ഡല്‍ഹിയിലെത്തിയാൽ പിന്നെ സഞ്ചാരികൾക്ക് മൊത്ത്തിൽ ഒരു അങ്കലാപ്പാണ്. എവിടെയൊക്കെ കാണണം, എങ്ങനെ പോകണം, സമയം തികയുമോ എന്നിങ്ങനെ ഇഷ്ടംപോലെ സംശയങ്ങൾ. എല്ലാ സ്ഥലങ്ങളും കണ്ടില്ലെങ്കിലും ആഗ്രഹിച്ചുവന്ന കുറച്ചിടങ്ങൾ ഉള്ള സമയത്ത് കണ്ടുവരുന്ന രീതിയിലാണ് മിക്കവാറും ആളുകൾ ഡൽഹി യാത്രയിൽ പ്രയോഗിക്കുന്നത്
എന്നാൽ ചൂട് കാലത്താണ് ഡൽഹിയിലെങ്കിൽ ഈ പറഞ്ഞതൊന്നും നടന്നെന്നു വരില്ല. പൊള്ളുന്ന ചൂടിൽ പുറത്തിറങ്ങിയാലല്ലേ കാണാൻ പറ്റൂ. വൈകിട്ട് വെയിലാറിയ ശേഷം പുറത്തിറങ്ങുമ്പോഴേക്കും പലതും അടയ്ക്കുകയും ചെയ്യും. എന്നാൽ ഇപ്പോഴിതാ, ഹോണ്ടഡ് വാക്കിന്റെ വൻ വിജയത്തിനു ശേഷം ഡൽഹി ടൂറിസം 'ഡൽഹി ബൈ ഈവനിങ്' എന്ന പുതിയ സംരംഭം അവതരിപ്പിച്ചിരിക്കുകയാണ്. എന്താണിതെന്നല്ലേ...

ഡൽഹിയിലെ പ്രസിദ്ധമായ ചില ചരിത്രസ്മാരകങ്ങളിലേക്ക് വൈകിട്ട് 5.00 മുതൽ രാത്രി 10.00 മണി വരെ നടത്തുന്ന ടൂർ പ്രോഗ്രാമാണിത്. ഡൽഹി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, വേനൽക്കാലത്തെ വരുമാനം വർധിപ്പിക്കുക എന്നീ രണ്ടു ലക്ഷ്യങ്ങൾ മുൻനിർത്തി അവതരിപ്പിച്ചിരിക്കുന്ന പ്രോഗ്രാം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ഇടങ്ങളാണ് ഡൽഹി ബൈ ഈവനിങ് പ്രോഗ്രാമിൽ സന്ദർശിക്കുന്നത്.
വൈകിട്ട് 5.00 മണിക്ക് നാഷണൽ വാർ മെമ്മോറിയലിനു സമീപത്ത് നിന്ന് ആരംഭിക്കുന്ന ഡെയ്ലി ടൂർ രണ്ടാമത് സന്ദർശിക്കുന്ന ഇടം ഇന്ത്യാ ഗേറ്റ് ആണ്. തുടർന്ന് കർത്തവ്യ പാതയിലൂടെ കുറച്ചു ദൂരം നടക്കാം. ശേഷം കുത്തബ് മിനാറും സഫ്ദർജംഗ് ശവകുടീരവുമാണ് സന്ദർശിക്കുന്നത്. വൈകുന്നേരങ്ങളിൽ വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരിക്കുന്ന ഇത് രാത്രി 8.30 വരെ തുറന്നിരിക്കും. ഇതിനു ശേഷ ദില്ലി ഹാത്തിലേക്ക് പോകും. രാത്രി ഭക്ഷണം കഴിക്കുവാനും അത്യാവശ്യം ഷോപ്പിങ് നടത്തുവാനും പറ്റിയ സ്ഥലമാണിത്.

യാത്രയിലുടനീളം സന്ദർശകരെ സഹായിക്കുവാനും വേണ്ട നിര്‍ദ്ദേശങ്ങൾ നല്കുവാനുമായി ഒരു ടൂർ ഗൈഡിന്‌റെ സഹായവും ഉണ്ടായിരിക്കും. യാത്രയുടെ പിക്ക്-അപ്പ്, ഡ്രോപ്പ് ഓഫ് ലൊക്കേഷൻ നേരത്തെ തീരുമാനിച്ച ഇടത്തായിരിക്കും ഒരുക്കുക.
ആഴ്ചാവസാനങ്ങളിൽ നടത്തുവാൻ ഉദ്ദേശിച്ചിരിക്കുന്ന ഡൽഹി ബൈ ഈവനിങ് വൈകുന്നേരം 5.00 മണിക്ക് ആരംഭിച്ച് രാത്രി 10 മണി വരെ നീളും. 500 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ജിഎസ്ടി ഉൾപ്പെടെ ഒരാള്‍ക്ക് 525 രൂപാ വരും. ട്രാൻസ്പോർട്ടേഷനും രാത്രി ഭക്ഷണവും ഉൾപ്പെടെയുള്ള ചിലവാണിത്. ഒരു ബാച്ചിൽ ഏകദേശം 30 പേർക്കാണ് അവസരം.. 'ദേഖോ മേരി ദില്ലി' ആപ്പ് വഴിയോ അല്ലെങ്കിൽ ഡൽഹി ടൂറിസം വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











