യാത്രകളിൽ പുതുമയുള്ള കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് എന്നും പ്രിയം. ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും അത്ഭുതപ്പെടുത്തുന്ന ഇടങ്ങളാണെങ്കിൽ ഒന്നു പോകാൻ സഞ്ചാരികൾ കൊതിക്കും. അത്തരത്തിൽ കൊതിപ്പിച്ചു നിർത്തുന്ന ഒരു കാഴ്ച ഇങ്ങോട്ടേയ്ക്കു വന്നാലോ... പുതുവര്‍ഷത്തിൽ അങ്ങനെയൊരു സന്തോഷവാർത്തയാണ് സഞ്ചാരികളെ തേടിവന്നിരിക്കുന്നത്. എന്താണെന്നല്ലേ...കൊലയാളി തിമിംഗലങ്ങൾ!
നമ്മുടെ കടലിൽ കൊലയാളി തിമിംഗലങ്ങളോ എന്നാണല്ലേ അത്ഭുതപ്പെടുന്നത്. നോർവേയുടെയും അലാസ്കയുടേയും ഒക്കെ തീരങ്ങളിൽ മാത്രം കണ്ടു വരുന്ന കൊലയാളി തിമിംഗലങ്ങളെ ഇപ്പോൾ നമ്മുടെ കടലിലും കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കടൽക്കാഴ്ചകൾ തേടി പോകുന്നവരെയും കടൽ യാത്രകരെയും സന്തോഷത്തിലാക്കാൻ ഇതിൽ കൂടുതലെന്തുവേണമല്ലേ...

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് തൊട്ടടുത്തുള്ള കർണ്ണാടകയിലെ ഉഡുപ്പി, മാൽപേ എന്നിവിടങ്ങളിലെ കടലിലാണ് കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തിയിരിക്കുന്നത്. തീര്‍ത്തും അപരിചിതമായ കാഴ്ച വരുന്നു എന്നിതിനോടൊപ്പം ഒരു വിനോദ സഞ്ചാര സാധ്യത കൂടിയാണ് സഞ്ചാരികൾക്കു മുന്നിൽ ഇത് എത്തിക്കുന്നത്.
കൊലയാളി തിമിംഗലങ്ങളെ കണ്ടതിൽ എന്താണിത്ര പ്രത്യേകത എന്നു ചിലർക്കു സംശയം തോന്നിയേക്കാം. പൊതുവേ ധ്രുവപ്രദേശത്ത് തണുപ്പുകാലം വരുമ്പോൾ ഇവിടുത്തെ തിമിംഗലങ്ങളും മറ്റും ദേശാടനം നടത്താറുണ്ട്. ചൂടുള്ള ജലം തേടിയുള്ള യാത്ര ചെന്നവസാനിക്കുന്ന ഇടങ്ങളിലൊന്ന് നമ്മുടെ അറബിക്കടലാണ്. എന്നാൽ ഇവിടെ എത്തുന്നവയിൽ അധികവും ഡോൾഫിനുകളാവും. തിമിംഗലങ്ങലെ കാണുക എന്നത് അത്ര എളുപ്പവുമല്ല. ഇതാണ് ഇപ്പോൾ മാറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഒരു അവസരം കൂടിയാണിത്.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് ഡോൾഫിനുകളെയും തിമിംഗലങ്ങളെയും കാണാനാവുക. കൊലയാളി തിമിംഗലങ്ങളെ ഈ അടുത്താണ് കണ്ടെത്തിയതെങ്കിലും നേരത്തേ തന്നെ കൂനൻ തിമിംഗലങ്ങളെ അറബിക്കടലിൽ സ്പോട്ട് ചെയ്തിട്ടുണ്ട്. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കടലിലും ഉൾക്കടലിലുമായാണ് തിമിംഗലങ്ങളെ കണ്ടെത്താനുള്ള സാധ്യത അധികവും.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഈ കൊലയാളി തിമിംഗലങ്ങളെ കാണാൻ സാധിക്കുന്ന സമയം. ഇവടെ സ്പോട്ട് ചെയ്യാനായി വിദഗ്ദരായ ആളുകളുടെ നേതൃത്വത്തിൽ ഉൾക്കടലിലേക്കുള്ള യാത്ര രാജ്യത്ത് പുതിയ വിനോദസഞ്ചാര മേഖല തന്നെ ആരംഭിക്കുവാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇതല്ലാതെ, മറ്റൊരു തരമായ ബാലീൻ തിമിംഗലങ്ങളെയും ഇന്ത്യയിൽ കാണാം. അതിനും നമുക്ക് അധിക ദൂരമൊന്നും സഞ്ചരിക്കേണ്ടതില്ല. കര്‍ണാടകയിലെ കാര്‍വാർ, നേത്രാനി, മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്, മാല്‍വാന്‍, രത്‌നഗിരി തുടങ്ങിയ സ്ഥലങ്ങളിൽ കടലിൽ തിരമാലകൾക്കു മുകളിൽ ഉയർന്നു പൊങ്ങുന്ന തിമിംഗലങ്ങളുടെ കൗതുകകരമായ കാഴ്ച കാണാനാവുക. എല്ലായ്പ്പോഴും പക്ഷേ, ഈ ദൃശ്യം കാണാനാവില്ല. ദേശാടന കാലത്ത് മാത്രം ആണ് ഈ തിമിംഗലങ്ങൾ ഇവിടെ എത്തുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













