മഴ ആഘോഷമായി പെയ്യുകയാണ്. മഴ യാത്രകൾ പോയി വന്നവരും പോകാനിരിക്കുന്നവരും എവിടേക്ക് പോകണം എന്നറിയാത്തവരും ഉണ്ട്. മഴക്കാലം ആഘോഷിക്കാനും മഴയുടെ ഭംഗി കാണാനും ആസ്വദിക്കാനും പറ്റുന്ന ഇടങ്ങളെടുത്താൽ അതിലൊന്ന് ഗോവയാണ്. മറ്റൊന്ന് ദൂത്‌സാഗര്‍ വെള്ളച്ചാട്ടവും. ഇതു രണ്ടും ചേർന്നുള്ള കോംബോ എങ്ങനെയുണ്ടായിരിക്കും? ആലോചിച്ച് വിഷമിക്കേണ്ട. എളുപ്പത്തിൽ പോയി വരാൻ പറ്റിയ ഒരു പാക്കേജുണ്ട്!
ഐ ആർ സി ടി സിയാണ് ഗോവ- ദൂത്സാഗർ വെള്ളച്ചാട്ടം യാത്രാ പാക്കേജ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ട്രെയിനിൽ പ്രത്യേകം സജ്ജീകരിച്ച ചാർട്ടേഡ് കോച്ചിൽ ഏറ്റവും മികച്ച സൗകര്യങ്ങളോടെ പോയി എല്ലാ കാഴ്ചകളും ആസ്വദിച്ച് മടങ്ങിയെത്താവുന്ന യാത്രയാണിത്. ഐആർസിടിസി ഗോവ- ദൂത്‌സാഗര്‍ വെള്ളച്ചാട്ടം പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം.
ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന ഈ യാത്ര
യിൽ സഞ്ചാരികളുടെ സർഗ്ഗമായ ഗോവയുടെ സ്വര്‍ണ്ണ ബീച്ചുകളും മനോഹരമായ സായാഹ്നങ്ങളും നദികളും നിർമ്മിതികളും കണ്ട് ഒപ്പം കണ്ടു നിൽക്കുന്നവപെ അത്ഭുതത്തിലാക്കി ഒരു പാൽക്കടൽ പോലെ താഴേക്ക് പതിക്കുന്ന ദൂത്സാഗർ വെള്ളച്ചാട്ടവും സന്ദർശിക്കും. ഒന്നാം ദിവസം ഉച്ചകഴിഞ്ഞ് 3.30 ന് ട്രെയിനിൽ കയറിയാല് പിറ്റേന്ന് രാവിലെ 10.45 ന് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ എത്തും. നോർത്ത് ഗോവയിലാണ് താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ ദിവസം നിങ്ങൾക്ക് സൗകര്യം പോലെ സമയം ചെലവഴിക്കാം.
മൂന്നാം ദിവസം സൗത്ത് ഗോവ കാണുന്നതിനായി രാവിലെ പുറപ്പെടും. മിറാമർ ബീച്ച്, ഓൾഡ് ഗോവ ചർച്ച്, മംഗേഷി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. വൈകുന്നേരം മണ്ഡോവി നദിയിൽ ഒരു ബോട്ട് ക്രൂസ് യാത്രയും ഒരുക്കിയിട്ടുണ്ട്. നാലാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം അതിരാവിലെ, ഫോർട്ട് അഗ്വാഡ, കണ്ടോലിം ബീച്ച്, ബാഗ ബീച്ച്, അഞ്ജുന ബീച്ച് എന്നിവ സന്ദർശിക്കും.
യാത്രയുടെ അഞ്ചാം ദിവസമാണ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന യാത്ര. ഹോട്ടലിലെ പ്രഭാതഭക്ഷണത്തിന് ശേഷം ദൂത്‌സാഗര്‍ വെള്ളച്ചാട്ടം കാണാനായി ഇറങ്ങും, പകൽ മുഴുവൻ വെള്ളച്ചാട്ടവും അതിനു ചുറ്റിലുമുള്ള കാഴ്ചകളും കണ്ട് ചെലവഴിക്കാം. വൈകുന്നേരം ഹോട്ടലിലേക്ക് മടങ്ങും. പിറ്റേന്ന്
ഹോട്ടലിൽ പ്രഭാതഭക്ഷണ ശേഷം ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്ത് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ എത്തും. രാവിലെ 10:50 ന് ആണ് ട്രെയിൻ. പിറ്റേന്ന് രാവിലെ 6.40 ന് അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തും.
ഓഗസ്റ്റ് 23 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന ഗോവ- ദൂത്‌സാഗര്‍ വെള്ളച്ചാട്ടം പാക്കേജ് അഹ്മദാബാദിൽ നിന്നാണ് ആരംഭിക്കുന്നത്. അഹമ്മദാബാദ്, നദിയാദ് ജങ്ഷൻ, ആനന്ദ് ജങ്ഷൻ, വഡോദര ജങ്ഷൻ, അങ്കലേശ്വർ ജങ്ഷൻ, സൂറത്ത്, വൽസാദ്, വസായ് റോഡ്, പൻവേൽ എന്നീ സ്റ്റേഷനുകളിൽ നിന്ന് നിങ്ങൾക്ക് കയറാനും ഇറങ്ങാനും സാധിക്കും. ട്രെയിനിൽ കംഫോർട്ട് ക്ലാസിൽ തേർഡ് എസിയിലാണ് യാത്ര. 27700/- രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഷെയറിങ്ങില് ഒരാൾക്കുള്ള തുകയാണിത്. ഡബിൾ ഷെയറിങ്ങില്‍ ഒരാൾക്ക് 28500/- രൂപ, സിംഗിൾ ഷെയറിങ്ങിന് 36400/- രൂപ എന്നിങ്ങനെയാണ് നിരക്ക്.
ആകെ 63 സീറ്റുകളാണ് ഉള്ളത്. ഫോർ സ്റ്റാർ റിസോർട്ടിൽ താമസം, ട്രെയിൻ യാത്രയിൽ മൂന്ന് നേരം ഭക്ഷണം, സ്ഥല സന്ദര്‍ശിക്കുന്ന ദിവസങ്ങളിൽ പ്രഭാത ഭക്ഷണും രാത്രി ഭക്ഷണവും പാക്കേജിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ നമ്പർ: 9321901849, 9321901851, 9321901852,
7021090644,7021090612,7021090626.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














