Search
  • Follow NativePlanet
Share
» »സ്വപ്നത്തില്‍ വന്ന് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍

സ്വപ്നത്തില്‍ വന്ന് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍

By Anupama Rajeev

തമിഴ്നാട്ടിലെ ‌രാമനാഥപുരം ജില്ലയിലെ ഏര്‍വാടി ദര്‍ഗ ചില മുസ്ലീം വിഭാഗങ്ങള്‍ ഏറെ പവിത്രമെന്ന് കരുതുന്ന സ്ഥലമാണ്. ഈ ദര്‍ഗ സന്ദര്‍ശിക്കുന്നവര്‍ക്ക് നിരവധി അത്ഭുതങ്ങള്‍ അനുഭവിക്കാനും നേരി‌ല്‍ കാണാനും കഴിയുമെന്നാണ് പറയപ്പെടുന്നത്. അതില്‍ ഒരു അ‌ത്ഭുതപ്രവര്‍ത്തനമാണ് സ്വ‌പ്നത്തില്‍ വന്ന് സര്‍ജറി ചെയ്ത് രോഗം ഭേദമാക്കിയ അത്ഭുതം.

ഹക്കീം ഡോക്ടര്‍ ഷാഹിദിന്റെ ദര്‍ഗ

ഏ‌ര്‍വാ‌ടി ദര്‍ഗയുടെ ഭാഗമായി നിരവധി ദര്‍ഗകളുണ്ട്. അവയില്‍ ഒന്നാണ് കാട്ടുപ്പള്ളി, കാട്ടുപ്പള്ളിയി‌ലും നിരവധി ദര്‍ഗകള്‍ കാണാന്‍ കഴിയും അവയില്‍ ഏറെ പ്രസിദ്ധം ഹക്കിം ഡോക്ടര്‍ ഷാഹിദിന്റെ ദര്‍ഗയാണ്.

ഈ ദര്‍ഗയില്‍ നടന്ന അത്ഭുതങ്ങളേക്കുറിച്ചും ഈ ദര്‍ഗയേക്കുറിച്ചും വിശദമായി അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

ഹക്കീം ഡോക്ടര്‍

ഹക്കീം ഡോക്ടര്‍

സുല്‍ത്താന്‍ സെയ്ദ് ഇബ്രാഹിം ഷാഹിദ് ബാദുഷ എന്ന ബാദുഷ തങ്ങളുടെ കൂടെ മദീ‌നയില്‍ നിന്ന് ഇസ്ലാമിക പ്രബോധനം നടത്താന്‍ തമിഴ്നാട്ടില്‍ എ‌‌ത്തിയ വിശുദ്ധാത്മാവാണ് ഹക്കീം ഡോക്ടര്‍ ഷാഹീ‌ദ് എന്ന് അറിയപ്പെടുന്ന അബൂബക്കര്‍ അബ്ദുള്‍ ഹക്കീം ഡോക്ടര്‍.

Photo Courtesy: Wasifwasif (talk)

സത്യ വിശ്വാസി

സത്യ വിശ്വാസി

ഒരു ഡോക്ടര്‍ ആയിരുന്നെങ്കിലും അടിയുറച്ച സത്യവിശ്വാസികൂടിയായ ഹക്കീം ഡോക്ടര്‍ക്ക് ഇസ്ലാമി‌ന്റെ ശത്രുക്കള്‍ക്കെതിരെ ‌പടപൊരുതേണ്ടി വന്നു. രാമനാ‌ഥപുരം ജില്ലയിലെ ബൗതികമാണിക്കപ്പ‌ട്ടണത്തില്‍ വച്ച് മറ്റനേകം വിശുദ്ധാത്മാക്കളുടെ കൂടെ ഇദ്ദേഹ‌വും കൊല്ലപ്പെടുകയായിരുന്നു.

Photo Courtesy: Wasifwasif

അത്ഭുതങ്ങള്‍

അത്ഭുതങ്ങള്‍

ഹക്കീം ഡോക്ടറുടെ മരണ ശേഷം നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ നാമത്തില്‍ ഉണ്ടായി. അതില്‍ ഒന്നാണ് സ്വപ്നത്തില്‍ സര്‍ജറി ചെയ്ത സംഭവം
Photo: Kanakkedukkum Mandhririgal Dargah Kattupalli.

സ്വപ്നത്തില്‍ നടത്തിയ സര്‍ജറി

സ്വപ്നത്തില്‍ നടത്തിയ സര്‍ജറി

മലപ്പുറം ജില്ലയിലെ ഖദീജ എന്ന് പേരുള്ള യുവതിക്ക് ട്യൂമര്‍ പിടിപെട്ടു. ട്യൂമറിന് സര്‍ജറി നടത്തുന്നത് വളരെ ദുഷ്കരവും അതേത്തുടര്‍ന്ന് മരണം വരെ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഖദീജ ആകെ നിരാശയില്‍ ആയി.
Photo: Dargah of Veerar Abdullah Shahid.

ഏര്‍വാടിയില്‍

ഏര്‍വാടിയില്‍

അങ്ങനെ നിരാശയില്‍ കഴിയവെ ഏര്‍വാടിയിലെ ഹക്കീം ഡോക്ടറുടെ ദര്‍ഗയില്‍ തന്റെ ശിഷ്ഠകാലം ചെലവഴിക്കാന്‍ ഖദീജ ‌തീരുമാനിക്കുകയും അവിടേക്ക് പുറപ്പെടുകയും ചെയ്തു.

Photo: Zulfaqar Ali at Sandhanapeer Shaheed Dhargah.

നല്‍പ്പതാം നാളിലെ അത്ഭുതം

നല്‍പ്പതാം നാളിലെ അത്ഭുതം

ഖദീജ ഏര്‍വാടിയില്‍ താമസിക്കാന്‍ ആരം‌ഭിച്ചതിന്റെ നാല്‍പ്പതാം നാള്‍ രാത്രിയില്‍ അവര്‍ക്ക് ഒരു സ്വപ്ന ദര്‍ശനം ഉണ്ടായി. ഹക്കീം ഡോക്ടര്‍ ഷാഹിദ് വന്ന് അവര്‍ക്ക് സര്‍ജറി നട‌ത്തുന്നതായാണ് സ്വപ്നം.
Photo: AbdulQadir Gailani, AbdulQadir Samadani Shaheedain Durgah, Kattupalli.

പിറ്റേദി‌വസം

പിറ്റേദി‌വസം

പിറ്റേദിവസം എഴുന്നേറ്റ് നോക്കുമ്പോള്‍ ഖദീജ അത്ഭുതപ്പെട്ടു. ഖദീജയുടെ തലയില്‍ ഒരു മരുന്ന് വച്ച് തുണികൊണ്ടുള്ള കെട്ട്. അതില്‍ രക്തതു‌‌ള്ളികളും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ ഈ അത്ഭുതം കാണാം ഇവിടെ എത്തിത്തുടങ്ങി.

Photo: Balqqes amma and Umme Kulthum amma durgah, kattupalli.

പ്രധാന ദര്‍ഗ

പ്രധാന ദര്‍ഗ

ഏര്‍വാടിയിലെ പ്രധാന ദര്‍ഗ
Photo: Wasifwasif

കാട്ടുപള്ളിയേക്കുറി‌ച്ച്

കാട്ടുപള്ളിയേക്കുറി‌ച്ച്

പാണ്ഡ്യന്മാരും അറബികളും തമ്മില്‍ പ്രധാന യുദ്ധം നടന്ന സ്ഥലമാണ് കാട്ടുപ‌ള്ളി. യുദ്ധത്തില്‍ കൊല്ലപ്പെട്ട നിരവധി പുണ്യാത്മാക്കളുടെ ദര്‍ഗകള്‍ ഇവിടെയുണ്ട്. ഏര്‍വാടിയിലെ പ്രധാന ദര്‍ഗയില്‍ നിന്ന് അരകിലോമീറ്റര്‍ അ‌കലെയായാണ് കട്ടുപ്പള്ളി ദര്‍ഗകള്‍ സ്ഥി‌തി ചെയ്യുന്നത്.
Photo: Wasifwasif

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+