Search
  • Follow NativePlanet
Share
» »മണാലിയിൽ പോകുന്നതിന് മുൻപ് ഡ്രൈവ് ചെയ്തിരിക്കേണ്ട കേരളത്തിലെ റോഡുകൾ

മണാലിയിൽ പോകുന്നതിന് മുൻപ് ഡ്രൈവ് ചെയ്തിരിക്കേണ്ട കേരളത്തിലെ റോഡുകൾ

By Maneesh

കേരളത്തി‌ലെ ഏറ്റവും സുന്ദരമായ റോഡ് ഏതാണെന്ന് ചോദിച്ചാൽ പെട്ടെന്ന് ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. കാരണം കേരളത്തിലൂടെയുള്ള ഓരോ റോഡ് ട്രിപ്പുകളും ഒന്നിനൊന്ന് വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്നതാണ്. മലമേടുകളിലെ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടേയും കടൽത്തിരമാലകൾ കണ്ട് കൊണ്ട് തീരദേശ പാതകളിലൂടെയുമൊക്കെയുള്ള യാത്രകൾ വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

ഹിമാലയൻ മലമ്പാതകളിലൂടേയും മറ്റും റോഡ് ട്രിപ്പ് നടത്തുന്നതിന് മുൻപ് യാത്ര ചെയ്തിരിക്കേണ്ട കേരളത്തിലെ ഏറ്റവും സുന്ദരമായ പാത പരിചയപ്പെടാം.

01. കളമശ്ശേരി - വല്ലാർ‌പാടം റോഡ്

01. കളമശ്ശേരി - വല്ലാർ‌പാടം റോഡ്

പ്രശസ്തമായ ഗോശ്രീ പാലങ്ങളാണ് ‌വല്ലാർപാടത്തെ എറണാകുളവും വൈപ്പിനുമാ‌യി ബന്ധിപ്പിക്കുന്നത്. ഗോശ്രീ പാല‌ങ്ങളിലൂടെ കൊച്ചിയിലെ ദ്വീപുകളിലൂടെയുള്ള യാത്രയാണ് വല്ലാർപാടം റോഡിലൂടെയുള്ള യാത്ര അവിസ്മരണീയമാക്കുന്നത്. ദേശീയ പാത 47 കടന്ന് പോകുന്ന കളമശ്ശേ‌രിയിൽ നിന്ന് 17 കിലോമീറ്റർ അകലെയായാണ് ‌വല്ലാർപാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്

Photo Courtesy : Drajay1976

വല്ലാർപാടം പള്ളി

വല്ലാർപാടം പള്ളി

വല്ലാർപാടം ബസിലിക്കയാണ് വല്ലാർപാടം ദ്വീ‌പിലെ പ്രധാന ആകർഷണം. കത്തോലിക്ക സഭയുടെ ദേശീയ പ്രാധാന്യമു‌ള്ള ഒരു തീർത്ഥാടന കേന്ദ്രമാ‌ണ് ഈ പള്ളി.
Photo Courtesy : Rojypala at ml.wikipedia

വൈപ്പിൻ ദ്വീപ്

വൈപ്പിൻ ദ്വീപ്

വൈപ്പിൻ ദ്വീപാണ് ഈ റോഡിലെ മറ്റൊരു പ്രധാ‌ന ആകർഷണം വല്ലാർപാടത്ത് നിന്ന്. പുതുവൈപ്പിലെ വിളക്കുമാടം, ചേറായി ബീ‌ച്ച് എന്നിവിടങ്ങളിലും സന്ദർശിക്കാം

Photo Courtesy : Seny P from Ernakulam, India

02. ചാലക്കുടി - ആനമല റോഡ്

02. ചാലക്കുടി - ആനമല റോഡ്

തൃശൂർ ജില്ലയിലെ ചാ‌‌ലക്കുടി മുത‌ൽ തമിഴ്നാട് അതിർത്തി വരെ നീളുന്ന ‌സംസ്ഥാന പാതയാണ് ഇത്. മലക്കപ്പാറ കഴിഞ്ഞ് തമിഴ്നാട്ടിലെ വാൽപ്പാറ വരെ സഞ്ചരിക്കുന്ന സഞ്ചാരികളുണ്ട്. 86 കിലോമീറ്റർ ആണ് ഈ റോഡിന്റെ ദൂരം. സംസ്ഥാനപാത 21 എന്നാണ് ഈ പാതയുടെ ഔദ്യോഗിക നാമം.
Photo Courtesy : Jan J George

അതിരപ്പ‌ള്ളി, വാഴച്ചാ‌ൽ

അതിരപ്പ‌ള്ളി, വാഴച്ചാ‌ൽ

അതിരപ്പള്ളി, വാഴ‌‌ച്ചാൽ, പെ‌‌രിങ്ങൽക്കൂത്ത് എന്നീ സ്ഥലങ്ങളാണ് ഈ റോഡിലെ പ്രധാന ആകർഷണങ്ങ‌ൾ. മൺസൂൺ റൈഡിങിന് അനുയോജ്യമാണ് ഈ റോഡ്. മലക്കപ്പാറയിൽ എത്തിച്ചേർന്നാൽ സുന്ദരമായ നിരവധി തേയിലത്തോട്ടങ്ങളും കാണാം.

Photo Courtesy : Ranjithsiji

03. മൂന്നാർ - മറയൂർ റോഡ്

03. മൂന്നാർ - മറയൂർ റോഡ്

കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മഴനിഴൽ പ്രദേശമാണ് മറയൂർ. തമിഴ്നാടിന്റെ അ‌തിർത്തിയിൽ സ്ഥിതി ചെയ്യുന്ന മറയൂരിലേക്ക് മൂന്നാറിൽ നിന്ന് യാത്ര ചെയ്യുന്ന സഞ്ചാരികൾ നിരവധിയാണ്. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ ദൂരമുള്ള മറയൂരിൽ എത്തി‌ച്ചേരാൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കും.
Photo Courtesy : Priyanka Manocha

കാഴ്ചകൾ

കാഴ്ചകൾ

ശർക്കര നിർമ്മാണത്തിനും ചന്ദന മരങ്ങൾക്കും പേരുകേട്ട സ്ഥലമാണ് മറയൂർ. ഇരവികുള നാഷണൽ പാർക്കിന്റെ ഭാഗമായ റോഡിലൂടെ യാത്ര ചെയ്യാൻ ചെക്കുപോസ്റ്റിൽ നിന്ന് വനം വകുപ്പിന്റെ അനു‌മതി വാങ്ങേണ്ടതുണ്ട്. ത്രില്ലടിപ്പിക്കുന്ന ഈ റോഡ് യാത്രയിൽ റോഡിലൂടെ നടന്നു പോകുന്ന വന്യ ജീവികളെ കാണാൻ കഴിയും.
Photo Courtesy : irvin calicut

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്

എ സി റോഡ് എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്. കേരളത്തിലെ പ്രശസ്തമായ ഒരു സംസ്ഥാന പാതയാണ്. സംസ്ഥാന ‌പാത 11 എന്ന് അറിയപ്പെടുന്ന ഈ റോഡിന് 24 കിലോമീറ്റർ ആണ് ദൂരം.
Photo Courtesy : RajeshUnuppally

കുട്ടനാടൻ കാഴ്ചകൾ

കുട്ടനാടൻ കാഴ്ചകൾ

കുട്ടനാടൻ കാഴ്ചകൾ ആ‌സ്വദിച്ച് യാത്ര ചെയ്യാൻ ‌പറ്റിയ ഈ റോഡ്. ആലപ്പുഴ ജില്ലയിലെ കർക്കോളയിൽ നിന്ന് ആരംഭിച്ചത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലുള്ള പെരുന്നയിലാ‌ണ് അവസാനിക്കുന്നത്.
Photo Courtesy : RajeshUnuppally

പാലങ്ങൾ

പാലങ്ങൾ

കായൽക്കരയിലൂടെ സഞ്ചരിക്കുന്ന ഈ റോഡിൽ നിരവധി പാലങ്ങളുമുണ്ട്. ‌‌പമ്പാ നദി, മണിമലയാ‌ർ തുടങ്ങിയ നദികൾക്ക് കുറുകേയാണ് ഈ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: RajeshUnuppally

പ്രധാന സ്ഥലങ്ങ‌ൾ

പ്രധാന സ്ഥലങ്ങ‌ൾ

പഴവീട്, പള്ളത്തുരുത്തി, നെടുമുടി, മാങ്കൊമ്പ്, രാമങ്കരി, കിടങ്ങറ, ചങ്ങനാശ്ശേരി, തുടങ്ങി നിരവധി സ്ഥലങ്ങളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്.

Photo Courtesy: Arayilpdas at ml.wikipedia

05. ദേവികുളം - മൂന്നാർ റോഡ്

05. ദേവികുളം - മൂന്നാർ റോഡ്

തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളവുകൾ തിരിഞ്ഞ് കയറ്റം കയറി ഒരു യാത്ര. ദേവികുളം - മൂന്നാർ റോഡിന്റെ പ്രത്യേകതയാണ് ഇത്. 16 കിലോമീറ്റർ ദൂരമുള്ള ഈ റോഡിലൂടെയുള്ള യാത്ര നിങ്ങൾക്ക് സുന്ദരമായ അനുഭവമായിരിക്കും നൽകുക. തേയിലത്തോട്ടങ്ങൾ കൂടാതെ പള്ളിവാസൽ വെള്ളച്ചാട്ടം പോലുള്ള വെള്ളച്ചാട്ടങ്ങളും ഇത് വഴിയുള്ള യാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാം.

Photo Courtesy: Ben3john

06. അടിമാലി - നേര്യമംഗലം റോഡ്

06. അടിമാലി - നേര്യമംഗലം റോഡ്

മുപ്പത് കിലോമീറ്ററോളം, ത്രില്ലടിപ്പിക്കുന്ന വനയാത്രയാണ് അടിമാലി - നേര്യമംഗലം റോഡ് സഞ്ചാരികൾക്ക് നൽകുന്നത്. എപ്പോഴും കോടമഞ്ഞ് മൂടിക്കിടക്കുന്ന റോഡിൽ, നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കാട്ടാനകളെ കാണാം.

Photo Courtesy: Bipinkdas

07. ഈരാറ്റുപേട്ട - വാഗമൺ റോഡ്

07. ഈരാറ്റുപേട്ട - വാഗമൺ റോഡ്

കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേർന്ന് സുന്ദരമായ ഒരു റോഡ് യാത്രയ്ക്ക് കൊതിക്കുന്നവർക്ക് പോകാവുന്ന സ്ഥലമാണ് വാഗമൺ. ഈരാറ്റ്പേട്ടയിൽ നിന്ന് വാഗമണിലേക്കുള്ള യാത്ര സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന ഒന്നാണ്

Photo Courtesy: Visakh wiki

08. മുണ്ടക്കയം - കുട്ടിക്കാനം റോഡ്

08. മുണ്ടക്കയം - കുട്ടിക്കാനം റോഡ്

ദേശീയപാത 220ന്റെ ഭാഗമായ ഈ റോഡ് യാത്ര ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. കൊടുംവളവുകളും തിരിവകളും താണ്ടിയുള്ള ഹൈറേഞ്ച് കയറ്റം തന്നെയാണ് ഇതിന്റെ ത്രില്ല്. വഴിയരികിൽ നിരവധി കാഴ്ചകളും നിങ്ങൾക്ക് കാണാം.

Photo Courtesy: Rameshng

09. താമരശ്ശേരി ചുരം റോഡ്

09. താമരശ്ശേരി ചുരം റോഡ്

കോഴിക്കോട് ജില്ലയിൽ നിന്ന് വയനാട്ടിലേക്ക് പ്രവേശിക്കുന്ന ഹിൽഹൈവേയിലാണ് താമരശ്ശേരിചുരം. 14 കിലോമീറ്റർ ത്രില്ലടിച്ച് യാത്ര ചെയ്യാവുന്ന ഈ വഴിയിൽ ഒൻപതോളം ഹെയർപിൻ വളവുകൾ ഉണ്ട്. നിരവധി സുന്ദരമായ കാഴ്ചകളും ഈ റോഡ് യാത്രയിൽ സഞ്ചാരികൾക്ക് അനുഭവിക്കാം
Photo Courtesy: Svg3414

10. പാൽചുരം റോഡ്

10. പാൽചുരം റോഡ്

വയനാട് ജില്ലയെ കണ്ണൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡാണ് പാൽചുരം റോഡ്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിന് അടുത്തുള്ള പാൽചുരം മുതൽ. വയനാട് ജില്ലയിലെ ബോയ്സ് ടൗൺ വരെയുള്ള ഈ റോഡിലൂടെയുള്ള യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും.

Photo Courtesy: Vinayaraj

11. മെ‌യിൻ സെൻട്രൽ റോഡ്

11. മെ‌യിൻ സെൻട്രൽ റോഡ്

കേരളത്തിലെ ഏറ്റ‌വും നീളം കൂടിയ സംസ്ഥാന പാതയാണ് മെയിൻ സെൻ‌ട്രൽ റോഡ് എന്ന് അറി‌യപ്പെടുന്ന സംസ്ഥാന പാത 1. എറണാകുളം, കോട്ട‌‌‌യം, പ‌‌ത്തനം‌തിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെ കടന്നു പോകുന്ന ഈ പാതയ്ക്ക് 240 കിലോമീറ്റർ ദൂരമുണ്ട്. എം സി റോഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടു‌ന്ന ഈ റോഡ് തിരുവനന്തപുരത്തെ കേശവദാസപുരം - കിളിമാനൂർ - കൊട്ടാരക്കര - അടൂർ - പന്തളം - ചെങ്ങന്നൂർ - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - ഏറ്റുമാനൂർ - മൂവാറ്റുപുഴ - പെരുമ്പാവൂർ - കാലടി - അങ്കമാലി എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

Photo Courtesy: Balaji Kasirajan

12. തി‌‌രുവനന്ത‌പുരം തെന്മല റോഡ്

12. തി‌‌രുവനന്ത‌പുരം തെന്മല റോഡ്

തിരുവനന്തപുരത്ത് നിന്ന് ആരംഭി‌ച്ച് കൊല്ലത്തെ ടൂറിസ്റ്റ് കേന്ദ്ര‌മായ തെന്മലയിൽ അവസാനി‌ക്കുന്ന ഈ റോഡിന്റെ നീളം 73 കിലോമീറ്റർ ആണ്. തിരുവനന്തപുരം - കരകുളം - അഴിക്കോട് കവല - പഴകുറ്റി കവല - പാലോട് കവല - മടത്തറ കവല - കുളത്തൂപ്പുഴ കവല - തെന്മല. തെന്മലയിൽ നിന്ന് കൊല്ലം - മധുര ദേശീ‌യ ‌പതയോട് ഈ റോഡ് ചേരുന്നു
Photo Courtesy: Karnan.smdt

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: road trip kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+