Search
  • Follow NativePlanet
Share
» »ചോറ്റാനിക്കര മകം ഇന്ന് , പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷത്തോളം പേരെ, പാർക്കിങ് സൗകര്യം

ചോറ്റാനിക്കര മകം ഇന്ന് , പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷത്തോളം പേരെ, പാർക്കിങ് സൗകര്യം

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം തൊഴൽ ദർശനത്തിന് ഇനി വെറും മണിക്കൂറുകൾ മാത്രമേയുള്ളൂ. നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ 5:30 മതൽ ഇന്നത്തെ ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മകം ദർശനത്തിനായി ക്ഷേത്രനട തുറക്കും.

മകം തൊഴാൻ എത്തുന്ന വിശ്വാസികളെ ചോറ്റാനിക്കര ദേവി മനസ്സറിഞ്ഞ് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമാകും. ആറാട്ടുകടവില്‍ പറ സ്വീകരിച്ച ശേഷം ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമാകും. ആറാട്ടുകടവില്‍ പറ സ്വീകരിച്ച ശേഷം ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളും.

Chottanikkara Makam Thozhal

PC:Roney Maxwell/Wikipedia

ഉച്ചയ്ക്ക് ഒരു മണിയോടെ നട അടയ്ക്കും. മകം തൊഴൽ ഒരുക്കങ്ങളുടെ ഭാഗമായാണ് നട അടയ്ക്കുന്നത്. രാത്രി 10.30 വരെ വിശ്വാസകൾക്ക് മകം തൊഴാനുള്ള സൗകര്യങ്ങളുണ്ട്. 11 മണിക്ക് മകം വിളക്കിനെഴുന്നള്ളിപ്പ് നടക്കും. കുംഭത്തിലെ മകം നാളിൽ മിഥുന ലഗ്നത്തിലാണ് ദേവി വില്വമംഗലം സ്വാമിക്ക് വിശ്വരൂപത്തിൽ ദർശനം നല്കിയതെന്നവിശ്വാസത്തിലാണ് മകം തൊഴൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്നത്.

മകം തൊഴൽ, വാഹന പാർക്കിങ്

ചോറ്റാനിക്കരയിൽ മകം തൊഴൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബീമാ ഗ്രൗണ്ട് ചോറ്റാനിക്കര പെട്രോൾ പമ്പിന് മുൻവശത്തെ ഗ്രൗണ്ട് , ചോറ്റാനിക്കര സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യമുണ്ട്. ഇത്തവണ ഏകദേശം ഒന്നര ലക്ഷത്തോളം വിശ്വാസികളെയാണ് മകം തൊഴൽ ചടങ്ങുകൾക്കായി പ്രതീക്ഷിക്കുന്നത്.

മകം തൊഴൽ 2024- പ്രവേശനം

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വിശ്വാസികൾക്ക് മകം തൊഴാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും.

ആറാട്ടുകടവിൽ പറ സ്വീകരിച്ച ശേഷം ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങുകളാണ്. തുടർന്ന് ഏഴ് ആനകൾ അണിനിരക്കുന്ന മയം എഴുന്നള്ളിപ്പ് നടക്കും. മകം തൊഴലിന് ശേഷം മങ്ങാട്ടുമനയിലേക്ക് പുറപ്പെട്ട് ഇറക്കിപ്പൂജ, തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും. രാത്രി 11 മണിക്കാണ് മകം വിളക്കിനെഴുന്നള്ളിപ്പ്.

മകം തൊഴുന്നത് സർവമംഗളകരം ആക്കുമെന്നാണ് എശ്വാസം.
അനുദിന ജീവിതത്തിലെ പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും പരിഹാരങ്ങളും ആശ്വാസവും തേടിയാണ് വിശ്വാസികൾ കഷ്ടപ്പാടുകൾ സഹിച്ചും കഷ്ടപ്പെട്ടും ഇവിടേക്ക് വരുന്നത്. രോഗങ്ങളും അസ്വസ്ഥതകളും മാറുവാനും വിവാഹതടസ്സങ്ങൾ മാറി സന്തുഷ്ടമായ കുടുംബജീവിതം ലഭിക്കാനും സന്താന ഭാഗ്യം ഉണ്ടാകുവാനുമെല്ലാം വിശ്വാസികൾ ഇവിടെ എത്തുന്നു. ഓരോ വർഷവും ഇവിടെ വരുന്ന വിശ്വാസികളുടെ എണ്ണത്തിലെ വർധനവ് മാത്രം നോക്കിയാൽ മതി അതിനു സാക്ഷ്യം.

ചോറ്റാനിക്കര ക്ഷേത്രത്തിൽ എത്തിച്ചേരാൻ

എറണാകുളം ജില്ലയുടെ ഭാഗമായ ചോറ്റാനിക്കരയിലേക്ക് നഗരത്തിൽ നിന്നും 15 കിലോമീറ്റർ ദൂരമേയുള്ളൂ. ധാരാളം സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഈ റൂട്ടില് സർവീസ് നടത്തുന്നു. കൊച്ചി മെട്രോയുടെ എസ് എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ ആണ് അടുത്തുള്ള മെട്രോ സ്റ്റേഷൻ.

ചോറ്റാനിക്കരയ്ക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചോറ്റാനിക്കര റോഡ് (കുരീക്കാട്) ആണെങ്കിലും കോട്ടയം വഴിയുള്ള മെമു, പാസഞ്ചർ ട്രെയിനുകൾ മാത്രമേ നിർത്താറുള്ളൂ. അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ തൃപ്പുണിത്തുറ റെയിൽവേ സ്റ്റേഷന്‍ ആണ്. ക്ഷേത്രത്തിൽ നിന്നും ആറു കിലോമീറ്റർ അകലെയാണ് ഇത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+