Search
  • Follow NativePlanet
Share
» »ദീപാവലിക്ക് തിരക്കില്ലാതെ നാട്ടിൽ പോകാം, സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ, ബുക്കിങ് ആരംഭിച്ചു

ദീപാവലിക്ക് തിരക്കില്ലാതെ നാട്ടിൽ പോകാം, സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ, ബുക്കിങ് ആരംഭിച്ചു

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ ട്രെയിനിലുള്ള യാത്രകൾ വളരെ ദുസഹമായി മാറിയിരിക്കുകയാണ്. മണിക്കൂറുകൾ നീണ്ട പിടിച്ചിടലുകളും തിക്കും തിരക്കും എല്ലാം കൂടിയാകുമ്പോൾ പിന്നെ യാത്ര ചെയ്യാനേ തോന്നുകയില്ല. കാലൊന്നു ശരിക്കും കുത്തിനിൽക്കാൻ പോലും പറ്റാതെ യാത്ര ചെയ്യേണ്ടി വന്ന അനുഭവവും പലര്‍ക്കും പറയാനുണ്ടാകും. അവധിയോ ആഴ്ചാവസാവമോ ആണെങ്കിൽ കൂടുതലൊന്നും പറയേണ്ട. ദീപാവലി അവധി അടുക്കുന്നതോടെ ഇനിയും തിരക്ക് കൂടുകയും ചെയ്യും.

ഇപ്പോഴിതാ. ദീപാവലി സമയത്തെ യാത്രാതിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരിക്കുകയാണ്. നാഗർ കോവിലിൽ നിന്ന് മംഗലാപുരത്തേയ്ക്കും തിരികെ മംഗലാപുരത്തു നിന്നും താംബരം ജംങ്ഷനിലേക്കും നടത്തുന്ന പ്രത്യേക സർവീസുകൾ മലയാളികൾക്ക് ദീപാവലിക്ക് നാട്ടിൽ വരാനും തിരികെ മടങ്ങുവാനും പ്രയോജനപ്പെടുത്താം.

 Deepavali 2023: Special Train Service F

നാഗർകോവിൽ-മംഗലാപുരം സ്പെഷ്യൽ ട്രെയിൻ (06062)

നാഗർകോവിലിൽ നിന്നും മംഗലാപുരത്തേയ്ക്ക് ഓടുന്ന സ്പെഷ്യൽ ഫെയർ ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ നവംബർ മാസത്തിലെ 11,18,25 എന്നീ ശനിയാഴ്ചകളിൽ ആണ് സർവീസ് നടത്തുന്നത്. നാഗർകോവിൽ നിന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 5.15ന് മംഗലാപുരത്തെത്തും. 1 എസി ടു ടയർ കോച്ച്, 6 എസി ത്രീ ടയർ കോച്ച്, 9 സ്ലീപ്പർ ക്ലാസ് കോച്ച്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 2 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ട്രെയിനിലുള്ളത്.

നാഗർകോവിൽ- 2.45 pm ശനിയാഴ്ച
കുളിത്തുറെ- 3.18 pm
തിരുവനന്തപുരം-4.00 pm
കൊല്ലം-5.07 m
കായംകുളം-5.43 pm
മാവേലിക്കര-5.25 pm
ചെങ്ങന്നൂർ-6.04 pm
തിരുവല്ല-6.17 pm
ചങ്ങനാശ്ശേരി-6.30 pm
കോട്ടയം-7.03 pm
എറണാകുളം ടൗൺ- 8.40 pm
ആലുവാ-9.18 pm
തൃശൂർ-10.17 pm
ഷൊർണൂർ-11.12 pm
തിരൂർ-11.45 pm
കോഴിക്കോട്-00.32 am
വടകര-1.10 am
തലശ്ശേരി-1.48 am
കണ്ണൂർ-2.02 am
പയ്യന്നൂര്‍-2.33 am
കാഞ്ഞങ്ങാട്-2.58 am
കാസർകോഡ്-3.30 am
മംഗലാപുരം ജംങ്ഷൻ-5.15 am

മംഗലാപുരം-താംബരം ജംങ്ഷൻ സ്പെഷ്യൽ ട്രെയിൻ (06063)

മംഗലാപുരത്തു നിന്നും താംബരത്തേയ്ക്കുള്ള സ്പെഷ്യൽ ഫെയർ ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ നവംബർ 12, 19, 26 എന്നീ ഞായറാഴ്ചകളിൽ രാവിലെ 10.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.10ന് താംബരത്ത് എത്തും. . 1 എസി ടു ടയർ കോച്ച്, 6 എസി ത്രീ ടയർ കോച്ച്, 9 സ്ലീപ്പർ ക്ലാസ് കോച്ച്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 2 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ട്രെയിനിലുള്ളത്.

മംഗലാപുരം ജംങ്ഷൻ- 10.00 AM
കാസർകോഡ്-10.43 AM
കാഞ്ഞങ്ങാട്-11.03 AM
പയ്യന്നൂര്‍-11.27 AM
കണ്ണൂർ-11.57 AM
തലശ്ശേരി-12.25 PM
വടകര-12.48 PM
കോഴിക്കോട്-1.37 PM
പരപ്പനങ്ങാടി-2.18
തിരൂർ-2.43 PM
കുറ്റിപ്പുറം-3.00 PM
ഷൊർണൂർ-3.42 PM
ഒറ്റപ്പാലം-3.58 PM
പാലക്കാട്-4.25 PM
പോടനൂർ-5.50 PM
തിരുപ്പൂർ-6.40 PM
ഈറോഡ്-7.45 PM
സേലം-9.000 PM
ജോലാർപേട്ടെ-11.55 PM
ആരക്കോണം ജംങ്ഷൻ-2.18 AM
പേരമ്പൂർ-3.15 AM
ചെന്നൈ എഗ്മോർ-4.50 AM
താംബരം-5.10 AM

ഈ രണ്ടു ട്രെയിൻ സർവീസുകൾക്കുമുള്ള ബുക്കിങ് ആംഭിച്ചു കഴിഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+