്തരാഖണ്ഡിലെ ചോപ്ത എന്ന സുന്ദരമായ ഗ്രാമം.

സ്വറ്റിസര്‍ലാ‌ന്‍ഡ് പോലെ ഒരു ഗ്രാമം

ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍സ്റ്റേഷനാണ്‌ ചോപ്‌ത. സമുദ്രനിരപ്പില്‍ നിന്ന്‌ 2680 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ചോപ്‌ത മിനി സ്വിറ്റ്‌സര്‍ലാന്‍ഡ്‌ എന്ന്‌ അറിയപ്പെടുന്നു. ഡ‌ല്‍ഹിയില്‍ നിന്ന് ഋഷികേശ് വഴി 450 കിലോമീറ്റര്‍ സഞ്ചരിക്കണം ചോപ്തയില്‍ എത്തിച്ചേരാന്‍.

ചോപ്തയെ മനസിലാക്കാം

ഒന്ന് രണ്ട് റെസ്റ്റോറെന്റുകളുള്ള ചെറിയ ഒരു താഴ്വാരമാണ് ചോപ്ത. ചോപ്തയില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ ആസ്വദിക്കാനുള്ള പ്രധാന കാര്യം ചെറു ട്രെക്കിംഗുകളാണ്. ചോപ്തയില്‍ നിന്ന് തുംഗനാഥ ക്ഷേത്രത്തിലേക്കും അവിടെ നിന്ന് ചന്ദ്രശിലയിലേക്കും ട്രെക്കിംഗ് നടത്തുന്നവരുണ്ട്.

ഋഷികേശില്‍ നിന്ന് ചോപ്തയിലേക്ക്

ഋഷികേശില്‍ നിന്ന് പലവഴിക്ക് ചോപ്തയില്‍ എത്തിച്ചേരാം. ഋഷികേശില്‍ നിന്ന് ദേശീയപാത 58ലൂടെ രുദ്രപ്രയാഗിലേക്ക് യാത്ര ചെയ്യുക. അവിടെ നിന്ന് ഉക്കിമതിലേക്ക് പോകുക അവിടെ നിന്ന് ചോപ്തയിലേക്ക്.

ഉക്കിമതി‌ല്‍ നിന്ന് വേണമെങ്കില്‍ സാരിഗ്രാമത്തിലേക്ക് പോകാം. അവിടെ നിന്ന് ഡിയോറിയ തടാകം സന്ദര്‍ശിച്ച് പിറ്റേദിവസം ചോപ്തയിലേക്ക് തിരിയ്ക്കാം.

യാത്രയേക്കുറിച്ചും ട്രെക്കിംഗിനേക്കുറിച്ചും

ചോപ്ത വരെ നിങ്ങള്‍ക്ക് കാറിലോ ബസിലോ എത്തിച്ചേരാം. ചോപ്തയില്‍ നിന്ന് മറ്റു കാഴ്ചകള്‍ കാണാന്‍ ട്രെക്കിംഗ് നടത്തണം. ട്രെക്കിംഗ് ട്രെയിലുകളെല്ലാം ആയസരഹിതവും ദൈര്‍ഘ്യം കുറഞ്ഞതുമാണ്. അതിനാല്‍ ട്രെക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സഹായിയുടേയോ ഗൈഡിന്റേയൊ ആവശ്യം ഇല്ലാ.

തുംഗനാഥും ചന്ദ്രശിലയും

പഞ്ചകേദാറില്‍ ഒന്നായ തുംഗനാഥ് പ്രധാനപ്പെട്ട ഒരു ‌തീര്‍ത്ഥാടന കേന്ദ്രമാണ്. ചോപ്തയില്‍ നിന്ന് മലകയറി വേണം ഇവിടെ എത്തിച്ചേരാന്‍. തുംഗനാഥില്‍ നിന്ന് വീണ്ടും മലകയറിയാല്‍ ആ മലയുടെ നെറുകയില്‍ എത്തിച്ചേരാം അതാണ് ചന്ദ്രശില എന്ന് അറിയപ്പെടുന്നത്.

തുംഗനാഥില്‍ എത്തിയാല്‍ നിങ്ങള്‍ക്ക് അവിടുത്തെ ക്ഷേത്രം സന്ദര്‍ശിക്കാം. അതിന് ശേഷം വീണ്ടും യാത്ര ചെയ്യാന്‍ താല്‍‌പര്യമുണ്ടെങ്കില്‍ ചന്ദ്രശിലയിലേക്ക് പോകാം. സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ അടി ഉയരത്തിലാണ് ഈ സ്ഥ‌ലം സ്ഥിതി ചെയ്യുന്നത്.

ഡിയോറിയ തടാകം

ചോപ്തയില്‍ എത്തുന്ന ചിലര്‍ സമീപത്തെ ഡിയോറിയ തടാകം കൂടി സന്ദര്‍ശിക്കാറുണ്ട്. ചോപ്തയില്‍ നിന്ന് മറ്റൊരു വഴിയിലൂടെ വേണം ഇവിടെ എത്തിച്ചേരാന്‍. ചോപ്തയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സാരി വില്ലേജില്‍ കൂടി വേണം ഈ തടാക കരയി‌ല്‍ എത്തിച്ചേരാന്‍.

തരതമ്യേന ഉയരം കുറഞ്ഞ സ്ഥലത്താണ് ഡിയോറിയ തടാകം സ്ഥിതി ചെയ്യുന്നത്. സാരി വി‌ല്ലേജില്‍ നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ ഇവിടേയ്ക്ക് കുന്ന് കയറണം. സമുദ്രനിരപ്പില്‍ നിന്ന് 2300 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്റെ കരയില്‍ ക്യാമ്പ് ചെയ്യാനുള്ള അ‌വസരവും ഉണ്ട്.

ദൂരം ഇങ്ങനെ

ഋഷികേശില്‍ നിന്ന് രുദ്രപ്രയാഗിലേക്ക് 140 കിലോമീറ്റര്‍. രുദ്രപ്രയാഗ് - ഉക്കിമത് 42 കി മീ. ഉകിമത് - സാരി 12 കി മീ. സാരി - ചോപ്ത 16 കി മീ.

ഉക്കിമതില്‍ നിന്ന് ചോപ്തയിലേക്ക് നേരി‌ട്ട് 29 കിലോമീറ്റര്‍ ആണ്. ഋഷികേശില്‍ നിന്ന് 214 കിലോമീറ്റര്‍ അകലെയുള്ള ഗോപേശ്വര്‍ വഴിയും ചോപ്തയില്‍ എത്തിച്ചേരാം. ഗോപേശ്വറില്‍ നിന്ന് 41 കിലോമീറ്റര്‍ അകലെയായാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്.

താമസ സൗകര്യം

തുംഗനാഥ ക്ഷേത്രത്തിന് സ‌മീപത്തായി താമസിക്കാന്‍ ചെറിയ ലോഡ്ജുകള്‍ ലഭിക്കും. അവിടെ നിന്ന് തന്നെ ഭക്ഷണവും ലഭിക്കും. ചോപ്തയിലെ പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ക്യാമ്പ് ചെയ്യാനുള്ള ടെന്റുകള്‍ വാടകയ്ക്ക് നല്‍കാറുണ്ട്.

സിക്കിമിലുമുണ്ട് ഒരു ചോപ്ത

ചോപ്ത വാലി എന്ന് അറിയപ്പെടുന്ന ഒരു സ്ഥലം സിക്കിമില്‍ ഉണ്ട്. ഒരിക്കലും നിങ്ങള്‍ പേരില്‍ കണ്‍ഫ്യൂഷന്‍ ആകരുത്. ഉത്തരഖണ്ഡിലെ ഈ സ്ഥലം അറിയപ്പെടുന്നത് ചോപ്ത എന്നാണ്.

ചോപ്തയിലെ കാഴ്ചകള്‍ കാണാം

ചോപ്ത

ചോപ്ത

ചോപ്തയില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകള്‍
Photo Courtesy: Travelling Slacker

ചോപ്ത

ചോപ്ത

ചോപ്തയില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകള്‍

Photo Courtesy: Travelling Slacker

ചോപ്ത

ചോപ്ത

ചോപ്തയില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകള്‍

Photo Courtesy: Travelling Slacker

ചോപ്ത

ചോപ്ത

ചോപ്തയില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകള്‍

Photo Courtesy: Travelling Slacker

ചോപ്ത

ചോപ്ത

ചോപ്തയില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകള്‍

Photo Courtesy: Travelling Slacker

ചോപ്ത

ചോപ്ത

ചോപ്തയില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകള്‍

Photo Courtesy: Travelling Slacker

ചോപ്ത

ചോപ്ത

ചോപ്തയില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകള്‍

Photo Courtesy: Travelling Slacker

ചോപ്ത

ചോപ്ത

ചോപ്തയില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകള്‍

Photo Courtesy: Travelling Slacker

തുംഗനാനാഥ് ട്രെക്കിംഗ്

തുംഗനാനാഥ് ട്രെക്കിംഗ്

ചോപ്തയില്‍ നിന്ന് തുംഗ‌നാഥിലേക്കുള്ള ട്രെക്കിംഗ് ട്രെയില്‍

Photo Courtesy: Abhishek

തുംഗനാനാഥ് ട്രെക്കിംഗ്

തുംഗനാനാഥ് ട്രെക്കിംഗ്

തുംഗനാഥ ക്ഷേത്രത്തിലേക്കുള്ള കവാടം

Photo Courtesy: Travelling Slacker

സാരി വില്ലേ‌ജ്

സാരി വില്ലേ‌ജ്

ചോപ്തയ്ക്ക് സ‌മീപമുള്ള സാരി വില്ലേജ്. ചോപ്തയില്‍ നിന്ന് ഡിയോറിയ തടാകത്തിലേക്കുള്ള ട്രെക്കിംഗ് ഇതുവഴിയാണ്

Photo Courtesy: Travelling Slacker

ക്ഷേത്രം

ക്ഷേത്രം

സാരി വില്ലേജിലെ ഒരു ചെറിയ ക്ഷേത്രം

Photo Courtesy: Travelling Slacker

സാരി വില്ലേജ്

സാരി വില്ലേജ്

സാരി വില്ലേജില്‍ നിന്നുള്ള ഒ‌രു കാഴ്ച

Photo Courtesy: Travelling Slacker

ഡിയോറിയ താല്‍

ഡിയോറിയ താല്‍

ചോപ്തയ്ക്ക് സമീപത്തെ ഡിയോറിയ താല്‍

Photo Courtesy: Travelling Slacker

ക്യാമ്പിംഗ്

ക്യാമ്പിംഗ്

ഡിയോറിയ താലിന് സമീപത്തെ ക്യാമ്പിംഗ്

Photo Courtesy: Travelling Slacker

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+