ഇന്ത്യയുടെ ഒരു കാലഘട്ടത്തിന്‍റെ ചരിത്രമെടുത്താല്‍ അതില്‍ നിന്നും ഒട്ടും മാറ്റിനിര്‍ത്തുവാന്‍ പറ്റാത്തവയാണ് പടവ്കിണറുകള്‍. യാത്ര ഗുജറാത്തിലൂടെയോ രാജസ്ഥാനിലൂടെയോ ആണെങ്കില്‍ പറയുവാനില്ല, വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന ഈ സംസ്ഥാനങ്ങളില്‍ അവരുടെ പാരമ്പര്യര്യത്തോളം തന്നെ പഴക്കവും കരുതലും അവര്‍ പടവ് കിണറുകള്‍ക്കും നല്കുന്നു.
എന്നാല്‍, ചരിത്രവും പിന്‍കഥകളും ധാരാളമുണ്ടെങ്കിലും മിക്കപ്പോഴും വിനോദ സഞ്ചാരികളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു പടവു കിണറുണ്ട്. പലപ്പോഴും പ്രസിദ്ധമായ ആദലാജ് പടവ് കിണറിന്റെ പ്രശസ്തിയില്‍ മങ്ങിപ്പോയ ഒന്ന്. ദാദാ ഹരി പടിക്കിണര്‍.
പടവ് കിണറുകള്‍
നൂറുകണക്കിന് പടവുകള്‍ക്കു താഴെ ഭൂമിക്കടിയില്‍ സമൃദ്ധമായി തന്നെ വെള്ളം ശേഖരിച്ചുവച്ചിരുന്നു പടവുകിണറുകളില്‍.
PC:Dr. Amit Patel
വാവ് എന്നും ബവോലി എന്നും
കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്ന നൂറോളം പടവ്കിണറുകള്‍ ഗുജറാത്തിന്റെ പലഭാഗങ്ങളിലായി കാണാം. ഇന്ത്യ മുഴുവന്‍ നോക്കിയാല്‍ ഏകദേശം രണ്ടായിരത്തിലധികം പടവുകിണറുകള്‍ കാണാം.
അഹമ്മദാബാദില്‍
രണ്ട് പടിക്കിണറുകളാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉള്ളത്. വഖേല വംശത്തിലെ രാജാവായിരുന്ന റാണാ വീർ സിംങ്ങിന്റെ സആഗ്രഹ സാഫല്യത്തിനായി അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ നിര്‍മ്മിച്ച ആദലാജ് പടവ് കിണറാണ് ഒന്നാമത്തേത്. യുനസ്കോയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഇടമായതിനാല്‍ ഇത് പരിചയമില്ലാത്ത ചരിത്രകാരന്മാരും സഞ്ചാരികളും കുറവായിരിക്കും. അതുകൊണ്ടുതന്നെ ആദലാജ് പടവ് കിണറിന്റെ പ്രശസ്തിയില്‍ മുങ്ങിപ്പോയതാണ് ഇവിടുത്തെ രണ്ടാമത്തെ പടവ് കിണറായ ദാദാ ഹരിര്‍ പടിക്കിണര്‍.
PC:Maulik Patel
ദാദാ ഹരിര്‍ പടിക്കിണര്‍
PC:Bornav27may
അഞ്ച് നിലകളില്‍
സോളങ്കി വാസ്തുവിദ്യയില്‍ മണല്‍ക്കല്ലിലാണ് ദാദാ ഹരിര്‍ പടിക്കിണര്‍ നിര്‍മ്മിച്ചത്. അഞ്ചു നിലകളില്‍ അഷ്ടഭുജാകൃതിയാണ് ഇതിന്റെ നിര്‍മ്മാണം. കൊത്തുപണികളാലും ചിത്രവേലകളാലും സമ്പന്നമായ തൂണുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേത. ആളുകള്‍ക്കു വരുവാനും പരസ്പരം ഇടപഴകുവാനും ഒരുമിച്ച് സമയം ചിലവഴിക്കാനുമെല്ലാം സാധിക്കുന്ന തരത്തില്‍ വിശാലമായാണ് ഇതിന്‍റെ അഞ്ച് നിലകളും നിര്‍മ്മിച്ചിരിക്കുന്നത്. ജലസംരക്ഷണം എന്നത് മുഖ്യോദ്യേശമായതിനാല്‍ തന്നെ വളരെ ആഴത്തിലാണ് ഇതിന്റെ നിര്‍മ്മാണം. മാത്രമല്ല, ഓരോ വര്‍ഷത്തെ മഴയമുസരിച്ച് ജലനിരപ്പില്‍ വ്യത്യാസം ഉണ്ടാകുന്നതിനാല്‍ അതിനെ പ്രതിരോധിക്കുവാനും ആഴത്തിലുള്ള നിര്‍മ്മാണം സഹായിച്ചിട്ടുണ്ട്. മിക്ക നിലകളുടെയും മേല്‍ക്കൂര തുറന്ന നിലയിലാണ്. ഇത് ധാരാളം വായുവും വെളിച്ചവും ഉള്ളില്‍ കടക്കുന്നതിന് സഹായിക്കുന്നു. ആദ്യ നിലയില്‍ നിന്നും മൂന്ന് ഗോവണികളാണ് താഴത്തെ ജലനിരപ്പിലേക്ക് നയിക്കുന്നത്. സവിശേഷമായ നിര്‍മ്മാണ രീതിയായാണ് ഇതിനെ കണക്കാക്കുന്നത്.
PC:Tejaherwal
അറബിയിലും സംസ്കൃതത്തിലും
ദേവാലയും ശവകുടീരവും
എത്തിച്ചേരുവാന്‍



Click it and Unblock the Notifications













