Search
  • Follow NativePlanet
Share
» »കാടിനുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ.വണ്ടി നിർത്തരുത്! സെൽഫി മറന്നേക്കൂ..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാടിനുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ.വണ്ടി നിർത്തരുത്! സെൽഫി മറന്നേക്കൂ..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാടിനുള്ളിലെ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കാടിന്‍റെ നിശബ്ദതയും തിരക്കില്ലാത്ത വഴിയും അല്ല, വഴിയരികിൽ കാണുന്ന മൃഗങ്ങളും അവരുടെ നടത്തവും കാഴ്ചകളുമാണ് പ്രധാന ആകർഷണം. എന്നാൽ കൗതുകം ലേശം കൂടിപ്പോയാൽ വണ്ടി നിർത്തി ആനകളുടെ നടത്തം നോക്കി നിൽക്കാനും വേണ്ടി വന്നാൽ സെൽഫി എടുക്കുവാനുമെല്ലാം പലരും തയ്യാറാകും. അപകടം ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രവർത്തികൾക്ക് ഇന്നും ഒരു കുറവുമില്ല.

കഴിഞ്ഞ ദിവസം ബന്ദിപ്പൂർ വനമേഖലയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ചിത്രം എടുക്കാനായി വണ്ടിയില്ഡ നിന്നിറങ്ങിയ രണ്ടുപേരെ ആന ഓടിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മരണം വരെ ക്ഷണിച്ചു വരുത്തിയേക്കാവുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ കൃത്യമായ ബോധവത്ക്കരണവും മുന്നറിയിപ്പുകളും അധികൃതർ നല്കുന്നുണ്ടെങ്കിലും ഒരു ചെറിയശതമാനം ഇതൊന്നും വകവയ്ക്കാറില്ല.

 Driving In Forest Road:

കാടിനുള്ളിലൂടെ പോകുമ്പോൾ മൃഗങ്ങളുടെ ലോകത്തിലൂടെയാണ് നമ്മൾ പോകുന്നതെന്നും അവിടെ നമ്മൾ കാടിന്‍റെ നിയമമാണ് അനുസരിക്കേണ്ടതെന്നും മനസ്സിലാക്കി വേണം പോകുവാൻ. ഇതാ കാടിനുള്ളിലെ റോഡിലൂടെ വാഹനത്തിൽ പോകുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. റൂട്ട് അറിഞ്ഞിരിക്കണം

കാടിനുള്ളിലൂടെ പോകുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യം റൂട്ട് അറിയാം എന്നുറപ്പ് വരുത്തലാണ്. ആരോടെങ്കിലും ചോദിച്ച് പോകാം എന്നോർക്കാതെ, പോകേണ്ട വഴി മുൻകൂട്ടി മനസ്സിലാക്കി മാത്രമേ യാത്ര പോകാവു. വഴിതെറ്റിയാൽ പറഞ്ഞുതരാന് ആരുമില്ലെന്നും കാടിനുള്ളിലെ വഴികളെല്ലാം നിങ്ങളെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതല്ലെന്നും ഉള്ള ബോധ്യം നിങ്ങള്‍ക്ക് വേണം. റോഡ് അറിയില്ല എന്നുണ്ടെങ്കിൽ അതേ റൂട്ടിൽ പോകുന്നവരുടെ ഒപ്പം പോവുകയോ അല്ലെങ്കിൽ റോഡുകളെ കുറിച്ച് നന്നായി അറിയാവുന്ന ഒരു പ്രാദേശിക വ്യക്തിയെ കൂട്ടുകയോ ചെയ്യാം.

2. രാത്രി യാത്ര വേണ്ട

കാടിനുള്ളിലൂടെ കടന്നു പോകേണ്ട സമയത്ത് രാരി യാത്ര കഴിവതും ഒഴിവാക്കാം. ഒരു കാട്ടിൽ വാഹനമോടിക്കുന്നതിൻ്റെ പ്രധാന പ്രശ്നം എല്ലാ റോഡുകളും ഒരുപോലെ കാണപ്പെടുന്നു എന്നതാണ് . രാത്രിയായാൽ ഇത് കുറച്ചുകൂടി കൂടും. ആ കാട്ടിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാൻ നിങ്ങൾക്ക് സാധിച്ചേക്കില്ല. ഇത്തരം അവസരങ്ങളിൽ ടൂർ ഗൈഡിന്‍റെ സഹായവും പ്രയോജനപ്പെടുത്താം.

3. തിരക്ക് വേണ്ട

കാടിനുള്ളിലൂടെ കടന്നു പോകുമ്പോൾ അധികൃതർ നല്കുന്ന നിർദ്ദേശങ്ങൾ മുഴുവനും കൃത്യമായി പാലിക്കണം. വേഗതയുടെ കാര്യത്തിലും ഇത്തരം നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. തിരക്കില്ലാത്ത റോഡ് ആയതിനാൽ തന്നെ പരമാവധി വേഗതയിൽ പോകാൻ പലരും ആഗ്രഹിക്കുകയും ചെയ്യും . എന്നാൽ അപരിചിതമായ റോഡും വഴിയിലെ ബമ്പറുകളും നിങ്ങളുടെ യാത്രെ മോശമായി ബാധിച്ചേക്കാം. അപ്രതീക്ഷിതമായി വന്യജീവികൾ വന്നേക്കാം എന്നതും കൂടി പ്രതീക്ഷിച്ച് വേണം കാടിനുള്ളിലൂടെ കടന്നുപോകുവാൻ.

4. വഴിയിൽ നിർത്തരുത്

കാടിനുള്ളിലെ വഴിയിലേക്ക് കടക്കുമ്പോൾ തന്നെ അധികൃതർ നല്കുന്ന നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് യാതൊരു കാരണവശാലും വഴിയില്ഡ വാഹനം നിര്‍ത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുതെന്ന്. വന്യമൃഗങ്ങള്‍ അക്രമിക്കാൻ വന്നാൽ വഴിയിലിറങ്ങിയ ശേഷം പിന്നെ വാഹനത്തിൽ ഓടിക്കയറുവാൻ സാധിച്ചെന്നു വരില്ല. ഈ സമയത്തിൽ നിങ്ങളെ അവ നിങ്ങളെ പിന്തുടരുകയോ ഉപദ്രവിക്കുയോ ചെയ്തേക്കാം.

5. സെൽഫി വേണ്ടേ വേണ്ട

കാടിനുള്ളിലൂടെ പോകുമ്പോൾ മൃഗങ്ങളെ കണ്ടാൽ വണ്ടി സ്ലോ ചെയ്ത് ഒരു സെൽഫി എടുക്കാൻ തോന്നാത്തവരായി ആരും കാണില്ല. എന്നാൽ വലിയ അപകടത്തിലേക്കാണ് നിങ്ങൾ കടന്നുപോകുന്നത്. ഫോട്ടോ എടുക്കാനുള്ള ശ്രമത്തിൽ നിങ്ങളുടെ ശ്രദ്ധ ഫോട്ടോയിലേക്ക് മാത്രമാവുകയും കാട്ടിലാണ് നിൽക്കുന്നതെന്ന് ഓർമ്മ ഇല്ലാതാവുകയും ചെയ്യും. കാടിനുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ അധികൃതർ തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുവാൻ ശ്രമിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: forest travel ideas travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+