Search
  • Follow NativePlanet
Share
» » ഇനിയെന്തിന് കാത്തിരിക്കണം! ഈ ക്രിസ്മസ് വിദേശത്ത്! IRCTC സിംഗപ്പൂർ മലേഷ്യ പാക്കേജ്

ഇനിയെന്തിന് കാത്തിരിക്കണം! ഈ ക്രിസ്മസ് വിദേശത്ത്! IRCTC സിംഗപ്പൂർ മലേഷ്യ പാക്കേജ്

ക്രിസ്മസ് യാത്രകൾക്കുള്ള ഒരുക്കങ്ങൾ എന്തായി? എവിടെ പോകണമെന്ന് തീരുമാനിച്ചോ?ചിലരാവട്ടെ, എല്ലാം സെറ്റായി ഇനി അവധി ദിവസങ്ങൾ എത്താനുള്ള കാത്തിരിപ്പിലാവും! ക്രിസ്മസ് യാത്രകൾ പ്ലാൻ ചെയ്തിട്ടില്ലെങ്കിൽ ഇതാ സമയം ഇനിയും വൈകിയിട്ടില്ലാ. ഐആർസിടിസി ഒരു ക്രിസ്മസ് സ്പെഷ്യൽ അന്താരാഷ്ട്ര യാത്ര അവതരിപ്പിച്ചിരിക്കുകയാണ്.

ക്രിസ്മസിന്‍റെ ദിവസങ്ങൾ സിംഗപ്പൂരിലും മലേഷ്യയിലും ചെലവഴിച്ച് ആഘോഷിച്ച് മടങ്ങിവരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ പാക്കേജ് ക്രിസ്മസിന് അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് സുഖമായി ബുക്ക് ചെയ്തു പോകാൻ പറ്റിയ ഒന്നാണ്. ഇതാ പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

Christmas Special Singapore And Malaysia Tour Package

ക്രിസ്മസിന് അന്താരാഷ്ട്ര യാത്ര സ്വപ്നം കാണുന്നവർക്ക് പറ്റിയ പാക്കേജാണ് ക്രിസ്മസ് സ്പെഷ്യൽ മലേഷ്യാ സിംഗപ്പൂർ പാക്കേജ്. അന്താരാഷ്ട്ര യാത്രയിലെ സ്ഥിരം തലവേദനകളായ ഹോട്ടൽ ബുക്കിങ്ങോ വിസ അപേക്ഷകളോ ഒന്നുമില്ലാതെ പോയി വരാൻ സാധിക്കുന്ന ഈ യാത്രയുടെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

ഡിസംബർ 24-ാം തിയതി ലക്നൗവിൽ നിന്നും വൈകിട്ട് 5.05ന് യാത്ര പുറപ്പെട്ട് ഡൽഹിയിലേക്ക് പോകും. ഡൽഹിയിൽ നിന്ന് രാത്രി 11.30ന് കുലാലംപൂരിലേക്ക് വിമാനം പുറപ്പെടും. പിറ്റേന്ന് രാവിലെ, ക്രിസ്മസിന്‍റെ പുലരിയിൽ കുലാലംപൂരിൽ എത്തിച്ചേരും. ഇമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് നേരെ ഹോട്ടലിലേക്ക് പോകും. വിശ്രമവും ഭക്ഷണവും കഴിഞ്ഞ് പുത്രജയ ടൂർ ആണ് ഇവിടുത്തെ ആദ്യ പരിപാടി. തുടർന്ന് മ്യൂസിയം ഓഫ് ഇല്യൂഷൻ സന്ദർശിക്കും. ശേഷം ബുക്കിറ്റ് ബിൻടാങ്കിൽ ഷോപ്പിങ്.

Christmas Special Singapore And Malaysia Tour Package

മൂന്നാം ദിവസം രാവിലെ ബാതു കേവ്സ് സന്ദർശിക്കാൻ പോകും. പിന്നീട് കുലാലംപൂർ സിറ്റി ടൂറില്‍ കിങ് പാലസ്, നാഷണൽ മോസ്ക്, നീഷണൽ മ്യൂസിയം, ജെമെയ്ക് മോസ്ക്, ചോക്ലേറ്റ് ഫാക്ടറി, പെട്രോനാസ് ട്വിന്‌ ടവറും കെഎൽ ടവറും സന്ദർശിക്കും. നാലാം ദിവസം സിംഗപ്പൂരിലേക്ക് റോഡ് മാർഗം യാത്ര. ഈ ദിവസം സിംഗപ്പൂർ നൈറ്റ് സഫാരി മാത്രമാണ് ഒരുക്കിയിരിക്കുന്നത്.

അടുത്ത ദിവസം ജുറോങ് ബേഡ്സ് പാർക്ക് ആൻഡ് ഗാർഡൻസ് ഓഫ് ബേ എന്നിവിടങ്ങൾ കണ്ട് ഉച്ചകഴിഞ്ഞ് സിംഗപ്പൂര്‍ ഫ്ലൈയർ കാണാൻ പോകും. വൈകുന്നേരം ഷോപ്പിങ്ങിനും ഡിന്നറിനുമായി പ്രത്യേക സമയം ലഭിക്കും. 29-ാം തിയതിയാണ് സിംഗപ്പൂർ സിറ്റി ടൂറിനുള്ള സമയം. നാഷണൽ ഓർക്കിഡ് ഗാർഡൻ, സിവിക് ഡിസ്ട്രിക്റ്റിന് ചുറ്റും ഡ്രൈവ് , പഡാങ്, ക്രിക്കറ്റ് ക്ലബ്, പാർലമെന്റ് ഹൗസ്, സുപ്രീം കോടതി, സിറ്റി ഹാൾ , തുടർന്ന് മെർലിയോൺ പാർക്ക്, മറീന ബേ, ചൈനാ ടൗൺ, തിയാൻ ഹോക്ക് കെങ് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും.

ഉച്ചഭക്ഷണത്തിന് ശേഷം സെന്റോസ ദ്വീപ് ടൂർ സന്ദർശിക്കുക, മനോഹരമായ കേബിൾ കാർ സവാരിയിലൂടെ ദ്വീപിലേക്കുള്ള യാത്ര, മാഡം തുസാഡിന്റെ വാക്സ് മ്യൂസിയം, എസ്.ഇ.എ. അക്വേറിയം തുടങ്ങിയ ഇടങ്ങളും ഈ ദിവസം സന്ദർശിക്കും. പിറ്റേന്ന്, ഡിസംബർ 30ന് രാവിലെ ഭക്ഷണത്തിനു ശേഷം 8.20ന് മടക്ക വിമാനം. ഡല്‍ഹിയിലെത്തി, അവിടുന്ന് പിന്നീട് ലക്നൗവിലേക്ക് പോകുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ആറ് രാത്രിയും ഏഴ് പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ 35 പേർക്ക് പോകാനാണ് അവസരം. എക്കണോമി ക്ലാസിലാണ് യാത്ര.
റിട്ടേൺ എക്കണോമി ക്ലാസ് ടിക്കറ്റ്, എസി ഡീലക്സ് ബസിൽ ക്വാലാലംപൂരിൽ നിന്ന് സിംഗപ്പൂരിലേക്ക് റോഡ് മാർഗം യാത്ര,
ക്വാലാലംപൂരിലേക്കുള്ള ടൂറിസ്റ്റ് വിസ,
സിംഗപ്പൂരിലേക്കുള്ള ടൂറിസ്റ്റ് , യാത്രാ ഇൻഷുറൻസ് എന്നിവയെല്ലാം ടിക്കറ്റ് നിരക്കില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിംഗിൾ ഒക്യുപൻസിയിൽ 166100 രൂപ, ഡബിൾ ഒക്യുപൻസിയിൽ 141000 രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ 141000 രൂപ, 5-11 പ്രായക്കിൽ ബെഡ് ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് 134200 രൂപ, ബെഡ് വേണ്ടെങ്കിൽ 111200 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+