ഔറംഗാബാദ്-ഛത്രപതി സംഭാജി നഗർ
ഏറ്റവും സമീപകാലത്ത് പേരുമാറ്റിയ ഇന്ത്യൻ നഗരമാണ് ഔറംഗാബാദ്. ഛത്രപതി സംഭാജി നഗർ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്.മറാത്താ ചക്രവർത്തിയായിരുന്ന ഛത്രപതി സംഭാജി നഗർ ശിവാജിയുടെ പുത്രനാണ് സാംജി മഹാരാജാവ്. ഇതിൽ നിന്നുമാണ് പുതിയ പേര് വന്നിരിക്കുന്നത്.
മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിൽ നിന്നുമാണ് ഔറംഗാബാദ് എന്ന സ്ഥലപ്പേര് വന്നത്.
PC: Setu Chhaya/Unsplash
ഉസ്മാനാബാദ്-ധാരാശിവ്
മഹാരാഷ്ട്രയിൽ ഔറംഗാബാദിനൊപ്പം തന്നെ പുനർനാമകരണം ചെയ്യപ്പെട്ട നഗരമാണ് ഉസ്മാനാബാദ്. ധാരാശിവ് എന്നാണ് ഒസ്മാനാബാദ് ഇനി മുതൽ അറിയപ്പെടുന്നത്. ഉസ്നാമാബാദിന്റെ പഴയപേരിലേക്ക് തന്നെ പോവുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം. ധരാാശിവ് ഗുഹകളിൽ നിന്നുമാണ് ഈ പേര് വന്നിരിക്കുന്നത്.
ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ഭരണാധികാരിയുടെ പേരിലാണ് ഉസ്മാനാബാദ് അറിയപ്പെട്ടിരുന്നത്.
PC:Damitr
രാജ്പഥ്-കർത്യപഥ്
തലസ്ഥാന നഗരമായ ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നാണ് രാജ്പഥ്. രാഷ്ടട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ നീണ്ടുകിടക്കുന്ന ഈ പാത 2022 സെപ്റ്റംബർ മുതൽ കർത്തവ്യപഥ് എന്ന പേരിലാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക് ദിന പരേഡ് കടന്നുപോകുന്ന ഈ പാത പ്രസിദ്ധമാണെന്നു മാത്രമല്ല, ചരിത്രത്തിൽ നിർണ്ണായക പങ്കും വഹിച്ചിട്ടുണ്ട്. കിങ്സ് വേ എന്നായിരുന്നു ഇവിടം ബ്രിട്ടീഷ് ഭരണകാലത്ത് അറിയപ്പെട്ടിരുന്നത്.
PC:AKS.9955
അലഹബാദ്-പ്രയാഗ്രാജ്
2018 ൽ പേര് മാറിയ പ്രധാന ഇന്ത്യൻ നഗരമാണ് അലഹാബാദ്. പ്രയാഗ്രാജ് എന്നാണ് ഇപ്പോൾ അലഹബാദ് ഔദ്യോഗികമായി അറിയപ്പെടുന്നത്. പുരാണങ്ങളിലും പതിനാറാം നൂറ്റാണ്ടിനു മുൻപുമെല്ലാം അലഹബാദിന്റെ പേര് പ്രയാഗ് എന്നായിരുന്നുവത്രെ. പിന്നീട് മുഗൾ ചക്രവർത്തിയായ അക്ബർ ഭരണത്തിലേറിയപ്പോഴാണ് ഇവിടം അലഹബാദ് ആകുന്നത്. അക്ബർ ചക്രവർത്തി ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനത്തിന് സമീപം ഒരു കോട്ട പണിയുകയും അതിന് 'ഇലാഹബാദ്' എന്ന് പേരുനല്കുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവ പുരാണങ്ങളിൽ ഏറെ പരാമർശിക്കപ്പെടുന്ന സ്ഥലമാണിത്. ഋഗ്വേദത്തിന്റെ നാട് എന്നും ഇവിടം അറിയപ്പെടുന്നു.
PC:Vyomtripathi
മുഗൾ ഗാർഡൻസ്-അമൃത് ഉദ്യാൻ
സമീപകാലത്ത് പേരുമാറ്റി മറ്റൊന്നാണ് രാഷ്ട്രപകി ഭവനിലെ മുഗൾ ഗാർഡൻ. മുഗൾ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട മുഗൾ ഗാർഡൻസിന്റെ പുതിയ പേര് അമൃത് ഉദ്യാൻ എന്നാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വർഷാഘോഷങ്ങളുടെ ഭാഗമായാണ് പേരുമാറ്റം. ജനുവരി 29 ന് അമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഉദ്യാനം ഷാജഹാൻ ചക്രവർത്തി നിർമിച്ച കശ്മീർ ഉദ്യാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. അങ്ങനെയാണ് മുഗൾ ഗാർഡൻ എന്ന പേരു ലഭിച്ചത്.
PC:India1277
മുഗൾസരായ് റെയിൽവേ സ്റ്റേഷൻ -പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യ ജംഗ്ഷൻ
ഉത്തർ പ്രദേശിലെ റെയിൽവേ സ്റ്റേഷനായ മുഗൾസരായ് റെയിൽവേ സ്റ്റേഷനും ഈ അടുത്ത് പേരുമാറ്റിയിട്ടുണ്ട്. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യ ജംഗ്ഷൻ എന്നാണിനിമുതൽ ഇതറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി ഡല്‍ഹിയെയും ഹൗറയെയും തമ്മിൽ ബന്ധിപ്പിക്കുവാനായാണ് ഇത് നിർമ്മിച്ചത്. കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
PC:Wikipedia
തെലിയ അഫ്ഗാൻ--തെലിയ ശുക്ല
ഉത്തർ പ്രദേശില്‍ തന്നെ പേരുമാറിയ മറ്റൊന്നാണ് തെലിയ അഫ്ഗാൻ. ഡിയോറിയ ജില്ലയിൽ ഉൾപ്പെട്ട തെലിയ അഫ്ഗാൻറെ പുതിയ പേര് തെലിയ ശുക്ല ( ടെലിയ ശുക്ല ) എന്നാണ്.
നേരത്തെ ഖൊരഖ്പൂർ ജില്ലയിലെ തന്നെ മുണ്ടേര ബസാര്‍ ചൗരി ചൗര എന്നു പേരുമാറ്റിയിരുന്നു. നേരത്തെ 2021 നവംബറിൽ ഇന്ത്യൻ റെയിൽവേ ഫൈസാബാദ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് അയോധ്യ കന്‍റ് (Ayodhya Cantt) എന്നാക്കി മാറ്റിയിരുന്നു.
PC:Shruti Singh/Unsplash