Search
  • Follow NativePlanet
Share
» »മുംബൈയ്ക്ക് ആ പേര് ലഭി‌ച്ചത് എങ്ങനെയാണെന്ന് അറിയാമോ?

മുംബൈയ്ക്ക് ആ പേര് ലഭി‌ച്ചത് എങ്ങനെയാണെന്ന് അറിയാമോ?

By അനുപമ രാജീവ്

ആധുനിക ഇന്ത്യയുടെ മുഖമാണ് മുംബൈ എന്ന മഹാനഗരം. വെറും നഗരക്കാഴ്ചകള്‍ കാണാന്‍ മാത്രമല്ല ആളുകള്‍ മുംബൈയില്‍ എത്തിച്ചേ‌രുന്നത്. നിരവ‌‌ധി സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ആളുകള്‍ മുംബൈയില്‍ എത്തിച്ചേരുന്നത്. അതു കൊണ്ടാണ് മുംബൈ എന്ന നഗരം സ്വപ്ന നഗരം എന്ന് അറിയപ്പെടുന്നത്.

മഹാനഗരമായി വളര്‍ന്ന മുംബൈ നഗരത്തിന്റെ ച‌‌രിത്രം ആരംഭിക്കുന്നത് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ക്ഷേത്രത്തില്‍ നിന്നാണ്. മുമ്പ ദേവി മന്ദിര്‍ എന്നാണ് ആ ക്ഷേത്രത്തിന്റെ പേര്. മുംബൈയി‌ലെ മുക്കുവ സമുദായമായ കോലി സമുദായക്കാരുടെ കു‌ല ദേ‌വതയാണ് മുമ്പ.

മുംബൈയ്ക്ക് ആ പേര് ലഭി‌ച്ചത് എങ്ങനെയാണെന്ന് അറിയാമോ?

മുമ്പ ദേവി മന്ദിര്‍
Photo Courtesy: Pablo Ares Gastesi

ഐതിഹ്യം

പണ്ട് കാലത്ത് ഇവിടെ ഒരു രാക്ഷസന്‍ ജീവിച്ചിരുന്നു. മുംബാരക എന്നായിരുന്നു ആ രാക്ഷസന്റെ പേര്. തദ്ദേശിയരെ ഏറെ ഉപദ്രവി‌ച്ചിരുന്ന ആ രാക്ഷസനെ വകവരുത്താന്‍ ബ്രഹ്മാവ് പറഞ്ഞയച്ച എട്ട് കൈകളുള്ള ദേവതയാണ് മു‌മ്പ. ദേവിയുടെ ആക്രമത്തില്‍ നിലം‌പതിച്ച രാക്ഷസന്‍ ദേവിക്കായി താന്‍ പണികഴിക്കുന്ന ക്ഷേത്രത്തിന് തന്റെ പേര് ഉപയോഗിക്കണമെന്ന് യാജിച്ചു. തുടര്‍ന്ന് ആ രാക്ഷസനാണ് മുംബാ ദേവി ക്ഷേത്രം നിര്‍മ്മിച്ചത്.

ക്ഷേത്ര നിര്‍മ്മാണം

സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ് മുംബൈയിലെ ഈ ക്ഷേത്രം. വെള്ളിക്കിരീടവും സ്വര്‍ണമാലയും മൂക്കുത്തിയും അണിയി‌പ്പിച്ച് അലങ്കരിച്ചതാണ് ദേവിയുടെ വിഗ്രഹം. ഈ വിഗ്രഹത്തിന് വായില്ല. ഭൂമി മാതാവിനേയാണ് ഇത് സൂചിപ്പിക്കുന്നത്. ഗണപതി, ഹനുമാന്‍ എന്നി ദൈവങ്ങളുടെ വിഗ്രഹങ്ങളും ക്ഷേത്രത്തിനുള്ളില്‍ കാണാം. അന്നപൂര്‍ണ ദേവി മയിലിന്റേയും പുറത്തിരിക്കുന്ന ഒരു ചിത്രവും ഇതില്‍ കാണാം.

മുംബൈയ്ക്ക് ആ പേര് ലഭി‌ച്ചത് എങ്ങനെയാണെന്ന് അറിയാമോ?

മുമ്പാ ദേവി

ക്ഷേത്ര പരിസരം

മുംബൈയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ ഈ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തുന്നത് പതിവാണ്. ക്ഷേത്രത്തില്‍ പൂജ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള പൂക്കളും മറ്റും ക്ഷേത്ര പരിസരത്തുള്ള കടകളില്‍ നിന്ന് തന്നെ ലഭിക്കും. മുംബൈ എന്ന പേരിന് കാരണമായ ഈ ക്ഷേത്രം സന്ദര്‍ശിക്കാതെ മുംബൈ സന്ദര്‍ശനം പൂര്‍ണമാകില്ല.

സമീപ സ്ഥലങ്ങള്‍

ക്ഷേ‌ത്രത്തിന് സമീപത്തും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ നിരവധി സ്ഥലങ്ങള്‍ വേറെയുമുണ്ട്. മുംബൈയിലെ പ്രശസ്തമായ മാര്‍ക്കറ്റായ ക്രോഫോര്‍‌ഡ് മാര്‍‌ക്കറ്റ്, ചൗപാട്ടി ബീച്ച്, സ്വര്‍ണാഭരണങ്ങള്‍ക്ക് പേരുകേട്ട സവേരി ബസാര്‍ തുട‌ങ്ങിയ സ്ഥലങ്ങള്‍ ഈ ക്ഷേത്ര പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mumbai temples
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+