എന്തുപെട്ടന്നാണ് പുതുവർഷത്തിലെ ഒരു മാസം കടന്നു പോയത്.. ന്യൂ ഇയർ യാത്രകളും പ്ലാനുകളും ഒക്കെ കഴിഞ്ഞ് ഫെബ്രുവരിയിലേക്ക് കടക്കാൻ പോവുകയാണ് നമ്മൾ. യാത്രകൾ പോകാൻ ഒരുപാട് അവധി ദിവസങ്ങളോ നീണ്ട വാരാന്ത്യങ്ങളോ ഇല്ലാ എന്നതാണ് ഈ വർഷത്തെ ഫെബ്രുവരി മാസത്തിന്‍റെ പ്രത്യേകത. എന്നാലോ ഒഴിവാക്കുവാൻ കഴിയാത്ത ആഘോഷങ്ങളും ഉത്സവങ്ങളും ഈ മാസമുണ്ട്.
വാലന്‍റൈൻ ദിവസം മുതൽ ഏറ്റുമാനൂർ ഏഴരപ്പൊന്നാനയും ഹംപി ഉത്സവും താജ് മഹോത്സവവും അടക്കം ഒരു നാടിനെയും സംസ്കാരത്തെയും വിശ്വാസങ്ങളെയും പരിചയപ്പെടുത്തുന്ന നിരവധി ആഘോഷങ്ങൾ ഫെബ്രുവരി മാസത്തിലുണ്ട്. ഇതാ ഈ ഫെബ്രുവരിയിൽ മിസ് ചെയ്യുവാൻ കഴിയാത്ത ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയെന്ന് നോക്കാം.

അമൃത് ഉദ്യാൻ ഉത്സവ്, ഫെബ്രുവരി 2-മാർച്ച് 31
രാഷ്ട്രപതി ഭവനിലെ പ്രധാന ഉദ്യാനങ്ങളിലൊന്നായ അമൃത് ഉദ്യാൻ ഈ വർഷം ഫെബ്രുവരി 2 മുതൽ മാർച്ച് 31 വരെ പൊതുജനങ്ങൾക്കായി തുറക്കും. വർഷത്തിലൊരിക്കൽ മാത്രമാണ് പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. 15 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന അമൃത് ഉദ്യാനിൽ ട്യൂലിപ്, റോസാ, ഓറിയന്‍റൽ ലില്ലി, ഏഷ്യാറ്റിക് ഡൽഹി, ഡാഫോഡിൽസ് എന്നിവ കൂടാതെ ബോൺസായ് ഗാർഡൻ, മ്യൂസിക്കൽ ഫൗണ്ടൻ, സെൻട്രൽ ലോൺ, ലോംഗ് ഗാർഡൻ, സർക്കുലർ ഗാർഡൻ എന്നിവയും കാണാം.
തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സന്ദർശിക്കാം. രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.00 മണി വരെയാണ് സന്ദര്‍ശന സമയം. വൈകിട്ട് 4.00 മണി വരെ പ്രവേശനം അനുവദിക്കുകയുള്ളൂ. . ഓരോ മണിക്കൂർ വീതമുള്ള ആറു സ്ലോട്ടിലാണ് പ്രവേശനം. ഫെബ്രുവരി 22, ഫെബ്രുവരി 23, മാർച്ച് 1, 5 എന്നീ ദിവസങ്ങളിൽ പ്രത്യേക വിഭാഗക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ.
ഹംപി ഉത്സവ് ഫെബുവരി 3-5
ഹംപി എന്ന ചരിത്രനഗരത്തെ മനസ്സിലാക്കുവാൻ പറ്റിയ സമയമാണ് ഹംപി ഉത്സവ്. പുരാതന നഗരത്തിന്‍റെ ചരിത്രവും മഹത്വവും പൗരാണികതയും അറിഞ്ഞ് വരുവാൻ സഹായിക്കുന്ന ഹംപി ഉത്സവ് ആഘോഷത്തേക്കാൾ ഒരു സാംസ്കാരിക മേളം ആണ്., ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഉത്സവങ്ങളിലൊന്നാണ് ഹംപി ഉത്സവം. വിജയനഗര ഭരണ കാലത്തുണ്ടായിരുന്ന വിജയ് ഉത്സവ് ആണ് ഹംപി ഉത്സവിന്‍റെ മുന്‍ഗാമി.
താജ് മഹോത്സവ് ഫെബ്രുവരി 17 -27
ആഗ്രയെ അറിയുവാനും പരിചയപ്പെടുവാനും പറ്റിയ സമയങ്ങളിലൊന്നാണ് ഇവിടെ നടക്കുന്ന താജ് മഹോത്സവ്. വ്യത്യസ്തതകളുടെ ആഘോഷമായ താജ് മഹോത്സവ് ഇത്തവണ ഫെബ്രുവരി 17 മുതൽ 27 വരെ ശില്പഗ്രാമിൽ നടക്കും. 'സംസ്‌കൃതിയും സമൃദ്ധിയും' എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ.
താജ മഹൽ മാത്രം കണ്ടുമടങ്ങാതെ, ഒരു മിനി ഇന്ത്യ തന്നെ ഒറ്റയാത്രയിൽ പരിചയപ്പെടുവൻ സാധിക്കുന്ന സമയമാണ് ഇത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത വസ്തുക്കളുടെ പ്രദർശനം, കരകൗശലവസ്തുക്കള്‍, ഭക്ഷണം, കലാപരിപാടികൾ, നൃത്തം എന്നിങ്ങനെ നിരവധി പരിപാടികൾ ഇവിടെയുണ്ട്. താജ്മഹൽ ഈസ്റ്റേൺ ഗേറ്റിന് സമീപത്ത് ശിലപ്ഗ്രാമിലാണ് വേദി.
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17-26
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാല ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങാണ്. ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. പത്തു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കാല ആഘോഷത്തിൽ പൊങ്കാ ദിവസം ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിടുന്നത്.
ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. 10.30 നാണ് അടുപ്പുവെട്ടു പൊങ്കാല. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല ചടങ്ങുകള്ഡ പൂർത്തിയാകും.ഫെബ്രുവരി 26ന് ആറ്റുകാൽ പൊങ്കാല മഹോത്സവം അവസാനിക്കും. മുൻവർഷത്തേതു പോലെ ഇത്തവണയും പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













