Search
  • Follow NativePlanet
Share
» »ഡൽഹിയിൽ നിന്നു വണ്ടിയെടുത്ത് കറങ്ങാം; ഓഫ്റോഡ് യാത്രയ്ക്ക് ബെസ്റ്റ്.. ഇതുവരെ കണ്ട സ്ഥലങ്ങളല്ല

ഡൽഹിയിൽ നിന്നു വണ്ടിയെടുത്ത് കറങ്ങാം; ഓഫ്റോഡ് യാത്രയ്ക്ക് ബെസ്റ്റ്.. ഇതുവരെ കണ്ട സ്ഥലങ്ങളല്ല

ഡൽഹി സഞ്ചാരികൾക്ക് ഒരു ഹബ്ബ് ഡെസ്റ്റിനേഷനാണ്. ഹിമാലയ സാനുക്കൾ കാണാനുള്ള യാത്രയാണെങ്കിലും കാശ്മീരിന്‍റെ കൊതിപ്പിക്കുന്ന ഭൂപ്രകൃതിയിലേക്കുള്ള സഞ്ചാരമാണെങ്കിലും വടക്കു കിഴക്കൻ ഇന്ത്യയെ കണ്ടറിയാനുള്ള ട്രിപ്പ് ആണെങ്കിലും ഡൽഹിയിൽ വന്നാണ് യാത്ര തുടരുന്നത്. ഡൽഹിയില‍് എത്തിക്കഴിഞ്ഞാൽ പിന്നെ അടുത്തുള്ള കുറച്ച് സ്ഥലങ്ങൾ കാണാതെ എങ്ങനെ മടങ്ങാനാണ്.

മിക്കവാറും മണാലി, ഷിംല, മസൂറി, ഋഷികേശ്, അമൃത്സർ എന്നിങ്ങനെ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന സ്ഥലങ്ങളാണ് സഞ്ചാരികൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ നമുക്കല്പം വ്യത്യസ്തമായി യാത്ര പോയാലോ.. ആളുകളുടെ തിരക്കോ ബഹളങ്ങളോ ഒന്നുമില്ലാതെ, സമാധാനത്തിൽ പോയി വരാൻ സാധിക്കുന്ന, ഡൽഹിക്ക് അടുത്തും ചുറ്റിലുമായുള്ള പ്രധാനപ്പെട്ട ഓഫ്റോഡ് ഓഫ്ബീറ്റ് സ്ഥലങ്ങൾ പരിചയപ്പെടാം.

1. ചക്രതാ ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ സ്ഥിരം സ്ഥലങ്ങൾ ഒഴിവാക്കി പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനാണ് ചക്രത. ഡെല്‍ഹിയിൽ നിന്ന് ചക്രതയിലേക്ക് 307 കിലോമീറ്ററാണ് ദൂരം. മലിനമാകാത്ത ആകാശവും ഭൂമിയും ഉള്ള ഈ പ്രദേശം വലിയ മലനിരകളും അതിമനോഹരമായ വ്യൂ പോയിന്‍റുകളും ഒക്കെയുള്ള ഇടമാണ്. ഡെറാഡൂണിൽ നിന്നും 98 കിലോമീറ്റർ കൂടി സഞ്ചരിക്കണം ചക്രതയിൽ എത്തുവാൻ.

ഈ പ്രദേശത്തെ മറ്റു പ്രധാന ഇടങ്ങളായ ഡെറാഡൂണോ മസൂറിയോ ഒക്കെ പോലെ ഒരു വികസിത, കച്ചവട സ്ഥലമല്ല ചക്രത്. അതിന്‍റേതായ പ്രത്യേകതയും കാഴ്ചകളും ജീവിതരീതികളും ഇവിടെ കാണാന്‍ സാധിക്കും. റോഡ് മാർഗം ഇവിടേക്ക് വരാം. ഡെറാഡൂൺ ആണ് പ്രധാന നഗരം. ഇവിടുന്ന് ബസോ ടാക്സിയോ എടുത്ത് ചക്രതയിലേക്ക് എത്തിച്ചേരാം. ഏപ്രിൽ മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യമായ സമയം.

Offbeat Adventure And Relaxation Destinations Near Delhi

2. ഫാഗു, ഹിമാചൽ പ്രദേശ്

ഡൽഹിയിൽ നിന്നും പ്ലാൻ ചെയ്യാൻ പറ്റുന്ന, രസകരമായ, മടുപ്പിക്കാത്ത യാത്രാ സ്ഥലങ്ങളിൽ മറ്റൊന്നാണ് ഫാഗു. ഹിമാൽ പ്രദേശിൽ ഷിംലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഫാഗു ഡല്‍ഹിയില്‍ നിന്നും 380 കിലോമീറ്റർ ദൂരത്തിലാണുള്ളത്. മഞ്ഞുമൂടിയ ഹിമാലയ പർവ്വതങ്ങളും ഉഴുതുമറിച്ച കൃഷിഭൂമിയും പിന്നെ ആപ്പിൾ തോട്ടങ്ങളും ഒക്കെയാണ് ഇവിടെ കാണുവാനുള്ളത്. അത്യാവശ്യം ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടേക്ക് ഡ്രൈവ് ചെയ്തുവരികയെന്നത് ഒരു ത്രില്ലിങ് എക്സ്പീരിയൻസ് ആയിരിക്കും.

ഹിമാചലിലെ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ പ്രധാനപ്പെട്ട ഫാഗു തണുപ്പുകാലത്ത് അതിന്‍റെ മഞ്ഞുവീഴ്ചയ്ക്കും പ്രസിദ്ധമാണ്. സമുദ്രനിരപ്പിൽ നിന്നും 2,450 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഫാഗുവിലേക്ക് മാത്രമായി പോകാതെ ഷിംലയും കുഫ്രിയും കൂടി യാത്രയില് ഉൾപ്പെടത്തി പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്. ഷിംലയും കുഫ്രിയും ഫാഗുവിൽ നിന്ന് ഏകദേശം 18 കിലോമീറ്ററും 6 കിലോമീറ്ററും മാത്രം അകലെയാണ്.

3. അൽവാര്‍, രാജസ്ഥാൻ

ഡല്‍ഹിയിൽ ഒരു രണ്ടു ദിവസം മാറ്റിവയ്ക്കുവാനുണ്ടെങ്കിൽ വണ്ടിയുമെടുത്ത് രാജസ്ഥാനിലെ അൽവാറിലേക്ക് പോകാം. വാരാന്ത്യ യാത്രകൾക്ക് പറ്റിയ അൽവാർ ഡൽഹിയിൽ നിന്ന് വെറും 165 കിലോമീറ്റർ ദൂരത്തിലാണുള്ളത്. വലിയ കോട്ടകളും മനോഹരമായ കൊട്ടാരങ്ങളും തടാകങ്ങളുമുള്ള ഇടമാണ് അൽവാർ. രാജസ്ഥാന്‍റെ സ്കോട്ലൻഡ് എന്നും അൽവാർ അറിയപ്പെടുന്നു. ഡല്‍ഹിയിൽ നിന്നും നാല് മണിക്കൂര്‍ ഡ്രൈവ് ചെയ്താൽ ഇവിടെയെത്താം എന്നതിനാൽ പെട്ടന്നുള്ള യാത്രകൾക്കും അനുയോജ്യമാണ്.

പ്രകൃതിഭംഗിയും ചരിത്രവും ഒരുപോലെ സമ്മേളിക്കുന്ന ഇവിടം കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ പറ്റിയ സ്ഥലം കൂടിയാണ്. ആരവല്ലി പർവ്വതനിരകളുടെ മടിത്തട്ടിലാണ് അൽവാർ ഉള്ളത്. നന്ദേശ്വർ ഷ്രൈൻ വാട്ടർ ഫാൾ, അൽവാർ മ്യൂസിയം, ഭാൻഗഡ് ഫോർട്ട് ,ബാലാ കില, സരിസ്കാ കടുവാ സംരക്ഷണ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങൾ അൽവാറിൽ വിട്ടുപോകാതെ കാണണം. അൽവാർ കാ മാവയുടെയും (പാൽ കേക്ക്) പുരി, ദാൽ ബതി ചൂർമ, റബ്ഡി, ലസ്സി, ഗട്ടെ കി സബ്സി തുടങ്ങിയ രുചികൾ ഇവിടെ പരീക്ഷിക്കണം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+