Search
  • Follow NativePlanet
Share
» »5.15 മണിക്കൂറിൽ ഡൽഹി-അജ്മീർ യാത്ര, രാജസ്ഥാൻ യാത്രകൾ ഇനിയെളുപ്പത്തിൽ

5.15 മണിക്കൂറിൽ ഡൽഹി-അജ്മീർ യാത്ര, രാജസ്ഥാൻ യാത്രകൾ ഇനിയെളുപ്പത്തിൽ

ട്രെയിൻ യാത്രകളിൽ കാലത്തിനനുസരിച്ച മാറ്റമാണ് വന്ദേ ഭാരത് ട്രെയിനുകൾ. വേഗത്തിസു സുരക്ഷിതമായും സുഖകരമായും ലക്ഷ്യസ്ഥാനത്ത് എത്താമെന്നാണ് ഇവയുടെ പ്രത്യേകത. രാജ്യത്ത് പതിനാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസായി ഡൽഹി-ജയ്പൂർ-അജ്മീർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചു, രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് ട്രെയിനായ ഇത് രാജസ്ഥാനും ഡൽഹിക്കും ഇടയിലുള്ള യാത്രാ ദൈർഘ്യം ഗണ്യമായി കുറയ്ക്കുന്നു. ഡൽഹി-ജയ്പൂർ-അജ്മീർ വന്ദേ ഭാരത് എക്സ്പ്രസിനെക്കുറിച്ചും സർവീസ്, സമയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

Delhi-Ajmer Vande Bharat Express

ഡൽഹി-ജയ്പൂർ-അജ്മീർ വന്ദേ ഭാരത് എക്സ്പ്രസ്

രാജ്യത്തെ പുതിയ വന്ദേ ഭാരത് എക്സ്പ്രസുകളിലൊന്നായ ഡൽഹി-ജയ്പൂർ-അജ്മീർ വന്ദേ ഭാരത് എക്സ്പ്രസ് വിനോദസഞ്ചാരികൾക്കുപ്പെടെ പ്രയോജനകരമായ സർവീസാണ്. ഇന്ത്യയിലെ പ്രധാന ടൂറിസം സർക്യൂട്ടുകളിലൊന്നായ ഡൽഹി-ആഗ്ര- ജയ്പൂർ പാതയിലെ യാത്രയ്ക്ക് ഏററെ സഹായകരമായ ഈ റൂട്ട് യാത്രാസമയം കുറയ്ക്കുവാൻ സഹായിക്കും. 20977/20978 എന്നാണ് ഡൽഹി കന്റോൺമെന്റ് - അജ്മീർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നമ്പർ.

Delhi-Ajmer Vande Bharat Express

ഡൽഹി-ജയ്പൂർ-അജ്മീർ വന്ദേ ഭാരത്- യാത്രാ സമയം
നിലവിൽ ഈ റൂട്ടിൽ വേണ്ടി വരുന്ന യാത്രാ സമയത്തേക്കാൾ ഏകദേശം 60 മിനിറ്റോളം കുറവ് സമയം മതി വന്ദേ ഭാരത് എക്സ്പ്രസിൽ. 5.15 മണിക്കൂർ സമയത്തിൽ 428 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിടുന്നത്. ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസിനെ അപേക്ഷിച്ച് പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസിന് 60 മിനിറ്റ് വേഗത കൂടുതലായിരിക്കും. ബുധനാഴ് ഒഴികെ ആഴ്ചയിലെ ആറ് ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും. ആറ് മണിക്കൂർ 15 മിനിറ്റാണ് ഡൽഹി-അജ്മീർ റൂട്ടിൽ ശതാബ്ദി എക്സ്പ്രസിന്റെ യാത്രാ സമയം.
ഡൽഹി കന്‍റോൺമെന്‍റ്, ഗുരുഗ്രാം, അൽവാര്‍, ജയ്പൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.
മണിക്കൂറിൽ 130 കിലോമീറ്റര്‍ പരമാവധി വേഗതയും 85 കിലോമീറ്റർ കുറഞ്ഞ വേഗതയുമാണ് ട്രെയിനുള്ളത്.

Delhi-Ajmer Vande Bharat Express

ഡൽഹി-ജയ്പൂർ-അജ്മീർ വന്ദേ ഭാരത്-സമയക്രമം
ട്രെയിൻ നമ്പർ 20977 അജ്മീർ-ജയ്പൂർ-ഡൽഹി കന്‍റോൺമെന്റ് യാത്ര രാവിലെ 6.20ന് അജ്മീറിൽ നിന്നാരംഭിക്കും. 7.50ന് ജയ്പൂരും 9:35ന് അൽവാറും11.15ന് ഗുരുഗ്രാമിലും എത്തുന്ന ട്രെയിൻ 11.35 ന് ഡൽഹി കന്‍റോൺമെന്‌‍റ് സ്റ്റേഷനിലെത്തും.

ഡൽഹി-ജയ്പൂർ-അജ്മീർ ട്രെയിൻ നമ്പർ 20978 വൈകിട്ട് 6.40ന് ഡൽഹിയിൽ നിന്ന് സർവീസ് ആരംഭിച്ച് 6.51ന് ഗുരുഗ്രാമിലും 8.17ന് അൽവാറിലും 10.00ന് ജയ്പൂരിലും 11.55ന് അജ്മീറിലും എത്തും.

ഡൽഹി-ജയ്പൂർ-അജ്മീർ വന്ദേ ഭാരത്-ടിക്കറ്റ് നിരക്ക്
ഡൽഹി-അജ്മീർ യാത്രയ്ക്ക് 1250 രൂപയാണ് നിരക്ക്, ഇതിൽ 308 രൂപ കാറ്ററിംഗ് ചാർജ് ആണ്. ഭക്ഷണം വേണ്ട എന്നുള്ളവർക്ക് ഈ തുക ഒഴിവാക്കി ബുക്ക് ചെയ്യാം. എക്സിക്യൂട്ടിവ് ക്ലാസിൽ 2270 രൂപയാണ് നിരക്ക്, 369 രൂപ കാറ്ററിങ് ചാർജു കൂടിചേരുന്നതാണ് ഇത്. അജ്മൂർ-ഡൽഹി യാത്രയിൽ ചെയർ കാറിന് 1085 രൂപയാണ് നിരക്ക്. ഇത് 142 രൂപ കാറ്ററിംങ് ചാർജ് ഉൾപ്പെടെയാണ്. എക്സിക്യൂട്ടീവ് ക്ലാസിലെ 2075 രൂപ ചാർജിൽ 175 രൂപയാണ് കാറ്ററിങ് തുക. ഭക്ഷണം വേണ്ട എന്നുള്ളവർക്ക് ഈ കാറ്ററിങ് തുക ഒഴിവാക്കി ബുക്ക് ചെയ്യാം.

Delhi-Ajmer Vande Bharat Express

വിനോദസഞ്ചാരവും വന്ദേ ഭാരത് എക്സ്പ്രസും
രാജസ്ഥാനിലെ വിനോദസഞ്ചാരരംഗത്തിന് വളരെ ഉണർവ് പകരുന്നതാണ് ഈ സർവീ്പുഷ്കർ, അജ്മീർ ഷരീഫ് ദർഗ എന്നിവയുൾപ്പെടെ രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുവായും യാത്ര എളുപ്പമുള്ളതാക്കുവാനും ഈ ട്രെയിൻ സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+