മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിൻ സർവീസുകളിലൊന്നാണ് എറണാകുളം-ബെഗളുരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ്. കാത്തിരിപ്പും വാർത്തകളും ഒരുപാട് ഉണ്ടായെങ്കിലും സർവീസ് മാത്രം ആരംഭിച്ചിരുന്നില്ല. ഇപ്പോഴിതാ. ഒടുവില് എറണാകുളം-ബെഗളുരു വന്ദേഭാരത് രണ്ടു മാസത്തിനുള്ളിൽ എത്തിയേക്കുമെന്നാണ് വാർത്ത. കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിൽ ഓണക്കാലത്തോടെ വന്ദേ ഭാരത് ഓടിത്തുടങ്ങുമെന്നാണ് റെയില്‍വേയുടെ മറുപടി.
എറണാകുളം- ബെംഗളൂരു റൂട്ടിൽ വരുമെന്നു കരുതിയ വന്ദേഭാരത് റേക്ക് മാസങ്ങളായി ഒരനക്കവുമില്ലാതെ കൊല്ലം റെയില്‍വേ സ്റ്റേഷനിൽ കിടക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ഇത് കൊച്ചുവേളി- മംഗലാപുരം സർവീസ് നടത്തി പോയതോടെ യാത്രക്കാരുടെ ഈ പ്രതീക്ഷയും പോയി. എന്നാൽ വേനൽക്കാലത്തെ തിരക്കൊഴിവാക്കാനാണ് അധിക സർവീസെന്നാണ് ദക്ഷിണ റെയിൽവേ അധികൃതർ ഇതിന് വിശദീകരണം നല്കിയത്.

ഇതിനു മുൻപും എറണാകുളം - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കാനായി കേരളത്തിൽ കൊച്ചുവേളിയിൽ കൊണ്ടുവന്ന വന്ദേ ഭാരത് കർണ്ണാടകയിലേക്ക് കൊണ്ടുപോയി പിന്നീട് മൈസൂരു- ചെന്നൈ റൂട്ടിൽ സർവീസ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദീപാവലി മുതല്‍ ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് വന്ദേഭാരത് സര്‍വീസ് നടത്തുമെന്നായിരുന്നു വാർത്തകളെങ്കിലും പിന്നീട് റേക്ക് ബെംഗളുരുവിലേക്ക് കൊണ്ടുപോവുകയും കേരളത്തിൽ മൂന്നാം വന്ദേ ഭാര് ഉടനില്ലെന്നും റിപ്പോർട്ടുകൾ വരിയകയും ചെയ്തു.
അതേസമയം, കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിനു മറുപടിയായി രണ്ടുമാസത്തിനുള്ളില്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നാണന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
ഓണക്കാലത്ത് യാത്രകൾ എളുപ്പം
റെയിൽവേ പറഞ്ഞതുപോലെ രണ്ടു മാസത്തിനുള്ളിൽ ബെംഗളുരു- എറണാകുളം വന്ദേ ഭാരത് സർവീസ് ആരംഭിക്കുകയാണെങ്കിൽ ഓണക്കാല യാത്രകൾക്ക് ഇത് വളരെ ഗുണപ്പെടും. ഏത് ഉത്സവ സീസണിലും അവധിക്കാലത്തും കേരള- ബെംഗളുരു റൂട്ടിൽ ട്രെയിനിൽ ടിക്കറ്റുകൾ കിട്ടാനേയില്ല.
എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് സമയക്രമം
ഒറ്റ ദിവസത്തിൽ എറണാകുളം-ബെംഗളുരു- എറണാകുളം യാത്ര പൂർത്തിയാക്കുവാൻ സാധിക്കുന്ന വിധത്തിലാണ് സമയ ക്രമം വരിക.
രാവിലെ അഞ്ചിന് എറണാകുളത്ത് നിന്നും പുറപ്പെട്ട് പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി ഉച്ചയ്ക്ക് 1.35ന് എറണാകുളത്തെത്തും. മടക്കയാത്ര ബെംഗളുരുവിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.05 ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 10.45 ന് എറണാകുളത്തെത്തും.തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം സ്‌റ്റേഷനുകളിലാണ് സ്റ്റോപ്പുണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













