വിദേശത്ത് അവധിക്കാലം.. നടക്കില്ല എന്നറിയാമെങ്കിൽ പോലും നമ്മളിൽ പലരും ഇങ്ങനെയൊരു യാത്ര ആഗ്രഹിക്കാറുണ്ട്. ചിലപ്പോൾ ഒരുപടി കൂടി കടന്ന് യാത്രാ മോഹം യൂറോപ്പ് വരെയെത്തും. അല്ലെങ്കിലും സ്വപ്നം കാണുന്നതിന് പൈസ വേണ്ടല്ലോ.. പണം ഒരു പ്രതിസന്ധിയാണെങ്കിലും പേഴ്സ് കാലിയാക്കാതെ, പോയി വരാൻ സാധിക്കുന്ന യൂറോപ്യൻ രാജ്യങ്ങളും ഉണ്ട്.
കേൾക്കുമ്പോൾ വിശ്വാസം തോന്നില്ലെങ്കിലും അങ്ങനെയും ചില ലക്ഷ്യസ്ഥാനങ്ങളുണ്ട്. ബജറ്റ് യാത്ര നടത്താവുന്ന, യൂറോപ്പ് എന്ന യാത്രാ മോഹം സഫലമാക്കുന്ന അത്തരം ഇടങ്ങളെ പരിചയപ്പെട്ടാലോ. വെറും ഒന്നര ലക്ഷം രൂപയുണ്ടെങ്കിൽ വിമാന ടിക്കറ്റ് ഉൾപ്പെടെ പോയി വരാൻ സാധിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിതാ.

1. കൊയേഷ്യ
യൂറോപ്പുകാർ സമ്മർ ആഘോഷിക്കുന്ന ഇടമാണ് ബീച്ചുകളുടെ നാടായ ക്രൊയേഷ്യ. ദ്വീപുകളുടെ നാട് എന്നറിയപ്പെടുന്ന ഇവിടം അഡ്രിയാറ്റിക് കടലിന്റെ കിഴക്കൻ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. പൗരാണിക നിർമ്മിതികളും കാഴ്ചകളുമാണ് ഈ രാജ്യത്തിന്‍റെ പ്രത്യേകത. ഇവയെല്ലാം സഞ്ചാരികളെ അതിശയിപ്പിക്കുകയും ചെയ്യും. മറ്റു യൂറോപ്യൻ രാജ്യങ്ങലെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ പറ്റുന്ന രാജ്യം കൂടിയാണിത്.
ഇന്ത്യക്കാരുടെ യൂറോപ്യൻ യാത്രാ സ്വപ്നങ്ങൾ സഫലമാക്കുന്ന കൊയേഷ്യയിലേക്ക് റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് 70000 രൂപയാണ് വരിക. മാത്രമല്ല, ഒരു രാത്രി ഇവിടെ ചെലവഴിക്കുവാൻ 6000-6500 രൂപ വരെയാകും. ഗെയിം ഓഫ് ത്രോൺസ് ഫാൻ ആണ് നിങ്ങളെങ്കിൽ അതിലെ പല രംഗങ്ങളും ചിത്രീകരിച്ച ക്രൊയേഷ്യ കാണുക തന്നെ വേണം.
2. സ്ലോവാക്യ
ഷെങ്കൻ വിസയെടുത്ത് എളുപ്പത്തിൽ യൂറോപ്പിൽ കറങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്കുള്ള രാജ്യമാണ് സ്ലോവാക്യ. യൂറോപ്പിലെ ബജറ്റ് യാത്രാ ലക്ഷ്യസ്ഥാനമാണ് സ്ലോവാക്യ. കൊട്ടാരങ്ങൾ, ഗുഹകൾ, ചൂടുനീരുറവകൾ, പഴയകാല നിർമ്മിതികൾ, യൂറോപ്യൻ ചാവുകടൽ എന്നിങ്ങനെ കുറേ കാഴ്ചകൾ ഇവിടെ കാണണം. യൂറോപ്പിൽ ജോലി അവസരങ്ങൾ തേടുന്നവർ വരുന്ന ഒരിടം കൂടിയാണിത്.
ഏകദേശം 90,000 രൂപാ വരെയാണ ഇന്ത്യയിൽ നിന്ന് സ്ലോവാക്യയിലേക്കുള്ള റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക്. അതേസമയം ഇവിടെ ഒരു രാത്രിചിലവഴിക്കുവാൻ കുറഞ്ഞത് 5000 രൂപാ മുതൽ 7000 രൂപാ വരെ വേണ്ടി വരും.
3. അൽബേനിയ
വിനോദസഞ്ചാരത്തിനായി എത്തിച്ചേരുന്നവർ കുറവാണെങ്കിലും കുറഞ്ഞ ചെലവിൽ യൂറോപ്പ് അനുഭവം നല്കുന്ന രാജ്യമാണ് അൽബേനിയ. ഇന്ത്യയിൽ നിന്നും ഏറ്റവും ചെലവ് കുറച്ച് പോകാൻ സാധിക്കുന്ന യൂറോപ്യൻ രാജ്യം കൂടിയാണിത്. ബീച്ചുകൾ, പർവ്വതങ്ങൾ, തടാകങ്ങൾ, പുൽമേടുകൾ, ഗ്രാമങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.
50000 രൂപാ മുതൽ 60,000 രൂപാ വരെയാണ് അൽബേനിയയിലേക്കുള്ള റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക്. ഒരു രാത്രി ചെലവഴിക്കാൻ 3000 രൂപാ മുൽ 4000 രൂപാ വരെ ചെലവും വരും.
4. ഹംഗറി
പോക്കറ്റ് കീറാത്ത യൂറോപ്യൻ ട്രിപ്പ് യാഥാര്‍ത്ഥ്യമാക്കുന്ന മറ്റൊരു സ്ഥലമാണ് ഹംഗറി. വലുപ്പത്തിൽ ചെറുതാണെങ്കിലും സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും സമ്പത്തിൽ ഹംഗറി ഒട്ടും പിന്നിലല്ല. വെള്ളത്തിന്‍റെ നാട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. തെർമൽ ബാത്ത്, സ്പാ എന്നിവയും ഹംഗറിയുടെ പ്രത്യേകതയാണ്.
70,000 രൂപാ വരെയാണ് ഹംഗറിയിലേക്കുള്ള റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക്. ഒരു രാത്രി ചെലവഴിക്കാൻ 4000 രൂപാ മുൽ 6000 രൂപാ വരെ ചെലവും വരും.
5. ചെക്ക് റിപ്പബ്ലിക്
ബജറ്റ് തുകയിൽ യൂറോപ്പ് കറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മറ്റൊരു രാജ്യമാണ് ചെക്ക് റിപ്പ് പബ്ലിക്. രാജ്യത്തേക്കാൾ രാജ്യ തലസ്ഥാനമായ പ്രാഗ് ആണ് സഞ്ചാരികൾക്കിടിയിൽ അറിയപ്പെടുന്നത്. കൊട്ടാരങ്ങളുടെയും കത്തീഡ്രലുകളുടെയും നാടാണിത്, ഇവിടുത്തെ പ്രകൃതിഭംഗിയും എടുത്തുപറയേണ്ടതു തന്നെയാണ്.
പരമാവധി 70,000 രൂപാ വരെയാണ് ചെക്ക് റിപ്പബ്ലിക്കിലേക്കുള്ള റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക്. ഒരു രാത്രി ചെലവഴിക്കാൻ 4000 രൂപാ മുൽ 5500 രൂപാ വരെ ചെലവും വരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












