Search
  • Follow NativePlanet
Share
» » ദീപാവലിക്ക് നാട്ടിൽ വരാം, ആഘോഷിച്ച് മടങ്ങാം.. ലോകമാന്യ തിലക്- കൊച്ചുവേളി പ്രത്യേക തീവണ്ടി, ബുക്കിങ് തുടങ്ങി

ദീപാവലിക്ക് നാട്ടിൽ വരാം, ആഘോഷിച്ച് മടങ്ങാം.. ലോകമാന്യ തിലക്- കൊച്ചുവേളി പ്രത്യേക തീവണ്ടി, ബുക്കിങ് തുടങ്ങി

ഓണത്തിന്‍റെ തിരക്കുകൾ കഴിയുകയാണ്. ഓണം ആഘോഷിക്കാൻ വന്നവര്‌ തിരികെ മടങ്ങുന്നതിന്‍റെ തിരക്കുകളാണ് ഇനി കുറച്ചു ദിവസം. അത് കഴിഞ്ഞ് ക്ഷീണം ഒന്നു മാറുമ്പോഴേയ്ക്കും അടുത്ത അവധി ഇങ്ങെത്തും. പറഞ്ഞു വരുന്നത് ദീപാവലിയെക്കുറിച്ചാണ്. നീണ്ട അവധിയും അടിച്ചുപൊളിക്കാൻ സമയവും കിട്ടുമ്പോൾ നേരേ നാട്ടിലേക്ക് പോരെ. ഇതു മുന്നിൽ കണ്ട് ദക്ഷിണ റെയിൽവേ ദീപാവലിക്കാലത്ത് ലോകമാന്യ തിലക്- കൊച്ചുവേളി പ്രത്യേക സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ദീപാവലി അവധി ആഘോഷിക്കാൻ മുംബൈ, ഗോവ ഭാഗത്തു നിന്നും കേരളത്തിലേക്ക് വരുന്നവർക്കും ദീപാവലി കഴിഞ്ഞ് മുംബൈയിലേക്ക് തിരികെ മടങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കുമായാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. ആഴ്ചയിൽ ഒരു സർവീസ് വീതം അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കുമായി ആകെ എട്ടു സർവീസുകളാണ് ഉള്ളത്.

ലോകമാന്യ തിലക്- കൊച്ചുവേളി പ്രത്യേക ട്രെയിൻ 01463

ട്രെയിൻ നമ്പർ 01463 ലോകമാന്യ തിലക് ടെർമിനസ്- കൊച്ചുവേളി ഉത്സവ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 24, 31, നവംബർ 7, 14 എന്നീ വ്യാഴാഴ്ചകളിൽ വൈകിട്ട് 4.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് വെള്ളിയാഴ്ച രാത്രി 8.40 ന് കൊച്ചുവേളിയിൽ എത്തും.

രണ്ട് എസി ടൂ ടയർ കോച്ച്, 6 എസി ത്രീ ടയര്‍ കോച്ച്, എട്ട് സ്ലീപ്പര്‌ ക്ലാസ് കോച്ച്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവ ഇതിനുണ്ട്. സ്ലീപ്പർ ക്ലാസിന് 885 രൂപ, എസി ത്രീ ടയറിന് 2250 രൂപ, എസി ടൂ ടയറിന് 3155 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ലോകമാന്യ തിലക് ടെർമിനസ് - 16.00
താനേ -16.17
പൻവേൽ - 16:55
റോഹ - 18:20
ചിപ്ലുന്‌- 20:30
രത്നഗിരി - 21:55
കൻകാവലി - 00:02
സിന്ധുദുർഗ് - 00:10
തിവിം - 01:18
മാഡ്ഗാവോൺ - 02:10
കാര്ഡവാർ - 03:10
കുംതാ - 04:18
കുന്ദാപുര - 05:40
ഉഡുപ്പി - 06:40
മംഗളുരു - 08:00
കാസർകോഡ് - 08:49
കണ്ണൂർ - 09:57
കോഴിക്കോട് - 11:17
തിരൂർ - 11:59
ഷൊർണൂർ - 12:55
തൃശൂർ - 13:40
എറണാകുളം ജംങ്ഷൻ - 14:55
കോട്ടയം - 16:20
തിരുവല്ല - 16:44
ചെങ്ങന്നൂർ - 17:05
കായംകുളം - 17:28
കൊല്ലം - 18:32
കൊച്ചുവേളി - 20:45.

കൊച്ചുവേളി- ലോകമാന്യ തിലക് ടെർമിനസ് 01464

ട്രെയിൻ നമ്പര്‍ 01464 കൊച്ചുവേളി- ലോകമാന്യ തിലക് ടെർമിനസ് ഉത്സവ സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച വൈകിട്ട് 16:20 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഞായാഴ്ച രാത്രി 21:50 ന് ലോകമാന്യ തിലക് ടെർമിനസിൽ എത്തുന്നു. ഒക്ടോബർ 26, നവംബർ 2, 9, 16 എന്നീ തിയതികളിലാണ് സർവീസ്.

കൊച്ചുവേളി - 16:20
കൊല്ലം - 17:07
കായംകുളം - 17:43
ചെങ്ങന്നൂർ - 18:04
തിരുവല്ല - 18:14
കോട്ടയം - 19:00
എറണാകുളം ടൗൺ - 20:40
തൃശൂർ - 22:17
ഷൊർണൂർ - 23:15
തിരൂർ - 00:10
കോഴിക്കോട് - 00:37
കണ്ണൂർ - 02:00
കാസർഗോഡ് - 03:05
മംഗളുരു - 04:10
ഉഡുപ്പി - 05:40
കുന്ദാപുര - 06:10
കുംതാ - 07:18
കാര്വാർ - 08:00
മാഡ്ഗാവോൺ - 09:20
സവന്തവാടി റോഡ് - 11:10
സിന്ധുദുർഗ് - 11:50
കൻകാവലി - 12:38
രത്നഗിരി - 15:20
ചിപ്ലുന് - 16:48
റോഹ - 19:10
പൻവേൽ - 20:20
താനെ - 21:07
ലോകമാന്യ തിലക് ടെർമിനസ് - 21:50

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: diwali train mumbai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+