ഹനുമാനും മാരുതിക്കാറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചോദിച്ചാല്‍, ഹനുമാന്റെ പേരാണ് മാരുതി എന്ന് പറയാം. അതിനാല്‍ മാരുതിക്കാര്‍ പോലും വെറുക്കുന്ന ഹനുമാന്‍ വിരോധികളുള്ള ഒരു നാടുണ്ട്. ആ നാട് പാക്കിസ്ഥാനിലൊന്നുമല്ല, നമ്മുടെ ഇന്ത്യയില്‍ തന്നെ. കേള്‍ക്കുമ്പോല്‍ തന്നെ കൗതുകം തോന്നുന്നില്ലേ?
പക്കാ ഹനുമാന്‍ വിരോധികള്‍!
ഹനുമാനുമായി ബന്ധപ്പെട്ട എന്തെങ്കിലും ആഘോഷങ്ങള്‍ ഈ നാട്ടില്‍ നടത്താറില്ലാ എന്ന് മാത്രമല്ല ഹനുമാന്റെ പര്യായമായി വരുന്ന ഏതെങ്കിലും പേരുകള്‍ ഇവിടുത്തെ ആളുകള്‍ക്കില്ല. ഹനുമാനെയെന്നല്ലാ ഹിന്ദുപുരാണത്തിലെ ഏതെങ്കിലും ദേവി ദേവന്മരെ ഇവര്‍ ആരാധിക്കാറില്ല. ഇവിടുത്തുകാരുടെ ഏകദൈവം ഒരു രാക്ഷസനാണ്. ഇക്കാര്യങ്ങളില്‍ നിന്ന് ഇവിടുത്തെ ഗ്രാമീണരില്‍ ആരെങ്കിലും വ്യതിചലിച്ചാല്‍ അവര്‍ക്ക് കനത്ത ശിക്ഷയും കിട്ടും. ഇതെന്താടോ താലിബാനോ എന്ന് ചോദിക്കാന്‍ വരട്ടെ മുഴുവന്‍ വായിക്കുക.
മാരുതിക്കാറിന് പ്രവേശനമില്ല!
ഈ ഗ്രാമത്തേക്കുറിച്ച് കേട്ട് സംഗതി ശരിയാണോയെന്നറിയാന്‍ ഈ ഗ്രാമത്തിലേക്ക് പോകുന്നതിന് മുന്‍പ് നിങ്ങള്‍ മാരുതിക്കാറില്‍ അല്ല പോകുന്നത് എന്ന് ഉറപ്പാക്കുക. കാരണം മാരുതി ഹനുമാന്റെ പേരാണ് ഗ്രാമത്തിന്റെ കവാടത്തില്‍ വച്ച് തന്നെ നാട്ടുകാര്‍ നിങ്ങളെ തടയും. കാരണം ഹനുമാന്‍ ഈ ഗ്രാമീണരുടെ ശത്രുവാണ്.
ഇനി സ്ഥലം പറഞ്ഞേക്കാം
ഇതുവരെ സ്ഥലമേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ ഗ്രാമത്തില്‍ പോകാന്‍ അങ്ങ് കശ്മീര്‍ വരെയൊന്നും പോകേണ്ട. മഹാരാഷ്ട്രയിലാണ് ഈ വിചിത്ര ഗ്രാമം. അതായത് മഹാരാഷ്ട്രയിലെ ദൈത്യ നംദൂര്‍ (Daitya Namdur) എന്ന ഗ്രാമത്തിലെ ഗ്രാമീണര്‍ ആണ് കടുത്ത ഹനുമാന്‍ വിരോധികള്‍. ദൈത്യ നിമ്പ എന്ന രാക്ഷസനാണ് ഈ ഗ്രാമീണരുടെ ദൈവം.

മുംബൈയില്‍ നിന്ന് പോകാന്‍
മുംബൈയില്‍ നിന്ന് 5 മണിക്കൂര്‍ യാത്രയുണ്ട് ഈ ഗ്രാമത്തിലേക്ക്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ പാര്‍ണറില്‍ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഹനുമാന്‍ വിരോധത്തിന് പിന്നില്‍
കടുത്ത രാമ ഭക്തന്‍ ആയിരുന്നു ദൈത്യ നിമ്പ എന്ന രാക്ഷസന്‍. ആ പ്രദേശത്തെ പ്രശസ്തമായ ക്ഷേത്രമായ കേദാരേശ്വര്‍ ക്ഷേത്രത്തില്‍ രാമലക്ഷ്മണന്മാരും സീതയും സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് അറിഞ്ഞ രാക്ഷസന്‍ രാമനെ കാണാന്‍ അതിയായി ആഗ്രഹിച്ചു. എന്നാല്‍ ഇത് രാമന്റെ വലംകൈ ആയ ഹനുമാന് ഇഷ്ടപ്പെട്ടില്ലാ. ഹനുമാന്‍ രാക്ഷസനെ രാമനെ കാണുന്നതില്‍ നിന്ന് വിലക്കി. ഇത് ഇരുവരും തമ്മിലുള്ള വലിയ പോരില്‍ കലാശിച്ചു. ഇതറിഞ്ഞ രാമന്‍ അവിടെയെത്തി പ്രശ്നം പരിഹരിച്ച് രാക്ഷസനെ അനുഗ്രഹിച്ചു എന്നാണ് കഥ.

രാമന്റെ അനുഗ്രഹം
രാമന്‍ രാക്ഷസനെ അനുഗ്രഹിച്ചതോടൊപ്പം ആ ഗ്രാമത്തിന്റെ സംരക്ഷകനായി അവരോധിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് ഇവിടെയുള്ള എല്ലാ ഗ്രാമീണരും ആ രാക്ഷസനെ ആരാധിക്കാന്‍ തുടങ്ങി എന്ന് മാത്രമല്ല ഹനുമാന്‍ അവരുടെ ഒരു ശത്രുവായി തീരുകയും ചെയ്തു.
എത്തിച്ചേരാന്‍
പൂനെയില്‍ നിന്ന് പാര്‍ണെറിലേക്ക് 92 കിലോമീറ്റര്‍ ആണ് ദൂരം. പൂനെയില്‍ നിന്ന് ഇവിടേയ്ക്ക് നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 40 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദ്‌നഗര്‍ ആണ് പാര്‍ണെറിന് സമീപത്തുള്ള റെയില്‍വെസ്റ്റേഷന്‍.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














