Search
  • Follow NativePlanet
Share
» »ഡൽഹിയിൽ നിന്നു പോകാം..കിടിലൻ ദീപാവലി ആഘോഷിക്കാം, ഒന്നിനൊന്നു വ്യത്യസ്തമായ അഞ്ചിടങ്ങൾ

ഡൽഹിയിൽ നിന്നു പോകാം..കിടിലൻ ദീപാവലി ആഘോഷിക്കാം, ഒന്നിനൊന്നു വ്യത്യസ്തമായ അഞ്ചിടങ്ങൾ

ദീപാവലി യാത്രാകൾ എന്തായി? ഈ തവണത്തെ ആഘോഷം എവിടെ വേണെമെന്ന് പ്ലാന്‍ ചെയ്തോ? എന്തായാലും ഇത്തവണ ഡൽഹിക്കാർ ആഘോഷങ്ങൾക്ക് ഉറപ്പായും വേറൊരിടം തിരഞ്ഞെടുക്കും. വളരെ മോശം അവസ്ഥയിൽ തുടരുന്ന ഇവിടുത്തെ വായു നിലവാരം ദീപാവലി ആകുമ്പോഴേയ്ക്കും സകല സീമയും ലംഘിക്കുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്ര തന്നെയാണ് മികച്ച വഴിയെന്ന തീരുമാനത്തിലാണ് പലരുമുള്ളത്.

ഡൽഹിയിൽ നിന്ന് എവിടേക്ക് വേണമെങ്കിലും പോകാം, അതിനുള്ള സൗകര്യങ്ങളും യാത്രാ മാർഗ്ഗങ്ങളും ഉണ്ട് എന്നതു തന്നെയാണ് ഇവിടുത്തെ വലിയ ആകർഷണം. തനിച്ചു പോകാനാണെങ്കിലും കുടുംബത്തിനൊപ്പം പോകാനാണെങ്കിലും അതിനെല്ലാം പറ്റിയ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. ഇതാ ഈ ദീപാവലി അവധിയിൽ ഡൽഹിയിൽ നിന്നും പോകാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.

Deepavali 2023

1. ഷോഗി

ഡല്‍ഹിയിലെ പുകമഞ്ഞു നിറഞ്ഞ കാലാവസ്ഥയിൽ നിന്നും മഞ്ഞുപുതഞ്ഞു കിടക്കുന്ന ഷോഗിയിലേക്ക് പോയാലോ. ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഷോഗി. ഷിംലയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്തേയ്ക്ക് സഞ്ചാരികളെ എത്തിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഓക്ക് മരങ്ങൾ, കുന്നുകൾ, പൂത്തുലഞ്ഞു നിൽക്കുന്ന റോഡോഡെൻഡ്രോണുകൾ, പുരാതനങ്ങളായ ക്ഷേത്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പഴത്തോട്ടങ്ങൾ, പ്രകൃതിയോട് ചേർന്നു നിൽക്കുന്ന താമസം എന്നിവ അതിൽ ചിലതു മാത്രം. ഷിംലയിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിക്കണം ഷോഗിയിൽ എത്താൻ.

സാഹസികതയും രസങ്ങളും പ്രതീക്ഷിച്ച് വരുന്നവർക്ക് ഡൽഹിയിൽ നിന്നും നേരെ ഷോഗിയിലേക്ക് വണ്ടി പിടിക്കാം. റോക്ക് ക്ലൈംബിങ്ങ്, വാലി ക്രോസിങ്ങ്, കമാൻഡോ റോപ്പ് വാക്കിങ്ങ്, ഫോറസ്റ്റ് ഹൈക്കിങ്ങ്,നൈറ്റ് ട്രെക്ക് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ കാത്തിരിക്കുന്നു. സെപ്റ്റംബര്‍ മുതൽ ഫെബ്രുവരി വരെ അധികം തിരക്കില്ലാത്ത സമയം കൂടിയാണിത്. ഷോഗി യാത്രാ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഔട്ട് ഡോർ ആക്ടിവിറ്റികൾക്കു കൂടി ഒരുങ്ങിവേണം വരാൻ.

Deepavali Travel Ideas

2. ഋഷികേശ്

സാഹസിതയും ഒരു കിടിലൻ റോഡ് ട്രിപ്പും മനസ്സിലുണ്ടെങ്കിൽ ഋഷികേശ് തിരഞ്ഞെടുക്കാം. രണ്ടോ മൂന്നോ ദിവസമുണ്ടെങ്കിൽ രാവു പുലരുവോളെ അടിച്ചുപൊളിച്ച് ക്യാംപിങ്ങും പകൽ മുഴുവൻ സാഹസിക വിനോദങ്ങളും ആയി ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് ഋഷികേശ്. കയാക്കിങ്, സിപ്പ്ലൈൻ, ബംഗീ ജംപിങ്, പുരാതന ക്ഷേത്രങ്ങളും ആശ്രമങ്ങളും കാണൽ എന്നിങ്ങനെ ഇവിടെ ചെയ്യാൻ ഇഷ്ടംപോലെ കാര്യങ്ങളുണ്ട്. ഇവിടുത്തെ റിവർ റാഫ്ടിങ്ങും വളരെ പ്രസിദ്ധമാണ്.

3. കുംഭാൽഗഡ്

ഡൽഹിയിൽ നിന്നും 600 കി മി അകലെ സ്ഥിതി ചെയ്യുന്ന കുംഭാൽഗഡ് യാത്ര ഇത്തിരി വലുതാണെങ്കിലും ഇവിടെയെത്തിയാലുള്ള കാഴ്ചകൾ നവോന്മേഷം നല്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ത്യയുടെ വന്മതിൽ എന്നറിയപ്പെടുന്ന കുംഭാല്‍ഗഡ് രാജസ്ഥാനിൽ ആര‌വല്ലി മലനിരകള്‍ക്ക് മുകളിലായി കുംഭാല്‍ഗഢ് വന്യജീവി ‌സ‌ങ്കേതത്തിന്റെ ഭാഗമായാണ് കുംഭാല്‍ഗഢ് കോട്ട സ്ഥി‌തി ചെയ്യുന്നത്.

ഉദയ്പൂരിൽ നിന്നും വീണ്ടും 88 കിലോമീറ്റർ കൂടി യാത്ര ചെയ്യണം ഈ വന്മതിലിന്‍റെ അടുത്തെത്തുവാൻ. രാജസ്ഥാന്റെ ചരിത്രത്തിലെ പല സംഭവങ്ങൾക്കും സാക്ഷിയായ ഇവിടം ലോങ് ഡ്രൈവും ചരിത്രവും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് വരാൻ പറ്റിയ സ്ഥലമാണ്.

4. നീംരാന

ഡൽഹി-ജയ്പൂർ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന നീംരാന അതിന്റെ അതിമനോഹരമായ കോട്ടയ്ക്കും സമ്പന്നമായ ചരിത്രത്തിനും പേരുകേട്ടതാണ്. എഡി 1464 ൽ നിർമ്മിക്കപ്പെട്ട കോട്ട ഇന്ന് രാജസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന ഹെറിറ്റേജ് ഹോട്ടലുകളിലൊന്നായി മാറിയിട്ടുണ്ട്. അല്‍വാര്‍ ടൗണിൽ സ്ഥിതി ചെയ്യുന്ന നീംരാനയിലേക്ക് ന്യൂ ഡൽഹിയിൽ നിന്നും 122 കിലോമീറ്റർ ദൂരമുണ്ട്. അജ്മീറിലെ ചൗഹാന്മാരുടെ മൂന്ന് തലസ്ഥാനങ്ങളിൽ ഒന്നായിരുന്നു നീംരാന എന്നാണ് ചരിത്രം പറയുന്നത്. ഡൽഹിയിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഇടം കൂടിയാണിത്.

5. ചലാൽ

ഡല്‍ഹിയിൽ നിന്നും പോകാൻ പറ്റിയ മറ്റൊരു ലക്ഷ്യസ്ഥാനമാണ് പാർവ്വതി വാലിയിൽ കസോളിന് സമീപം സ്ഥിതി ചെയ്യുന്ന ചലാൽ. സമുദ്രനിരപ്പിൽ നിന്നും 5300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അധികം തിരക്കില്ലാതെ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്. നദീതീരത്തെ ക്യാംപിങ്, ആഘോഷങ്ങൾ എന്നിങ്ങനെ കുറേ കാര്യങ്ങൾ ഇവിടെയുണ്ട്. ഹിമാചലിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+