നീണ്ട നാളത്തെ കാത്തിരിപ്പിനും ആവശ്യങ്ങൾക്കും ഒടുവിൽ എറണാകുളം-ബെംഗളുരു വന്ദേഭാരത് സ്പെഷ്യൽ സർവീസായി ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസം പാലക്കാട് വഴി എറണാകുളം-ബെംഗളുരു വന്ദേഭാരത് സർവീസ് നടത്തും. ജൂലൈ 31 ബുധനാഴ്ച ആദ്യ സർവീസ് നടത്താൻ റെയിൽവേ ബോര്‍ഡ് അനുമതി നല്കി. ഓഗസ്റ്റ് 26 വരെയായിരിക്കും സർവീസ്. എറണാകുളം- ബെംഗളുരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനുകൾക്കിടയിണ് സർവീസ് നടത്തുക.
ട്രെയിൻ നമ്പർ 06001 എറണാകുളം ജംങ്ഷന്‍ (സൗത്ത് റെയിൽവേ സ്റ്റേഷൻ) - ബെംഗളുരു കന്‍റോൺമെന്‍റ് വന്ദേ ഭാരത് എറണാകുളത്തു നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും. ബെംഗളുരു കന്‍റോൺമെന്‍റ് - എറണാകുളം വന്ദേ ഭാരത് 06002 ബെംഗളുരുവിൽ നിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും സർവീസ് നടത്തും. ഈ റൂട്ടിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസായി വന്ദേ ഭാരത് ഓടിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

എറണാകുളം- ബെംഗളുരു സ്പെഷ്യൽ വന്ദേ ഭാരത് (06001)
എറണാകുളത്തു നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു 12.50 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10നു ബെംഗളൂരു കന്റോൺമെന്റിലെത്തും. 9 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1465 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2945 രൂപയുമാണ് നിരക്ക്. അതേസമയം എസി ചെയർ കാറിന്‍റെ അടിസ്ഥാന നിരക്ക് 1310 രൂപയും എക്സിക്യൂട്ടീവ് ചെയർ കാർ അടിസ്ഥാന നിരക്ക് 2669 രൂപയുമാണ്. ജൂലൈ 27 ശനിയാഴ്ച രാവിലെ 9.30 ന് ഐആർസിടിസി വെബ്സൈറ്റിലെ വിവരം അനുസരിച്ച് എസി ചെയർ കാറിൽ 408 സീറ്റും എക്സിക്യൂട്ടീവ് ചെയർ കാറിൽ 41 സീറ്റും ലഭ്യമാണ്.
എറണാകുളം- ബെംഗളുരു സ്പെഷ്യൽ വന്ദേ ഭാരത് സ്റ്റോപ്പുകൾ (06001)
എറണാകുളം ജംങ്ഷൻ - 12:50
തൃശൂർ - 13:53
പാലക്കാട് ജംങ്ഷൻ - 15:15
പോഡന്നൂർ ജംങ്ഷൻ - 16:13
തിരുപ്പൂർ - 16:58
ഈറോഡ് ജംങ്ഷന്‍ -17:45
സേലം ജംങ്ഷൻ - 18:33
ബെംഗളുരു കന്‍റോൺമെന്‍റ് -22:00
ബെംഗളുരു- എറണാകുളം സ്പെഷ്യൽ വന്ദേ ഭാരത് (06002)
ബെംഗളുരു കന്‍റോൺമെന്‍റിൽ നിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 5.30 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തും. ചൊവ്വാഴ്ചകളിൽ എറണാകുളം ജംക്‌ഷനിലാകും ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ. 8 കോച്ചുള്ള റേക്കാണ് സർവീസ് നടത്തുക. നിലവിൽ ഈ സർവീസിന്‍റെ ബുക്കിങ് വിവരങ്ങൾ ഐആർസിടിസി വെബ്സൈറ്റിൽ നല്കിയിട്ടില്ല.
ബെംഗളുരു- എറണാകുളം സ്പെഷ്യൽ വന്ദേ ഭാരത് സമയക്രമം
ബെംഗളൂരു കന്റോൺമെന്‍റ് - 5.30 AM
സേലം - 8.58 AM
ഈ റോഡ് - 9.50 AM
തിരുപ്പൂർ - 10.33 AM
പോത്തനൂർ - 11.15 AM
പാലക്കാട് - 12.08 PM
തൃശൂർ 1.18 PM
എറണാകുളം 2.20 PM
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













