Search
  • Follow NativePlanet
Share
» »രൂപത്തില്‍ പാത്രം പോലെ, കാഴ്ചയിൽ യൂറോപ്പ്.. ദൂത്പത്രിയെന്ന കാശ്മീരിലെ സ്വര്‍ഗ്ഗം!

രൂപത്തില്‍ പാത്രം പോലെ, കാഴ്ചയിൽ യൂറോപ്പ്.. ദൂത്പത്രിയെന്ന കാശ്മീരിലെ സ്വര്‍ഗ്ഗം!

കാശ്മീരിൽ പോകുമ്പോൾ വളരെ കുറച്ചു മണിക്കൂറുകൾ മാത്രം മാറ്റിവെച്ചാൽ ഈ നാടിനെക്കൂടി പരിചയപ്പെടാം.. എന്തുകൊണ്ട് ദൂത്പത്രി സന്ദർശിക്കണമെന്നു ഇനിയും സംശയമുണ്ടോ? നോക്കാം

കാശ്മീരിലെ കാഴ്ചകൾക്ക് എന്നും പ്രത്യേകമൊരു ഭംഗിയാണ്. എത്ര കണ്ടാലും മടുക്കാത്ത പോലെ തന്നെ എത്ര പറഞ്ഞാലും ആ വിശേഷങ്ങൾ തീരില്ല. എന്നാൽ സ്ഥിരം കേട്ടും കണ്ടും പരിചിതമായ കുറച്ച് സ്ഥലങ്ങളാണ് കാശ്മീരിന്റെ ചിത്രം നമുക്ക് നല്കുന്നത്. മഞ്ഞുപെയ്യുന്ന ഗുൽമാർഗും പുൽമേടുകളുടെ താഴ്വരകളും പഹല്‍ഗാമും ശ്രീനഗറും ഒക്കെ ചേരുന്ന കാശ്മീർ. എന്നാൽ കേട്ടതിലധികം കേൾക്കാത്ത ഇടങ്ങളാകും കാശ്മീരിൽ കൂടുതലുമുള്ളത്. അത്തരത്തിലൊന്നാണ് ധൂത്പത്രി. ധൂത്സാഗർ പാല്‍ക്കടലാണെങ്കിൽ ദൂത്പത്രി പാലുപോലെ പതഞ്ഞൊഴുകുന്ന നദികളാണ്. ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിൽ പോകുമ്പോൾ വളരെ കുറച്ചു മണിക്കൂറുകൾ മാത്രം മാറ്റിവെച്ചാൽ ഈ നാടിനെക്കൂടി പരിചയപ്പെടാം.. എന്തുകൊണ്ട് ദൂത്പത്രി സന്ദർശിക്കണമെന്നു ഇനിയും സംശയമുണ്ടോ? നോക്കാം

ദൂത്പത്രി

ദൂത്പത്രി

കാശ്മീരിൽ കുറച്ച് സഞ്ചാരികൾ മാത്രം എത്തിച്ചേരുന്ന സ്ഥലങ്ങളിലൊന്നാണ് ദൂത്പത്രി. കാശ്മീർ യാത്രയിൽ എല്ലാവരും പോകുന്ന തിരക്കുപിടിച്ച സ്ഥലങ്ങള്‍ ഒഴിവാക്കി ഒരു പുതിയ നാടിനെയും അവിടുത്തെ രീതികളെയും പരിചയപ്പെടുവാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി തിര‍ഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണിത്. കാഴ്ചകളിൽ മാത്രമല്ല, കാലാവസ്ഥയിലും ഭൂപ്രകൃതിയിലുമെല്ലാം ഒരു പ്രത്യേകത നിങ്ങൾക്കിവിടെ അനുഭവിക്കാം.

കാശ്മീരിലെ സ്വർഗ്ഗം

കാശ്മീരിലെ സ്വർഗ്ഗം

ഭൂമിയിലെ സ്വർഗ്ഗമാണ് കാശ്മീരെങ്കിൽ, കാശ്മീരിലെ സ്വര്‍ഗ്ഗമാണ് ദൂത്പത്രി. പതഞ്ഞൊഴുകുന്ന നദികൾ മാച്രമല്ല, പച്ചപ്പു നിറഞ്ഞു നിൽക്കുന്ന ഭൂപ്രകൃതി, വിശാലമായ പുൽമേടുകൾ, അതിൽ മേഞ്ഞുനടക്കുന്ന ആട്ടിൻപറ്റങ്ങൾ, വളർന്നുയരത്തിൽ നിൽക്കുന്ന മരങ്ങളുടെ അതിരിൽ നിന്നുയർന്നു കാണുന്ന മഞ്ഞുപുതച്ച പർവ്വതങ്ങൾ എന്നിങ്ങനെ ഒരു ദിവസത്തെ കാഴ്ചകളെ മനോഹരമാക്കുവാനും ഒരു ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന ഓർമ്മകൾ നല്കുവാനും ദൂത്പത്രി സഹായിക്കും. സമുദ്ര നിരപ്പില്‍ നിന്നും 8957 അടി ഉയരത്തിലാണിവിടമുള്ളത്.

ദൂത്പത്രിക്ക് പിന്നിലെ കഥ

ദൂത്പത്രിക്ക് പിന്നിലെ കഥ

ഇവിടുത്തെ നദികൾക്ക് ഇത്രയും ഭംഗി വന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന ഒരു കഥ ഈ പ്രദേശത്ത് പ്രചാരത്തിലുണ്ട്. കാശ്മീരിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളിലൊന്നായിരുന്ന ഷെയ്ക്ക് അല്‍ ആലം ഷെയ്ക്ക് നൂര്‍ദിന്‍ നൂറാനി ഇവിടെ ഒരിക്കൽ വന്നുവത്രെ. പ്രാർത്ഥിക്കുവാനായി കുറച്ചു സമയം ഇവിടെ ചിലവഴിച്ച അദ്ദേഹത്തിന് പെട്ടന്നു ദാഹിക്കുകയുണ്ടായി. എന്നാൽ ചുറ്റും നോക്കിയപ്പോൾ യാതൊന്നും ദാഹമകറ്റുവാൻ അദ്ദേഹത്തിന് കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഉടനെ, കയ്യിലിരുന്ന വടി ഉപയോഗിച്ച് ജലത്തിനായി നിലത്തദ്ദേഹം തട്ടുകയും ഇത് കൊണ്ടയിടത്തു നിന്നും പാൽ പുറത്തേയ്ക്ക് വരികയും ചെയ്തുവത്രെ. അപ്പോൾ, കുടിക്കുവാനായി മാത്രമേ നിന്നെ ഉപയോഗിക്കൂ എന്നു കേട്ടപ്പോൾ ആ പാൽ ജലത്തിന്റെ രൂപത്തിലേക്കു മാറിയെന്നും ഇന്നു കാണുന്ന പാൽപോലെ പതഞ്ഞൊഴുകുന്ന നദി ആയെന്നുമാണ് വിശ്വാസം. ഇങ്ങനെ ഈ സ്ഥലം പിന്നീട് ദൂത്പത്രി എന്ന പേരിലായി. അകലെക്കാഴ്ചയിൽ ശരിക്കും മലമുകളിൽ നിന്നും പാൽ ഒഴുകി വരുന്ന പോലെയാണ് ഇവിടുത്തെ കാഴ്ചകളുള്ളത്.

ആകൃതിയിൽ കോപ്പ പോലെ!

ആകൃതിയിൽ കോപ്പ പോലെ!

ഹിമാലയത്തിലെ പിർ പഞ്ചൽ പർവതനിരയിൽ ഒരു പാത്രം പോലെയോ അല്ലെങ്കിൽ കോപ്പ പോലെയോ തോന്നിക്കുന്ന രൂപമാണ് ഈ പ്രദേശത്തിനുള്ളത്. ഒരു ആൽപൈൻ താഴ്വരയായ ഇവിടെ നിറയെ പൈൻ മരങ്ങളും ദേവതാരു മരങ്ങളും കാണാം. നാട്ടില്‍ സുലഭമായ പല അലങ്കാര പുഷ്പങ്ങളെയും നാണിപ്പിക്കുന്ന വിധത്തിൽ മനോഹരമായി വിരിഞ്ഞു നിൽക്കുന്ന ധാരാളം കാട്ടുചെടികളും ഇവിടെയുണ്ട്.

കാഴ്ചയിൽ യൂറോപ്പ് പോലെ തോന്നിക്കുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി.

 എങ്ങനെ ദൂത്പത്രിയിൽ എത്തിച്ചേരാം??

എങ്ങനെ ദൂത്പത്രിയിൽ എത്തിച്ചേരാം??

നേരത്തെ പറഞ്ഞതുപോലെ കാശ്മീർ യാത്ര ഏറ്റവും മനോഹരമാക്കുന്നതിനായി തിരഞ്ഞെടുക്കുവാൻ പറ്റിയ ലക്ഷ്യസ്ഥാനമാമാണ് ദൂത്പത്രി. ശ്രീനഗറിൽ നിന്നും വെറും 40 കിലോമീറ്റർ ദൂരം മാത്രമേ ഈ സ്ഥലത്തേയ്ക്കുള്ളൂ. കാർ എടുത്തുപോവുകയാണെങ്കിൽ ഒരു മണിക്കൂറിൽ ഇവിടെ എത്താം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഓംപോരയാണ്. ശ്രീനഗറില്‍ നിന്നും ബഡ്ഗാമിലേക്കും അവിടുന്ന് ഖാന്‍ സാഹിബ് വഴി ധൂത്പത്രിയില്‍ എത്താം.

ഏതു സമയത്ത് വരണം?

ഏതു സമയത്ത് വരണം?

ഏതു സമയത്തു വന്നാലും കണ്ണിൽ അത്ഭുതങ്ങൾ വിരിയിക്കുന്ന നാടാണ് ദൂത്പത്രി. എന്നാൽ പ്രദേശത്തിന്‍റെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയം തിരഞ്ഞെടുക്കാം. എന്നാൽ മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഈ നാടിനെയാണ് കാണേണ്ടതെങ്കിൽ വിന്‍റർ സീസൺ തിരഞ്ഞെടുക്കാം. അതിൽത്തന്നെ യാത്ര, ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തുവാൻ ശ്രദ്ധിക്കുക.

ഒരു ദിവസം മതി

ഒരു ദിവസം മതി


കാശ്മീർ യാത്രയില്‍ വെറും ഒരു ദിവസം മാറ്റിവയ്ക്കുവാനുണ്ടെങ്കില് നിങ്ങള്‍ക്ക് ദൂത്പത്രി സന്ദർശിച്ച് മടങ്ങാം. പരമാവധി ഒന്നര-രണ്ട് മണിക്കൂർ സമയം വേണ്ടി വരും ശ്രീനഗറിൽ നിന്നും ഇവിടെ എത്തുവാൻ, ഉച്ചകഴിഞ്ഞു വരെ ഇവിടെനിന്നു കണ്ടുതീർക്കുവാനുള്ള താഴ്ചകൾ ഇവിടെയുണ്ട്. ഒരു രാത്രി കൂടി ഇവിടെ തങ്ങണമെന്നുള്ളവർക്ക് അങ്ങനെ ചെയ്ത് പിറ്റേദിവസം മടങ്ങാം. അല്ലാത്തവർക്ക് ഉച്ചകഴിഞ്ഞ് ശ്രീനഗറിലേക്ക് തിരിക്കാം..

ചിത്രങ്ങൾക്ക് കടപ്പാട്: വിക്കിവീഡിയ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+