തിരുവനന്തപുരം-കണ്ണൂർ ട്രെയിൻ യാത്രയാണ് ഇപ്പോഴത്തെ ചർച്ചകളിലെങ്ങും. കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ആദ്യ സർവീസിനായി കാത്തിരിക്കുന്നു. ഏഴു മണിക്കൂർ പത്ത് മിനിറ്റ് മാത്രമാണ് വന്ദേഭാരത് ട്രെയിനിന്ന തലസ്ഥാനത്തു നിന്നും കണ്ണൂരിൽ എത്തുവാൻ വേണ്ട സമയം. ഇതാ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾ ഏതൊക്കെയെന്നും അവയുടെ വിശദാംശങ്ങളും വായിക്കാം.

PC:Arjan Pradhan/Unsplash
രാജധാനി എക്സ്പ്രസ് (12431)
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും വൈകിട്ട് 7.45ന് എടുത്തുന്ന
രാജധാനി എക്സ്പ്രസ് (12431) പിറ്റേന്ന് പുലർച്ചെ 3.12ന് കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ എത്തും. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുക. 07:57 മിനിറ്റാണ് യാത്രാ സമയം. 3A ക്ലാസിന് 1460 രൂപയും 2A യ്ക്ക് 1970 രൂപയും എസി ഫസ്റ്റ് ക്ലാസിന് 2440 രൂപയുമാണ് നിരക്ക്. തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ ആണിത്.
കൊച്ചുവേളി-മുംബൈ എൽടിടി ഗരീബ് രഥ് (12202)
കൊച്ചുവേളി- മുംബൈ ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ് രാവിലെ 9.10ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.52ന് കണ്ണൂരിൽ എത്തും. 8 മണിക്കൂർ 42 മിനിറ്റാണ് യാത്രാ സമയം. വ്യാഴാഴ്ച മാത്രമാണ് ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നത്. എസി ചെയർ കാറിന് 500 രൂപയും എസി ത്രീടയറിന് 500 രൂപയുമാണ് നിരക്ക്.
മാവേലി എക്സ്പ്രസ് (16604)
കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 7.30ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് പിറ്റേന്ന് പുലർച്ചെ 4.55ന് കണ്ണൂരിൽ എത്തിച്ചേരും. ആഴ്ചയിൽ ഏഴ് ദിവസവും മാവേലി എക്സ്പ്രസ് സര്‍വീസ് നടത്തുന്നു. 9 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസിൽ 290 രൂപയും എസി 3 ടിയറിന് 775 രൂപയും എസി 2 ടിയറിന് 1105 രൂപയും എസി ഫസ്റ്റ് ക്ലാസിന് 1855 രൂപയുമാണ് നിരക്ക്.

PC:Sourav Debnath/Unspalsh
കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 2.50ന് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് രാത്രി 12.25ന് കണ്ണൂരിൽ എത്തും. 9 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. ചൊവ്വ, ശനി ദിവസങ്ങളൊഴികെ മറ്റെല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടായിരിക്കും. 9 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. സെക്കൻഡ് സിറ്റിങ്ങിന് 220 രൂപയും എസി ചെയർ കാറിന് 755 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ് (19259)
കൊച്ചുവേളിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.35ന് പുറപ്പെടുന്ന
കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ് പിറ്റേന്ന് പുലർച്ചെ 1.37ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തും. വ്യാഴാഴ്ച ദിവസങ്ങളിൽ മാത്രമാണ് ഈ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നത്. 9 മണിക്കൂർ 52 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസിൽ 295 രൂപയും എസി ത്രീ ടിയറിൽ 790 രൂപയും എസി ടൂ ടിയറിൽ 1120 രൂപയുമാണ് നിരക്ക്.
നേത്രാവതി എക്സ്പ്രസ് (16346)
തിരുവനന്തപുരം സെൻട്രൽ-മുംബൈ ലോകമാന്യ തിലക് സ്റ്റേഷനിലേക്കുള്ള നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തു നിന്ന് രാവിലെ 9.15ന് ആരംഭിച്ച് വൈകിട്ട് 7.32ന് കണ്ണൂരിൽ എത്തിച്ചേരും. ആഴ്ചയിൽ എല്ലാ ദിവസവും നേത്രാവതി എക്സ്പ്രസ് ഓടുന്നുണ്ട്. 10 മണിക്കൂർ 17 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസിൽ 290 രൂപയും എസി 3 ടിയറിൽ 775 രൂപയും എസി 2 ടിയറിൽ 1105 രൂപയുമാണ് നിരക്ക്.
ഏറനാട് എക്സ്പ്രസ് (16606)
നാഗർകോവിൽ ജംങ്ഷൻ-മംഗലാപുരം ഏറനാട് എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നും പുലർച്ചെ 3.35ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.12ന് കണ്ണൂരിൽ എത്തിച്ചേരും. 10 മണിക്കൂർ 37 മിനിറ്റാണ് യാത്രാ സമയം. ആഴ്ചയിൽ എല്ലാ ദിവസവും ഏറനാട് എക്സ്പ്രസ് ഓടുന്നുണ്ട്. സെക്കൻഡ് സിറ്റിങ്ങിന് 175 രൂപയും എസി ചെയർ കാറിന് 630 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

PC:Jan Gemerle/Unsplahs
മാംഗ്ലൂർ എക്സ്പ്രസ് (16347)
തിരുവനന്തപുരം സെൻട്രലിൽ നിന്നും മംഗലാപുരം സെൻട്രലിലേക്ക് പോകുന്ന മാംഗ്ലൂർ എക്സ്പ്രസ് (16347) തിരുവനന്തപുരത്ത് നിന്ന് രാത്രി 8.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.55ന് കണ്ണൂരിൽ എത്തും. 11 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം. ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നു. സ്ലീപ്പർ ക്ലാസിന് 310 രൂപയും എസി 3 ടിയറിൽ 835 രൂപയും എസി 2 ടിയറിൽ 1185 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മലബാർ എക്സ്പ്രസ് (16629)
തിരുവനന്തപുരം സെൻട്രലിൽ നിന്നും മംഗലാപുരം സെൻട്രലിലേക്ക് പോകുന്ന മലബാർ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 6.40 ന് യാത്ര ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ 6.47ന് കണ്ണൂരിൽ എത്തും. 11 മണിക്കൂർ 57 മിനിറ്റാണ് യാത്രാ സമയം. ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നു. സ്ലീപ്പര്‍ ടിക്കറ്റിന് 310 രൂപയും എസി 3 ടിയറിൽ 835 രൂപയും എസി 2 ടിയറിൽ 1185 രൂപയും എസി ഫസ്റ്റ് ക്ലാസിന് 1970രൂപയുമാണ് ടിക്കറ്റ് നിരക്ക്.
പരശുറാം എക്സ്പ്രസ് (16650)
നാഗര്‍കോവിൽ ജംങ്ഷനിൽ നിന്നും മാംഗ്ലൂർ സെൻട്രലിലേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നും രാവിലെ 6.10ന് എടുത്ത് വൈകിട്ട് 6.28ന് കണ്ണൂരിൽ എത്തും. 12 മണിക്കൂർ 18 മിനിറ്റാണ് യാത്രാ സമയം. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുന്നു. സെക്കൻഡ് സിറ്റിങ്ങിന് 180 രൂപയും എസി ചെയർ കാറിന് 670 രൂപയുമാണ് നിരക്ക്.

വന്ദേ-ഭാരത് എക്സ്പ്രസ്
കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെ സർവീസ് നടത്തും. 7 മണിക്കൂർ 10 മിനിറ്റാണ് തിരുവനന്തപുരം-കണ്ണൂർ യാത്രാ സമയം. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ കണ്ണൂരിൽ ഉച്ചയ്ക്ക് 12.30 ന് എത്തിച്ചേരും. എക്സിക്യൂട്ടിവ് കോച്ചിൽ ഭക്ഷണമടക്കം 2400 രൂപ, എക്കണോമി കോച്ചിൽ ഭക്ഷണമടക്കം 1400 രൂപ എന്നിങ്ങനെയാണ് കണ്ണൂരിലേക്കുള്ള നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












