Search
  • Follow NativePlanet
Share
» »ദീപാവലി കേരളത്തിൽ ആഘോഷിക്കാം, മൂന്നാർ, കോഴിക്കോട് എറണാകുളം...നാട്ടിലേക്ക് സ്പെഷ്യൽ സർവീസുമായി കർണ്ണാടക ആർടിസി

ദീപാവലി കേരളത്തിൽ ആഘോഷിക്കാം, മൂന്നാർ, കോഴിക്കോട് എറണാകുളം...നാട്ടിലേക്ക് സ്പെഷ്യൽ സർവീസുമായി കർണ്ണാടക ആർടിസി

ദീപാവലി അടുത്തെത്തിയതോടെ നാട്ടിലേക്ക് യാത്ര പോകാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. നീണ്ട വാരാന്ത്യം കൂടി വരുന്നതോടെ എങ്ങനെയെങ്കിലും നാട്ടിലെത്തണം എന്നാണ് മിക്കവരുടെയും ആഗ്രഹം. അതുകൊണ്ടു തന്നെ ബസുകളുടെയും ട്രെയിനുകളുടെയും ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു. ഇപ്പോഴിതാ കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണ്ണാടക കെഎസ്ആർടിസി.

നേരത്തെ ദീപാവലി സമയത്തെ വലിയ തിരക്ക് പരിഗണിച്ച് കേരളാ ആർടിസിയും ബാംഗ്ലൂര്‍, മൈസൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അധിക അന്തർസംസ്ഥാന ബസ് സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശൂർ, മൂന്നാർ, എറണാകുളം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കാണ് സർവീസുകൾ അധികവും നടത്തുക.

 Karnataka KSRTC Special Bus Services To Kerala

നവംബർ പത്താം തിയതി കർണ്ണാടക ആർടിസി എറണാകുളം, കോട്ടയം, മൂന്നാർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കായി 12 സ്പെഷ്യൽ ബസ് സർവീസുകൾ നടത്തും. ഇത് കൂടാതെ ബെംഗളൂരുവിൽ നിന്ന് 9,10,11 തീയതികളിലും തിരിച്ച് 12,13,14,15 തീയതികളിലും സ്പെഷൽ ബസുകൾ സർവീസ് നടത്തും.

അതേസമയം നേരത്തെ, കേരള ആർടിസി പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് 20-ലധികം പ്രത്യേക ബസുകൾ ദീവപാവലി സ്പെഷ്യൽ യാത്രകൾക്കായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ കേരളാ ആർടിസിയുടെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. കേരളത്തിൽ നിന്നുള്ള ദീപാവലി പ്രത്യേക സർവീസുകൾ നവംബർ 7 മുതൽ 14 വരെയും ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ നവംബർ 8 മുതൽ 15 വരെയുമാണ് നടക്കുക.

ksrtc bus

2000 അധിക ബസ് സർവീസുകൾ

ദീപാവലി കാലത്തെ യാത്രകൾ സുഗമമാക്കുന്നതിനായി കർണ്ണാടക ആർടിസി കെഎസ്ആർടിസി ശനിയാഴ്ച 2000 അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. നവംബർ 10 മുതൽ 12 വരെ ബെംഗളൂരുവിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തുമെന്നും നവംബർ 14 മുതൽ 15 വരെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് അന്തർ-സംസ്ഥാന സർവീസുകൾ നടത്തുമെന്നും അധികൃതര് അറിയിച്ചിട്ടുണ്ട്.

ധർമ്മസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗലാപുരം, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവൻഗെരെ, ഹുബ്ബള്ളി, ധാർവാഡ്, കലബുറഗി, ബല്ലാരി, കൊപ്പൾ, യാദ്ഗിർ, ബിദാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെംപെഗൗഡ ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസുകൾ.

അതേ സമയം മൈസൂരു, ഹുൻസൂർ, പെരിയപട്ടണ, വിരാജ്പേട്ട, കുശാലനഗർ, മെർക്കര എന്നിവിടങ്ങളിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസുകൾ മൈസൂരു റോഡ് ബസ് സ്റ്റേഷനിൽ നിന്ന് ആംരഭിക്കും. ബിഎംടിസി ബസ് സ്റ്റേഷനായ ശാന്തിനഗർ ടിടിഎംസിയിൽ നിന്ന് മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും തമിഴ്‌നാട്ടിലെയും കേരളത്തിലെയും മറ്റ് സ്ഥലങ്ങളിലേക്കും എല്ലാ പ്രീമിയർ സ്പെഷ്യൽ ബസുകളും സർവീസ് നടത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+