സൗദി അറേബ്യ എന്നാൽ മിക്കവരുടെയും മനസ്സിൽ ആദ്യമെത്തുന്ന ചിത്രം മരൂഭൂമിയുടേതാകും. നീണ്ടുകിടക്കുന്ന മണലാരണ്യങ്ങളും എണ്ണപ്പനകളും പിന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തിച്ചേരുന്ന ഇസ്ലാമിലെ തന്നെ ഏറ്റവും വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും ഉൾപ്പെടുന്ന പള്ളികളും ചേരുന്ന സൗദിയിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാഴ്ച ഇതൊന്നുമല്ല, മറിച്ച് മഞ്ഞുപെയ്യുന്ന മലനിരകളാണ്.
അതേ, കേൾക്കുമ്പോൾ പുറമെനിന്നുള്ളവർക്ക് മാത്രല്ല, സൗദിയിലെ പ്രവാസികൾക്കും അത്ഭുതമാണ് ഇവിടുത്തെ മഞ്ഞുപെയ്യുന്ന സ്ഥലങ്ങൾ. ഭൂരിഭാഗവും അറേബ്യൻ മരുഭൂമിയുള്ള, വരണ്ടു കിടക്കുന്ന, ചൂടുമണൽക്കാറ്റ് അടിക്കുന്ന സൗദിയിലെ ഏറ്റവും കൗതുക വിശേഷമാണ് മഞ്ഞുകാലത്തെ മഞ്ഞുവീഴ്ച. വിന്‍റര്‍ സീസണില്‍ സൗദിക്കാർ കാത്തിരിക്കുന്ന ഈ മഞ്ഞുകാലം എവിടെയൊക്കെ കാണാൻ കഴിയുമെന്ന് നോക്കാം.

1. തുറൈഫ്
ജോർദാന്‍റെയും സൗദി അറേബ്യയോട് ചേർന്നു കിടക്കുന്ന തുറൈഫ് ആണ് സൗദിയിലെ മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിൽ പ്രധാനപ്പെട്ടത്. മൈനസ് 12 ഡിഗ്രി വരെ ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. അറേബ്യൻ പെനിസ്യുലയിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. സൗദിയിൽ ഏറ്റവുമാദ്യം മഞ്ഞുപെയ്യുന്ന സ്ഥലം കൂടിയാണിത്.
2. തബൂക്ക്
ജോർദാൻ-സൗദി അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന തബൂക്ക് സൗദിയിലെ ചരിത്ര ഇടങ്ങളിലൊന്നാണ്. വടക്കൻ അറേബ്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തബൂക്ക് ഇവിടുത്തെ മഞ്ഞുപെയ്യുന്ന പ്രധാന പ്രദേശം കൂടിയാണ്. ഇവിടുത്തെ ജബൽ അൽ-ലോസ് പർവതനിരകൾ ആണ് മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. മഞ്ഞുകാലത്ത് തബൂക്ക് അതിമനോഹരമായി മാറുകയും ചെയ്യും. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സഞ്ചാരികൾ ഇവിടെ ഈ സമയത്ത് എത്തുന്നു.

3. അരാർ
സൗദി-ഇറാഖ് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന അരാർ ഇവിടുത്തെ മറ്റൊരു തണുപ്പുള്ള സ്ഥലമാണ്. പൂജ്യം ഡിഗ്രിയിലും താഴെ താപനില വരുന്നത് കുറവാണെങ്കിലും വളരെ നേർത്ത മഞ്ഞുപാളി ഇവിടെ തണുപ്പുള്ള സമയങ്ങളിൽ കാണാം. ഡിസംബർ മാസത്തിൽ എട്ട്ഡിഗ്രി വരെ ഇവിടെ താപനില
താഴാറുണ്ട്.
4. ഷഖ്റ
തണുപ്പുകാലത്ത് സൗദിയിൽ പോകാൻ പറ്റിയ മറ്റൊരു സ്ഥലമാണ് ഷഖ്റ. റിയാദിൽ നിന്നും 190 കിലോമീറ്റർ അകലെയുള്ള ഇവിടെ മഞ്ഞുകാലത്ത് നിരവധി ആളുകൾ അവധിയും ആഴ്ചാവസാനങ്ങളും ആസ്വദിക്കാനയി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്നു. മരങ്ങളും കെട്ടിടങ്ങളുമെല്ലാം ഈ സമയത്ത് മഞ്ഞു പുതച്ചു നിൽക്കുന്ന കാഴ്ച കാണാം.
5. റാഫ്ഹ
സാധാരണ സമയത്ത് ചൂട് 49 ഡിഗ്രി വരെ കൂടുമെങ്കിലും തണുപ്പായാൽ റാഫ്ഹയിലെ വൈബ് ഒന്നു വേറെ തന്നെയാണ്. സൗദിയിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന ഈ സ്ഥലം ശരിക്കും ഇറാഖ് അതിർത്തിയോട് ചേർന്നാണുള്ളത്.
ഡിസംബർ മുതൽ ജനവരിയും ഫെബ്രുവരിയും നീണ്ടുനിൽക്കുന്നതാണ് സൗദിയിലെ തണുപ്പുകാലം. ഇവിടുത്തെ തെക്കൻ ഉയർന്ന പ്രദേശങ്ങളിൽ ആണ് ഈ സമയത്ത് കൂടുതലായും മഞ്ഞുപെയ്യുന്നത്. 8 മുതല്‍ 20 ഡിഗ്രി വരെ ഏറ്റവും കുറഞ്ഞ താപനിലയും 19 മുതല്‍ 20 ഡിഗ്രി വരെ ഏറ്റവും കൂടിയതാപനിലയും ഈ സമയത്ത് ഇവിടെ അനുഭവപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












