Search
  • Follow NativePlanet
Share
» »തിരുവനന്തപുരം രാജധാനി എക്സ്പ്രസ് എന്ന വന്മരം വീണു! കൂടുതൽ ദൂരം നിർത്താതെ പോകുന്ന നോൺ സ്റ്റോപ്പ് ട്രെയിൻ ഏത്

തിരുവനന്തപുരം രാജധാനി എക്സ്പ്രസ് എന്ന വന്മരം വീണു! കൂടുതൽ ദൂരം നിർത്താതെ പോകുന്ന നോൺ സ്റ്റോപ്പ് ട്രെയിൻ ഏത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം നിർത്താതെ പോകുന്ന ട്രെയിന്‍ ഏതെന്ന് ചോദിച്ചാൽ തിരുവനന്തപുരം - ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് എന്നാവും നമ്മുടെ ഉത്തരം. എന്നാലിതാ, ഈ പ്രത്യേക പദവിയും പ്രാധാന്യവും ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിന് നഷ്ടമാവുകയാണ്. ഡൽഹിക്കും തിരുവനന്തപുരത്തിനും ഇടയിൽ 3149 കിലോമീറ്റർ ദൂരം 42 മണിക്കൂറിൽ യാത്ര ചെയ്യുന്ന രാജധാനി എക്‌സ്പ്രസ് അല്ല ഇനി മുതൽ ഏറ്റവും ദൂരത്തിൽ നിർത്താതെ സഞ്ചരിക്കുന്ന ട്രെയിൻ.

ആഴ്ചയിൽ ചൊവ്വ, ബുധൻ, ഞായർ എന്നീ മൂന്നു ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ മുതൽ ഹസ്രത് നിസാമുദ്ദീൻ വരെ യാത്ര ചെയ്യുന്ന തിരുവനന്തപുരം - ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിന് (12431/12432) മധ്യപ്രദേശിലെ രത്‌ലം ജംങ്ഷനിൽ താത്കാലികമായി പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചതോടെയാണ് ഏറ്റവും ദൂരത്തിൽ നോൺ സ്റ്റോപ്പ് യാത്ര ചെയ്യുന്ന ട്രെയിൻ എന്ന പദവി നഷ്ടമായത്.

Thiruvananthapuram Rajdhani Express

ഗുജറാത്തിലെ വഡോദരയ്ക്കും രാജസ്ഥാനിലെ കോട്ടയ്ക്കും ഇടയിൽ 528 കിലോമീറ്റർ ദൂരം 6 മണിക്കൂർ 45 മിനിറ്റിനുള്ളിൽ ഒരു സ്റ്റോപ്പും ഇല്ലാതെ (നോൺ സ്റ്റോപ്പ് ആയി) കടന്നു പോയിരുന്ന രാജധാനിക്ക് രണ്ടു ദിവസം മുൻപാണ് രത്‌ലം ജംഗ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചത്.

രത്‌ലം ജംഗ്ഷനിൽ പുതിയ സ്റ്റോപ്പ് വന്നതോടെ വഡോദരയ്ക്കും രത്‌ലമിനുമിടയിലുള്ള നോൺ-സ്റ്റോപ്പ് യാത്ര 258 കിലോമീറ്ററായി ചുരുങ്ങുകയാണ്. ആളുകളുടെ എണ്ണം സ്റ്റേഷനിലെ തിരക്ക്, ഓരോ സ്റ്റേഷനിൽ നിന്നുമുള്ള വരുമാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

longest non-stop train in india

പരീക്ഷണാടിസ്ഥാനത്തിൽ താത്കാലികമായാണ് രത്‌ലത്തിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെങ്കിലും കൂടുതൽ യാത്രക്കാർ ഈ സർവീസ് ഉപയോഗിക്കാൻ തുടങ്ങിയാൽ റെയിൽവേ താൽക്കാലിക സ്റ്റോപ്പ് സ്ഥിരമാക്കുമെന്ന് അധികൃതർ പറയുന്നത്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും രത്‌ലാമിനും ഡൽഹിക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്കും രത്‌ലാമിലെ സ്റ്റോപ്പ് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.

അതേസമയം, തിരുവനന്തപുരം - ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിന് ഇന്ത്യയിലെ നോൺ സ്റ്റോപ്പ് ട്രെയിൻ എന്ന പദവി നഷ്ടപ്പെട്ടതോടെ ഇന്ത്യയിലെ നോൺ സ്റ്റോപ്പ് ട്രെയിൻ എന്ന ബഹുമതി മുംബൈ- ന്യൂഡല്‍ഹി- മുംബൈ രാജധാനി എക്സ്പ്രസ് നേടിയിരിക്കുകയാണ്. 5 മണിക്കൂർ 10 മിനിറ്റ് സമയമെടുത്ത് ന്യൂഡൽഹിക്കും കോട്ടയ്ക്കും ഇടയിൽ 465 കിലോമീറ്റർ ദൂരം നോൺ സ്റ്റോപ്പായി മുംബൈ- ന്യൂഡല്‍ഹി- മുംബൈ രാജധാനി എക്സ്പ്രസ് ഓടുന്നുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+