Search
  • Follow NativePlanet
Share
» »ക്രിസ്മസ് യാത്ര: പ്ലാൻ ചെയ്യണം നേരത്തെ.. പുറപ്പെടുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

ക്രിസ്മസ് യാത്ര: പ്ലാൻ ചെയ്യണം നേരത്തെ.. പുറപ്പെടുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

മറ്റു യാത്രകളെപ്പോലെയല്ല, ക്രിസ്മസ് കാലത്തെ യാത്രകൾക്കും യാത്രാ പ്ലാനുകൾക്കും വേറെതന്നെ ഒരു സുഖമാണുള്ളത്. നീണ്ട അവധിദിനങ്ങൾ മാത്രമല്ല, പുറത്തെ ആഘോഷങ്ങളും ഫെസ്റ്റിവലുകളും പിന്നെ ലക്ഷ്യസ്ഥാനത്ത് നിങ്ങളെ കാത്തിരിക്കുന്ന ക്രിസ്മസ് സെലിബ്രേഷനും കൂടിയാകുമ്പോൾ പോയില്ലെങ്കിൽ വൻ നഷ്ടമാകും. എന്നാൽ ക്രിസ്മസ് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

ലോകം മുഴുവനും ഒരേ പോലെ ആഘോഷിക്കുന്ന ദിവസങ്ങളാണ് ക്രിസ്മസ് മുതൽ പുതുവർഷം വരെ. അതുകൊണ്ടുതന്നെ യാത്രകളുടെ കാര്യത്തിലും താമസത്തിന്‍റെയും സന്ദർശിക്കുന്ന ഇടങ്ങളുടെയും കാര്യത്തിൽ തിരക്കിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുകയും അരുത്. ക്രിസ്മസ് യാത്രകള്‍ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ പോകാൻ ആഗ്രഹമുണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Christmas Travel

1. നേരത്തെ തീരുമാനിക്കാം

പലപ്പോഴും തലേദിവസം പ്ലാൻ ചെയ്ത പിറ്റേദിവസം പോകാന്‍ സാധിക്കുന്നവയായിരിക്കില്ല ഈ യാത്ര. എല്ലാവരും യാത്ര ചെയ്യുന്ന അവസരങ്ങളിലൊന്നായതിനാൽ തന്നെ എവിടേക്ക് പോകുന്നു എന്നത് നേരത്തെ തന്നെ പ്ലാൻ ചെയ്യണം. പല സ്ഥലങ്ങളിലെയും ക്രിസ്മസ് സീസൺ ബുക്കിങ് നവംബർ മുതൽ തന്നെ സജീവമാവുകയും ക്രിസ്മസ്- ന്യൂ ഇയറിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ റൂമുകളും മറ്റും ബുക്കിങ് വളരെ നേരത്തെ പൂർത്തിയാക്കുകയും ചെയ്യും. അതുകൊണ്ട് ഈ സീസണിൽ നിങ്ങൾ യാത്ര പോകുന്നുണ്ടെങ്കിൽ മുൻകൂട്ടി തീരുമാനിക്കാം.

2. പോകുന്ന സ്ഥലം തിരഞ്ഞെടുക്കാൻ

ക്രിസ്മസ് ആഘോഷങ്ങൾക്കും മാർക്കറ്റുകൾക്കും പേരുകേട്ട ഇടങ്ങളിലേക്കാണ് പോകുന്നെതെങ്കിൽ അവിടുത്തെ തിരക്ക് മുന്കൂട്ടി കണ്ട് വളരെ നേരത്തെ തന്നെ നിങ്ങളുടെ യാത്ര പ്ലാൻ ചെയ്യണം. ഇതിൽ സ്ഥലം തീരുമാനിക്കുന്നതിനു മുമ്പേ നിങ്ങൾക്ക് ആവശ്യമായ ലീവ്, പണം, ട്രാവൽ ഇൻഷുറൻസ്, പോകേണ്ട ഇടത്തേയ്ക്കുള്ള ടിക്കറ്റ്,ടാക്സി, ഹോട്ടൽ ബുക്കിങ്, യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി ഉറപ്പുവരുത്തണം.

christmas travel plans

3.ടിക്കറ്റ് ബുക്കിങ്

വിമാന യാത്രയാണെങ്കിലും ട്രെയിനിലോ ബസിലോ ആയാലും നിങ്ങളുടെ യാത്രാ തിയതിയിലെ ബുക്കിങ് നേരത്തെ തന്നെ ഉറപ്പാക്കുക. ട്രെയിനിലാണെങ്കിൽ 120 ദിവസം മുൻപേ വരെ ടിക്കറ്റ് എടുക്കാൻ സാധിക്കും. സാധാരണ നാട്ടിലെ ബസുകൾക്ക് ഒരു മാസം മുൻപാണ് മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. അവധിയും മറ്റു ദിവസങ്ങളും കണക്കാക്കി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിക്കാൻ മറക്കരുത്.

4. വണ്ടി റെന്‍റിന് എടുക്കുമ്പോൾ

ഈ സീസണിലെ യാത്രകൾക്ക് നിങ്ങൾക്ക് ഹോട്ടലിൽ നിന്ന് ലക്ഷ്യസ്ഥാനത്തേയ്ക്ക് വണ്ടി റെന്‍റിനെടുത്ത് പോകാനാണ് പ്ലാനെങ്കിൽ, അല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെയുള്ള പാക്കേജ് എടുക്കാനാണെങ്കിലും അത് മുൻകൂട്ടി ഉറപ്പുവരുത്തണം. ഏജൻസികൾ വഴിയാണെങ്കിലും ടൂര്‍ ഓപ്പറേറ്റർമാർ വഴിയാണെങ്കിലും നേരത്തെ തന്നെ ലഭ്യത ഉറപ്പാക്കി ബുക്ക് ചെയ്യുന്നതാണ് നല്ലത്.

5. ഹോട്ടൽ ബുക്കിങ്

യാത്രയില്‍ എന്താണെങ്കിലും കുറച്ചു ദിവസം ഹോട്ടലിൽ ആയിരിക്കുമല്ലോ താമസം. എത്തിയശേഷം ഹോട്ടൽ കണ്ടുപിടിക്കാമെന്ന് കരുതുന്നത് മണ്ടത്തരമായേക്കാം. നിങ്ങളുടെ സൗകര്യത്തിനും ബജറ്റിനും യോജിക്കുമോ എന്നതിനൊപ്പം നിങ്ങളുടെ യാത്രാ സ്ഥാനത്തോട് അടുത്തുള്ള ഇടമാണോ എന്നുകൂടി നോക്കി വേണം ഹോട്ടൽ തിരഞ്ഞെടുക്കാൻ. റിവ്യൂ നോക്കാനും അവിടുത്തെ സൗകര്യങ്ങൾ, പ്രധാന റോഡിൽ നിന്നും ദൂരത്തിലാണോ തുടങ്ങിയ കാര്യങ്ങൾ നോക്കണം.

6. സ്പെഷ്യൽ ഇവന്‍റ്സ് ഉണ്ടോ എന്നു നോക്കാം

മിക്ക വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളോടടുപ്പിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അത് ചിലപ്പോൾ കണ്‍സേർട്ടോ കരോക്കയോ മത്സങ്ങളോ പെർഫോൻസോ ഒക്കെയാവും. നിങ്ങളുടെ യാത്രാ സമയവുമായി അത് യോജിക്കുന്നുണ്ടെങ്കിൽ അത് കാണുന്ന വിധത്തിൽ വേണം യാത്ര പ്ലാൻ ചെയ്യാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+