കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഏറെ തിളക്കം ഉണ്ടാക്കിക്കൊടുത്തത് മൂന്നാർ ആണെന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല. മൂന്നാർ ലക്ഷ്യം വച്ചാണ് പല വിദേശ സഞ്ചാരികളും കേരളത്തിൽ കാലുകുത്തുന്നത്. എന്നാൽ മൂന്നാറിന്റെ തിളക്കത്തേക്കാൾ മാറ്റ് കൂടിയ തിളക്കം ഇപ്പോൾ കർണാടകയിലെ കൂർഗ്ഗിനാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കൂർഗ്ഗ് മൂന്നാറിനെ കടത്തിവെട്ടിയിരിക്കുകയാണ്.
കേരള, കർണാടക ടൂറിസം ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിക്കുന്ന കണക്ക് പ്രകാരം കൂർഗാണ് മൂന്നാറിനേക്കാൾ സഞ്ചാരികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ വർഷം മൂന്നാറിനാണ് ഒന്നാം സ്ഥാനമെങ്കിൽ ഇത്തവണ കൂർഗ്ഗ് മൂന്നാറിനേക്കാൾ മുന്നിൽ കയറുകയായിരുന്നു. 2013 ജനുവരി മുതൽ നവംബർ വരെയുള്ള കാലത്ത് 10,73,961 സഞ്ചാരികളാണ് കൂർഗ്ഗിൽ എത്തിയത്. അതേസമയം, 3,53,545 സഞ്ചാരികളാണ് മൂന്നാറിൽ എത്തിയത്. മൂന്നാറിനെ കടത്തിവെട്ടാൻ മാത്രം കൂർഗിന് എന്ത് പ്രത്യേകതകളാണ് ഉള്ളതെന്ന് നമുക്ക് നോക്കാം.

ഇത്തവണ മൂന്നാറിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 40 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. അതേ സമയം കൂർഗിൽ മുൻപ് കണ്ടിട്ടില്ലാത്തവണ്ണം സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായാ വർദ്ധനവും ഉണ്ടായി. ലോകത്തിലെ തന്നെ സുന്ദരമായ ഒരു ഹണിമൂൺ പറുദീസയാണ് മൂന്നാർ. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ എല്ലാവരും തന്നെ സംതൃപ്തരായിരുന്നു. എന്നിട്ടും എല്ലാവരും മൂന്നാർ വിട്ട് കൂർഗിലേക്ക് പോകാൻ ഒരു കാരണം മാത്രമേ ഉള്ളു. കേരളത്തിലെ കാലവസ്ഥ. ഇത്തവണ കനത്ത മഴയായിരുന്നു കേരളത്തിൽ. ചാൾസ് രാജകുമാരൻ വന്നിട്ട് പോലും മഴ തോൽപ്പിച്ചു കളഞ്ഞില്ലേ?
അടുത്തിടെ നടത്തിയ സർവ്വേയുടെ ഫലമായി കൂർഗിന് ഇന്ത്യയിലെ പ്രധാന ഹിൽസ്റ്റേഷൻ എന്ന പദവി നൽകിയിരിക്കുകയാണ് ഇന്ത്യൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ.
സാഹസിക വിനോദങ്ങൾ, സഞ്ചരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധി സ്ഥലങ്ങൾ ഇതൊക്കെയാണ് കൂർഗിനെ സഞ്ചാരികളുടെ ഇടയിൽ പ്രിയങ്കരമാക്കുന്നത്. മൂന്നാറിനേക്കാൾ വിശാലമാണ് കൂർഗ്ഗ്. അവിടെ എത്തിയാൽ അതിന്റെ സാംസ്കാരിക തനിമയിൽ നമ്മൾ അഭിരമിച്ച് പോകും. അതിന്റെ പ്രകൃതി ഭംഗിയിൽ നമ്മൾ മതിമറക്കും. ഇതാണ് സഞ്ചാരികളെ മൂന്നാറിനെക്കാൾ കൂർഗ് സന്തോഷിപ്പിക്കുന്നത്.

ചിത്രത്തിന് കടപ്പാട് : mudeth
ഹോംസ്റ്റേയാണ് കൂർഗ്ഗിൽ എത്തുന്നവർക്ക് പ്രിയങ്കരമായ മറ്റൊരു കാര്യം. അംഗീകാരമില്ലാത്ത ഹോംസ്റ്റേകൾ കൂർഗിൽ നിരോധിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള സഞ്ചാരികൾക്കും കൂർഗ്ഗ് ഇഷ്ടപ്പെടും സാഹസിക പ്രേമികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് കൂർഗ്. കൂർഗിനെ മൂന്നാറിൽ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ബുദ്ധ വിഹാരമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













