Search
  • Follow NativePlanet
Share
» »മിസ് ചെയ്യരുതേ, കുമ്മാട്ടിയും പടയണിയും

മിസ് ചെയ്യരുതേ, കുമ്മാട്ടിയും പടയണിയും

By Maneesh

കേരളത്തിലെ ഉത്സവകാലമെന്നാൽ വിഷുക്കാലവും ഓണക്കാലവുമാണ്. ഈ കാലഘട്ടത്തിലാണ് പല സ്ഥലങ്ങളിലും ആഘോഷങ്ങളുടെ ആർപ്പുവിളികൾ ഉയരുന്നത്. കേരളത്തിലെ വടക്ക് മുതൽ തെക്ക് വരെയുള്ള ജില്ലകൾ പലതരം അനുഷ്ടാനകലകൾക്ക് പേരുകേട്ടതാണ്.

കേരളത്തിൽ എത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട ചില അനുഷ്ടാന കലകളും. അവ നടക്കുന്ന സ്ഥലങ്ങളും സമയങ്ങളും നമുക്ക് പരിചയപ്പെടാം. തൃശൂരിലെ കുമ്മാട്ടിക്കളിയും കടമ്മിനിട്ടയിലെ പടയണിയും കണ്ണൂരിലെ തെയ്യവുമൊക്കെ മലയാളികളായ നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

പൂതനും തിറയും

പൂതനും തിറയും

കേരളത്തിലെ പാലക്കാട് തൃശൂർ മലപ്പുറം എന്നീ ജില്ലകളിൽ ഡിസംബർ മുതൽ മെയ് വരെയുള്ള കാലഘട്ടത്തിൽ നടക്കാറുള്ള ഒരു അനുഷ്ടാനകലയാണ് പൂതനും തിറയും. ദേവിക്ഷേത്രങ്ങളിലെ വേലയുടേയും പൂരങ്ങളുടേയും അനുബന്ധിച്ചാണ് പൂതനും തിറയും കെട്ടിയാടുന്നത്. പെരുമണ്ണാൻ സമുദായത്തിൽപ്പെട്ടരവാണ് പൂതനും തിറയും കെട്ടിയാടുന്നത്.

Photo Courtesy: Anoop.m

പൂതനും തിറയും

പൂതനും തിറയും

പൂരം നടക്കുന്ന പ്രദേശങ്ങളിലെ വീടുകളിൽ ചെന്ന് തുടിമേളത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്യുന്നതാണ് ഈ കലാരൂപം. ഉണ്ടക്കണ്ണുകളും പുറത്തേക്ക് തള്ളി നിൽക്കുന്ന നാക്കുമുള്ള മുഖമൂടി ധരിച്ചാണ് പൂതം സഞ്ചരിക്കുന്നത്. തിറയ്ക്ക് ഇത്തരത്തിൽ മുഖം മൂടിയൊന്നുമില്ല. എന്നാൽ തലയിൽ വലിയ കിരീടം വച്ചിട്ടുണ്ടാകും

Photo Courtesy: Anoop menon

പൂതനും തിറയും

പൂതനും തിറയും

തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെ ദേവീക്ഷേത്രങ്ങളിലെ പൂരങ്ങളുടെ ഭാഗമായാണ് പൂതനും തിറയും പ്രധാനമായും നടക്കുന്നത്. മുൻകാലങ്ങളിൽ, വീടുകളിൽ എത്തുന്ന പൂതനും തിറയ്ക്കും അരിയും നെല്ലുമാണ് നൽകാറുണ്ടായിരുന്നത്. ഇപ്പോൾ പണമാണ് നൽകുന്നത്.

Photo Courtesy: Promod PP

കുമ്മാട്ടിക്കളി

കുമ്മാട്ടിക്കളി

തൃശൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഓണത്തിനോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് കുമ്മാട്ടിക്കളി. നാലാം ഓണത്തിനാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. തൃശൂർ ജില്ലകൂടാതെ പാലക്കാട്, വയനാട് ജില്ലകളിൽ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായും കുമ്മാട്ടി അവതരിപ്പിക്കാറുണ്ട്.

Photo Courtesy: Aruna

കുമ്മാട്ടിക്കളി

കുമ്മാട്ടിക്കളി

ശിവഭൂതഗണങ്ങളുടേ നൃത്തത്തെ ഓർമ്മിപ്പിക്കാനാണ് കുമ്മാട്ടി അവതരിപ്പിക്കുന്നതെന്നാണ് തൃശൂരിലെ വിശ്വാസം. മറ്റു ദേശങ്ങളിലെ കുമ്മാട്ടികൾക്ക് വെവ്വേറെ ഐതീഹ്യങ്ങളാണ്.

Photo Courtesy: Aruna

കുമ്മാട്ടിക്കളി

കുമ്മാട്ടിക്കളി

പുല്ല് ഉപയോഗിച്ച് നിർമ്മിച്ച വസ്ത്രമാണ് കുമ്മാട്ടികളുടെ വേഷം. ഇലകളും ചകിരികളും കുമ്മാട്ടികൾക്ക് വേഷമാകാറുണ്ട്. ചെണ്ട, തകിൽ, ചേങ്ങില, നാദസ്വരം തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെയാണ് കുമ്മാട്ടിക്കളി അരങ്ങേറാറുള്ളത്.

Photo Courtesy: Manojk

കുമ്മാട്ടിക്കളി

കുമ്മാട്ടിക്കളി

കമുകിൻപാളകൾക്കൊണ്ട് നിർമ്മിച്ച മുഖമൂടികളായിരുന്നു മുൻപ് കുമ്മാട്ടികൾ ധരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൃത്രിമ മുഖംമൂടികളാണ് ധരിക്കാറുള്ളത്. ശിവൻ‌, ഹനുമാൻ, സുഗ്രീവൻ ബാലി തുടങ്ങിയ മുഖം മൂടികളും കാട്ടാളൻ, കാലൻ തുടങ്ങിയ മുഖം മൂടികളും ധരിക്കാറുണ്ട്.

Photo Courtesy: Manojk

കുമ്മാട്ടിക്കളി

കുമ്മാട്ടിക്കളി

തൃശൂരിൽ അരങ്ങേറാറുള്ള കുമ്മാട്ടിക്കളിയുടെ ഒരു ദൃശ്യം

Photo Courtesy: Manojk

കുമ്മാട്ടിക്കളി

കുമ്മാട്ടിക്കളി

തൃശൂരിൽ അരങ്ങേറാറുള്ള കുമ്മാട്ടിക്കളിയുടെ ഒരു ദൃശ്യം

Photo Courtesy: Manojk

മുടിയേറ്റ്

മുടിയേറ്റ്

യുനെസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടിയ ഒരു കലയാണ് മുടിയേറ്റ്. മഹാഭാരതത്തിലെ ദാരിക വദത്തിന്റെ കഥ 12 മുതൽ ഇരുപതോളം പേർ ചേർന്ന് അവതരിപ്പിക്കുന്ന കലാരൂപമാണ്.

Photo Courtesy: Sivavkm

മുടിയേറ്റ്

മുടിയേറ്റ്

കഥകളിയോട് ഏകദേശ സാമ്യമുള്ള ഈ കല കുറുപ്പ്, മാരാർ എന്നീ ജാതിക്കാരാണ് അവതരിപ്പിക്കാറുള്ളത്. തിരുവിതാംകൂറിലും കൊച്ചിയിലുമാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.


Photo Courtesy: Sivavkm

മുടിയേറ്റ്

മുടിയേറ്റ്

നിലവിളക്കിന്റെ വെളിച്ചത്തിലാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്.

Photo Courtesy: Sivavkm

പടയണി

പടയണി

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നടത്തിവരുന്ന ഒരു അനുഷ്ടാനകലയാണ് പടയണി. വിഷുവിനോട് അനുബന്ധിച്ചാണ് പടയണികൾ നടത്തുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് നീലംപേരൂർ പടയണി.

Photo Courtesy:Praveenp

നീലം‌പേരൂർ പടയണി

നീലം‌പേരൂർ പടയണി

ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള പൂരം നാളിലാണ് നീലംപേരൂർ പടയണി നടക്കാറുള്ളത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലേ പള്ളിഭഗവതി ക്ഷേത്രത്തിൽ ആണ് ഈ പടയണി അരങ്ങേറുന്നത്.

Photo Courtesy: Neelamperoor

പടയണി എന്ന പേര്

പടയണി എന്ന പേര്

സൈന്യങ്ങളുടെ നിര എന്ന അർത്ഥത്തിലാണ് പടയണി എന്ന പേര് ഉണ്ടായത്. പടയണി നാളുകളിൽ ജനങ്ങൾ യുദ്ധത്തിനെന്നപോലെ ക്ഷേത്ര പരിസരത്ത് അണിചേർന്ന് നിൽക്കുന്നത് കൊണ്ടാണ് ഈ പദപ്രയോഗം ഉണ്ടാകാൻ കാരണമെന്നാണ് പറയപ്പെടുന്നത്.

Photo Courtesy: Manojk

പൂരം പടയണി

പൂരം പടയണി

നീലംപേരൂർ പടയണിയുടെ പതിനാറാം ദിവസമാണ് പൂരം പടയണി നടക്കാറുള്ളത്. ആനയുടെ രൂപത്തിൽ നിർമ്മിച്ച പൊയ്യാന എഴുന്നള്ളിക്കലാണ് ഈ ദിവസത്തെ പ്രധാന ആകർഷണം.

Photo Courtesy: Manojk

തെയ്യം

തെയ്യം

കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന മറ്റൊരു അനുഷ്ടാന കലയാണ് തെയ്യങ്ങൾ. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് ചന്ദ്രഗിരിപ്പുഴയുടേയും ഭാരതപ്പുഴയുടേയും ഇടയ്ക്കുള്ള സ്ഥലങ്ങളിലാണ് തെയ്യങ്ങൾ കെട്ടിയാടാറുള്ളത്. തെയ്യങ്ങളെക്കുറിച്ച് കൂടുതൽ വായിക്കാം.

Photo Courtesy: Jasinth M V

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+