Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ പ്രശസ്തമായ 5 ബുദ്ധവിഹാരങ്ങൾ

ഇന്ത്യയിലെ പ്രശസ്തമായ 5 ബുദ്ധവിഹാരങ്ങൾ

By Maneesh

ഹിന്ദുമതം പോലെതന്നെ ഭാരത സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന ഒരു മതമാണ് ബുദ്ധമതം. ഇന്ത്യയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ചരിത്രത്തിൽ ബുദ്ധമതത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ബുദ്ധന്റെ കാലം മുതൽ ഇക്കാലമത്രയും ബുദ്ധമതം ഇന്ത്യയിൽ ആഴത്തിൽ വേരുകൾ താഴ്ത്തിയിട്ടുണ്ട്.

നമ്മുടെ ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്ക്കർ മുതൽ നിരവധി പ്രശസ്തരായ ആളുകൾ ബുദ്ധമതത്തിൽ ആകൃഷ്ടരായവരാണ്. ഇന്ത്യയിൽ ഉദ്ഭവമെങ്കിലും ആഗോളതലത്തിൽ വ്യാപിച്ച ഒരു മതമാണ് ഇത്. ഭാരതത്തിലെ നിരവധി ചെറുപ്പക്കാർക്ക് ആത്മീയ വഴികാട്ടിയാകാൻ ബുദ്ധമതത്തിന് സാധിച്ചിട്ടുണ്ട്.

സമീപകാലത്തും ഇന്ത്യയിൽ ബുദ്ധമതത്തിന് വേരോട്ടമുണ്ടാകാൻ ബുദ്ധവിഹാരങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇന്ത്യയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ ഇത്തരത്തിൽ നിരവധി വിഹാരങ്ങൾ കാണം. ഇതിൽ ഏറെ പ്രശസ്തവും കാണാൻ സുന്ദരവുമായ ചില ബുദ്ധവിഹാരങ്ങൾ നമുക്ക് കാണാം.

നംഗ്യാൽ ബുദ്ധവിഹാരം, ധർമശാല

നംഗ്യാൽ ബുദ്ധവിഹാരം, ധർമശാല

ഹിമാചൽ പ്രദേശിലെ ധർമശാലയിലാണ് നംഗ്യാൽ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ടിബറ്റൻ ബുദ്ധമതക്കാരുടെ ഇന്ത്യയിലെ ആസ്ഥാന കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്. പതിനാലമത്തെ ദലൈലാമ വസിച്ചിരുന്ന സ്ഥലം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ചിത്രത്തിന് കടപ്പാട് : Lisa Tully

ഹെമീസ് ബുദ്ധവിഹാരം, ലഡാക്ക്

ഹെമീസ് ബുദ്ധവിഹാരം, ലഡാക്ക്

ലഡാക്കിലെ ഏറ്റവും വലിയ ബുദ്ധവിഹാരമായ ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധവിഹാരങ്ങളിൽ ഒന്നാണ്. ലേ - മണാലി ഹൈവേയിലാണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ഹെമിസ് ഉത്സവം എന്ന് അറിയപ്പെടുന്ന ലഡാക്ക് ഉത്സവകാലത്താണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

ചിത്രത്തിന് കടപ്പാട് : madpai

സ്പ്തിയിലെ അഞ്ച് വിഹാരങ്ങൾ

സ്പ്തിയിലെ അഞ്ച് വിഹാരങ്ങൾ

കി, കോമിക്, താബോ, ധൻകർ, കുങ്രി എന്നീ അഞ്ച് ബുദ്ധവിഹാരങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് സ്പ്തി. പ്രാചീനകാലത്ത് നിർമ്മിക്കപ്പെട്ട ഈ വിഹാരങ്ങൾ കാണാനും ഏറെ സുന്ദരമാണ്. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിഹാരങ്ങളുടെ സൗന്ദര്യം കാണാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്.

ചിത്രത്തിന് കടപ്പാട് : Ajith U

റംടെക് ബുദ്ധവിഹാരം, സിക്കിം

റംടെക് ബുദ്ധവിഹാരം, സിക്കിം

അരുവികളുടെ കളകളാരവം, മഞ്ഞ് മൂടിയ മലനിരകൾ, പച്ചമലനിരകളിലൂടെ ഒഴുകിവരുന്ന പുഴ റംടെക് ബുദ്ധവിഹാരത്തിൽ എത്തിയാൽ ലഭിക്കുന്ന അനുഭവങ്ങളാണ് ഇവ. സിക്കിമിലെ ഏറ്റവും പ്രശസ്തമായ വിഹാരമാണ് ഇത്. ഏകദേശം ഇരുന്നൂറോളം വിഹാരങ്ങളുള്ള സിക്കിമിലെ ഏറ്റവും പ്രശസ്തമായ ബുദ്ധവിഹാരവും ഇതാണ്.

ചിത്രത്തിന് കടപ്പാട് : dhillan chandramowli

നംഡ്രോളിങ് ബുദ്ധവിഹാരം, കൂർഗ്

നംഡ്രോളിങ് ബുദ്ധവിഹാരം, കൂർഗ്

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബുദ്ധവിഹാരമാണ് ഇത്. കുശാൽ നഗറിന് അടുത്തുള്ള ബൈലകുപ്പയിൽ ടിബറ്റൻ ജനത അതക്വസിക്കുന്നിടത്താണ് ഈ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നത്. ടിബറ്റിൽ ചെന്ന ഒരു പ്രതീതിയായിരിക്കും ഇവിടെ ചെന്നാൽ സഞ്ചാരികൾക്ക് അനുഭവപ്പെടുക.

ചിത്രത്തിന് കടപ്പാട് : Premnath Thirumalaisamy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X