വൈശാലി എന്ന വാക്ക് മലയാളിക്ക് ചിരപരിചിതമാണ്. എന്നാല് zwj; ഈ പേരില് zwj; ഉത്തരേന്ത്യയില് zwj; ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടെന്ന കാര്യം എത്ര പേര് zwj;ക്ക് അറിയാം. ബീഹാര് zwj; സംസ്ഥാനത്താണ് വൈശാലി സ്ഥിതി ചെയ്യുന്നത്. യാത്രികന്റെ ഓര് zwj;മ്മയില് zwj; എന്നും പച്ചപിടിച്ച് കിടക്കുന്നതായിരിക്കും വൈശാലിയിലെ കാഴ്ചകള് zwj;. ചരിത്രവഴികളിലൂടെ സഞ്ചരിച്ചാല് zwj; രാമായണവും, മഹാഭാരതവും വരെ നീളുന്നതാണ് വൈശാലിയുടെ ഭൂതകാലം. വൈശാലിക്ക് ആ പേര് നല്കിയത് വിശാല് zwj; രാജാവാണ്. അതിനും മുമ്പ് മഹാവീര രാജാവ് ജനിക്കുന്നതിനും മുമ്പ് ലിച്ചാവി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു വൈശാലി. #13;വാലന്റൈന് zwj; ദിന ഓഫര് zwj;, ഹോട്ടല് zwj; ബുക്കിംഗില് zwj; 25% വരെ ലാഭം നേടാം #13;ബുദ്ധമതം #13;ബുദ്ധമതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ സാന്നിധ്യത്താലാണ് വൈശാലി ഏറെയും അറിയപ്പെടുന്നത്. മഹാവീരന് zwj; ജനിച്ച ഈ സ്ഥലം, ശ്രീബുദ്ധന്റെ സാന്നിധ്യത്താല് zwj; ഏറെ പ്രാധാന്യം നേടി. ബുദ്ധന് ജ്ഞാനോദയം ലഭിച്ച് നൂറ്റാണ്ടിന് ശേഷം രണ്ടാം ബുദ്ധിസ്റ്റ് കൗണ് zwj;സില് zwj; നടന്നതും ഇവിടെ വച്ചാണ്. #13;വൈശാലിക്ക് സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള് zwj; പരിചയപ്പെടാം #13;വൈശാലിയുടെ വിശേഷങ്ങളും ചിത്രങ്ങളും സ്ലൈഡുകളില് zwj; #13; പല ചരിത്രകാരന്മാരും ലോകത്തിലെ ആദ്യ റിപ്പബ്ലിക്കായാണ് വൈശാലിയിലെ പരിഗണിക്കുന്നത്. ആറാം നൂറ്റാണ്ടില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഇവിടെ ഭരണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു.Photo Courtesy: Rajeev kumar ഒരു പ്രമുഖ വാണിജ്യകേന്ദ്രം കൂടിയായിരുന്നു വൈശാലി. വൈശാലിയുടെ ഒരു പ്രത്യേകത എന്നത് അതിന്‍റെ സമ്പന്നമായ പൈതൃകം ഇപ്പോഴും സജീവമായി നിലനിര്‍ത്തുകയും, അത് സന്ദര്‍ശകന് അനുഭവവേദ്യമാവുകയും ചെയ്യുന്നു എന്നതാണ്. വിശദമായി വായിക്കാംPhoto Courtesy: Neilsatyam ലയണ്‍ പില്ലാര്‍ എന്നും വിളിക്കപ്പെടുന്ന അശോകസ്തംഭം സ്ഥാപിച്ചത് അശോക ചക്രവര്‍ത്തിയാണ്. ബുദ്ധമതത്തില്‍ ആകൃഷ്ടനായ അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിക്കുകയും, അതിന്‍റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. തന്‍റെ ആദരവും ഭക്തിയും വെളുപ്പെടുത്തുന്നതിനായാണ് ഈ സ്തംഭം അദ്ദേഹം സ്ഥാപിച്ചത്. വിശദമായി വായിക്കാംPhoto Courtesy: mself വിശ്വശാന്തി സ്തൂപം എന്നും ഇത് അറിയപ്പെടുന്നു. വൈശാലിയിലെ ഒരു പ്രധാന കാഴ്ചയാണിത്. ജപ്പാനിലെ ബുദ്ധമത വിഭാഗമായ നിപ്പോണ്‍സാന്‍ മ്യോഹോജിയാണ് ഇത് നിര്‍മ്മിച്ചത്. ഈ സ്തൂപം സമാധാനത്തെ പ്രതിനിധീകരിക്കുന്നു. വിശദമായി വായിക്കാംPhoto Courtesy: Ujjwal India ബുദ്ധന്‍റെ പ്രധാന ശിഷ്യനായിരുന്ന ആനന്ദന്‍റെ സ്മരണക്കായി നിര്‍മ്മിക്കപ്പെട്ട സ്തൂപമാണിത്. ഈ സ്തൂപത്തിനടുത്തായാണ് ആനന്ദ് സമാധിയായത്. അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നതും ഈ സ്തൂപത്തിന്‍ കീഴിലാണ്. വിശദമായി വായിക്കാംPhoto Courtesy: mself അഭിഷേക് പുഷ്കരന്‍ എന്നും കോറണേഷന്‍ കുളത്തിന് പേരുണ്ട്. മനോഹരമായ പൂക്കള്‍ നിറഞ്ഞ മരങ്ങളും,കുറ്റിച്ചെടികളും കുളത്തിന് അതിര് തീര്‍ക്കുന്നു. പണ്ട് വിശുദ്ധമായി കരുതപ്പെട്ടിരുന്ന ഈ കുളത്തിലാണ് വൈശാലിയിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ മുങ്ങി സത്യപ്രതിജ്ഞ ചെയ്തിരുന്നത്. വിശദമായി വായിക്കാംPhoto Courtesy: Hideyuki KAMON വൈശാലി സന്ദര്‍ച്ചിരുന്ന അവസരങ്ങളില്‍ ശ്രീ ബുദ്ധന്‍ വസിച്ചിരുന്ന പ്രശസ്തമായ സന്ന്യാസമഠമാണ് കുടഗരശാല വിഹാര. വിശദമായി വായിക്കാംPhoto Courtesy: Hideyuki KAMON ഒരിക്കല്‍ വൈശാലിയുടെ തലസ്ഥാനമായിരുന്ന ഇവിടെയായിരുന്നു ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടിരുന്നതും, നടപ്പാക്കിയിരുന്നതും. ഇവിടെയുള്ള പ്രശസ്തമായ ഒരു സന്ദര്‍ശന കേന്ദ്രമാണ് രാജാ വിശാല്‍ കാ ഘര്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഇത് സംരക്ഷിച്ച് പോരുന്നത്. വിശദമായി വായിക്കാംPhoto Courtesy: Hideyuki KAMON ലോകത്തില്‍ ബുദ്ധ തത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ച ആത്മീയ അധ്യാപകനുള്ള സ്മാരകമാണിത്. ഒന്നാം സ്തൂപം എന്ന് അറിയപ്പെടുന്ന ഇത് എട്ട് സ്തൂപങ്ങളിലൊന്നാണ്. ബുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് മേലെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.വിശദമായി വായിക്കാംPhoto Courtesy: myself വൈശാലിയിലെ ഒരു പഴയകാല കൊട്ടാരംPhoto Courtesy: Shuklarajrishi വൈശാലിയിലെ ഒരു ഗ്രാമീണ കാഴ്ചPhoto Courtesy: Hideyuki KAMON വൈശാലിയിലെ കുട്ടികള്‍Photo Courtesy: Hideyuki KAMON #13; #13;