കാശ്മീർ സഞ്ചാരികളേ, ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത. കാശ്മീരിലെ കറങ്ങലുകളും യാത്രകളും ഇതാ വൈകാതെ കൂടുതൽ എളുപ്പമുള്ളതാകുവാൻ പോകുന്നു. ജമ്മുവിനെ കാശ്മീരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ഇതാ വരാൻ പോവുകയാണെന്നാണ് വാർത്തകൾ. ഉധംപൂർ- ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി പൂർത്തിയാകുന്നതോടെ ഇത് കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി തടസ്സമില്ലാതെ ബന്ധിപ്പിക്കും.
272 കിലോമീറ്റർ നീളത്തിൽ പൂർത്തിയാകുന്ന ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ (USBRL) നിലവിൻ അതിന്‍റെ 95 ശതമാനത്തിലധികവും ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ബാക്കിയുള്ള പ്രവർത്തികൾ ഈ വർഷം അവസാനത്തോടെയൊ അടുത്ത വർഷം ആദ്യത്തോടെയോ പൂർത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുകയാണ്.

ശ്രീനഗർ- ജമ്മു യാത്ര അതിവേഗം
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി പൂർത്തിയാകുന്നതോടെ നേരിട്ടുള്ള ട്രെയിൻ സർവീസ് ശ്രീനഗറിനും ജമ്മുവിനുമിടയിലുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കും. അതായത് നിലവിൽ വേണ്ടിവരുന്ന ആറര മണിക്കൂർ സമയം ട്രെയിനിൽ വെറും മൂന്നര മണിക്കൂറിൽ പൂർത്തിയാക്കാം. ഇത് യാത്രക്കാർക്ക് മാത്രമല്ല, വിനോദസഞ്ചാരികൾക്കും പ്രദേശിക സഞ്ചാരികൾക്കും ഒപ്പം ചരക്കുഗതാഗതം പോലുള്ള ആവശ്യങ്ങൾക്കും ഫലപ്രദമായി മാറും.
കാശ്മീരിലെ ആപ്പിള് ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ കൈമാറ്റം എളുപ്പത്തിലാക്കാനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനും ഇത് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സങ്കീർണ്ണമായ നിർമ്മാണം
വളരെ സങ്കീർണ്ണമായ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി.വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രദേശത്തു കൂടിയാണ് ഇത് പൂർത്തിയാകുന്നത്. 2023 ഡിസംബറിലോ 2024 ജനുവരിയിലോ ഉദ്ഘാടനം ചെയ്‌ത് പദ്ധതി നിശ്ചയിച്ച പ്രകാരം പൂർത്തീകരിക്കുമെന്ന് നോർത്തേൺ റെയിൽവേയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) വിനോദ് കുമാർ പറഞ്ഞതായി ടൈംസ് ട്രാവൽ റിപ്പോര്‍ട്ട് ചെയ്തു.
119 കിലോമീറ്റർ നീളമുള്ള യുഎസ്ബിആർഎൽ പദ്ധതിയിൽ 38 ടണലുകൾ ആണുള്ളത്. 12.75 കിലോമീറ്റർ നീളമുള്ള ടി-49 ആണ് ഇതിലേറ്റവും ദൈർഘ്യം കൂടിയത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത തുരങ്കം എന്ന പ്രത്യേകതയും T-49ന് ഉണ്ട്. 927 പാലങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീൽ കമാന റെയിൽവേ പാലമായ ചെനാബ് പാലവും ഉൾപ്പെടുന്നു. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ ആണ് ഈ പാലമുള്ളത്.
ഇത് പൂർത്തിയാകുന്നതോടെ വന്ദേ ഭാരത് മെട്രോ ആരംഭിക്കാനും പദ്ധതിയുണ്ട്. സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ മെയിന്റനൻസ് സൗകര്യത്തിനുള്ള പദ്ധതികൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ജമ്മു കശ്മീരിലേക്ക് മൂന്ന് അധിക വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













