Search
  • Follow NativePlanet
Share
» »എറണാകുളം- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ സർവീസ് ഇന്ന്, പൂജാ അവധിക്ക് തിരക്കില്ലാതെ വരാം, മടക്ക തീവണ്ടി പിറ്റേന്ന്

എറണാകുളം- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ സർവീസ് ഇന്ന്, പൂജാ അവധിക്ക് തിരക്കില്ലാതെ വരാം, മടക്ക തീവണ്ടി പിറ്റേന്ന്

നവരാത്രി അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. മറുനാട്ടിലുള്ളവർ നാട്ടിലേക്ക് എത്താനുള്ള ഓട്ടത്തിലാണ്. വ്യാഴാഴ്ച മുതൽ തന്നെ യാത്രാ തിരക്ക് തുടങ്ങും. മഹാനവമിയും വിജയദശമിയും നാട്ടില്‍ ആഘോഷക്കാനുള്ള ഒരുക്കത്തിലാണ് വരുന്നവർ. അവസാന സമയത്ത് നാട്ടിലേക്ക് പോകാന് ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ട്രെയിന്‍ സർവീസ് അനുവദിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ. പൂജാ തിരക്ക് മുന്നിൽക്കണ്ട് എറണാകുളം- മംഗളൂരു ജംങ്ഷന്‍ റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.

എറണാകുളം ജംങ്ഷനിൽ നിന്ന് മംഗലാപുരം ജംങ്ഷനിലേത്തും തിരികെ മംഗലാപുരത്ത് നിന്ന് എറണാകുളത്തിനും ഓരോ സർവീസ് വീതമാണുള്ളത്. ആലുവാ, തൃശൂർ, ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് നാട്ടിലേക്കും തിരികെയും മടങ്ങാൻ കഴിയുന്ന വിധത്തിലാണ്
എറണാകുളം ജംങ്ഷൻ- മംഗളൂരു പൂജാ സ്പെഷ്യൽ ട്രെയിൻ ഓൺ ഡിമാൻഡ് സർവീസ് നടത്തുക.

ernakulam-mangalore Pooja Special Train

എറണാകുളം ജംങ്ഷൻ- മംഗളൂരു സ്പെഷ്യൽ എക്സ്പ്രസ്

ട്രെയിൻ നമ്പർ 06155 എറണാകുളം ജംങ്ഷൻ- മംഗളൂരു ജംങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഓൺ ഡിമാൻഡ് ഒക്ടോബർ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അന്ന് രാത്രി 9.00 മണിക്ക് മംഗലാപുരത്ത് എത്തും. എട്ട് മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. രണ്ട് എസി ടൂ ടയർ കോച്ച്, 5 എസി ത്രീ ടയർ കോച്ച്, 10 സ്ലീപ്പർ ക്ലാസ് കോച്ച്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ഇതിലുണ്ടാവുക. ആലുവാ, തൃശൂർ, ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
സ്ലീപ്പറിന് 345 രൂപ, എസി ത്രീ ടയറിന് 955 രൂപ, എസി ടൂ ടയറിന് 1300 രൂപ എന്നിങ്ങനെയാണ് നിരക്ക്.

എറണാകുളം ജംങ്ഷൻ - 12:30
ആലുവാ - 12:55
തൃശൂർ - 13:45
ഷൊർണ്ണൂർ - 15:00
തിരൂർ - 16:00
കോഴിക്കോട് - 16:45
വടകര - 17:26
തലശ്ശേരി - 17:53
കണ്ണൂര്‍ - 18:17
കാസര്‍കോഡ് - 19:28
മംഗളൂരു ജംങ്ഷൻ - 21:00

മംഗളൂരു ജംങ്ഷൻ- എറണാകുളം ജംങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്

ട്രെയിൻ നമ്പർ 16156 മംഗളൂരു ജംങ്ഷൻ- എറണാകുളം ജംങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് തിരികെ മംഗലാപുരത്ത് നിന്ന് ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50 ന് പുറപ്പെട്ട് രാത്രി 9.25 ന് എറണാകുളത്ത് എത്തും.

മംഗളൂരു ജംങ്ഷൻ - 13.50
കാസര്‍കോഡ് - 14.29
കണ്ണൂര്‍ -15.42
തലശ്ശേരി - 16.04
വടകര - 16.27
കോഴിക്കോട് - 17.04
തിരൂർ -17.48
ഷൊർണ്ണൂർ - 18.45
തൃശൂർ - 19.15
ആലുവാ - 20.05
എറണാകുളം ജംങ്ഷൻ - 21.25

ഇരുദിശകളിലേക്കുമുള്ള ട്രെയിൻ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ernakulam mangalore train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+