വിദേശരാജ്യങ്ങളിൽ ഒരു ജോലി കിട്ടിയാൽ പിന്നെ ജീവിതം 'സെറ്റ് ആയി' എന്നാണല്ലോ നമ്മൾ പറയുന്നത്. തൊഴിലിനു വേണ്ടി മാത്രമല്ല,അവിടെ പോയി പഠിച്ച് ജോലി കണ്ടെത്തി ജീവിക്കുവാനാണ് ഇന്നത്തെ തലമുറ ശ്രമിക്കുന്നത്. എങ്ങനെ നോക്കിയാലും
ജീവിതം കരുപ്പിടിപ്പിക്കുവാൻ വിദേശജോലിയാണ് ഏറ്റവും നല്ലത്. എന്നാല്‍ എവിടേക്ക് പോകണം എന്നതാണ് ആശയക്കുഴപ്പം. ഒരുകാലത്ത് ഗൾഫിലും അമേരിക്കയിലും ഒക്കെ പോയിരുന്ന ചരിത്രമാണെങ്കിൽ ഇന്നത് യൂറോപ്പ് ആയിട്ടുണ്ട്.
എന്നാൽ, ജോലിയും മുന്നോട്ടുള്ള ജീവിതത്തില് മികച്ച സാധ്യതകളും പരിഗണിക്കുന്നതിനൊപ്പം തന്നെ പ്രവാസികളെ അവരെങ്ങനെ കാണുന്നു എന്നതു കൂടി അറിയണം. കുടിയേറ്റക്കാരോടുള്ള പെരുമാറ്റം, സർക്കാർ ഭാഗത്തു നിന്നുള്ള സഹായങ്ങൾ, അനുമതികള്‍, ഭാഷ തുടങ്ങിയവയൊക്കെ പരിഗണിക്കണം. എക്‌സ്പാറ്റ് എസൻഷ്യൽസ് ഇൻഡക്സ് പറയുന്നതനുസരിച്ച് ഏറ്റവും മികച്ച പ്രവാസജീവിതം വാഗ്ഗാനം ചെയ്യുന്ന രാജ്യങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.

ബഹ്റിൻ
എക്‌സ്പാറ്റ് എസൻഷ്യൽസ് ഇൻഡക്സ് അനുസരിച്ച് പ്രവാസ ജീവിതത്തിന് ഏറ്റവും യോജിച്ച രാജ്യമാണ് ബഹ്റൻ. യൂറോപ്പ്യൻ രാജ്യങ്ങൾ തേടി എല്ലാവരും പോുമ്പോൾ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെത് ഒരു പശ്ചിമേഷ്യൻ രാജ്യമാണ് എന്നതാണ് ഇതിലെ കൗതുകം. പ്രാദേശിക അധികാരികളുമായി എളുപ്പത്തിലുള്ള ഇടപെടലും ആശയവിനിമയവും, അറബിക്കൊപ്പം തന്നെ ഇംഗ്ലീഷ് ഉപയോഗിക്കുന്ന ആളുകൾ, താമസൗകര്യം, വിസ എന്നിവ നേടാനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങാണ് ബഹ്റിനെ മുന്നിൽ നിർത്തുന്നത്.

യുഎഇ
പ്രവാസജീവിതത്തിന് യോജിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനം യു എ ഇയ്ക്കുണ്ട്. അധികം നടക്കാതെ, ഓൺലൈൻ ആയി ഭരണപരമായ സേവനങ്ങൾ ലഭിക്കുന്നു എന്നതാണ് യുഎഇയുടെ പ്ലസ് പോയിന്‍റ്. ഇവിടുത്തെ സംസാരഭാഷയായ അറബി അറിയില്ലെങ്കിൽപ്പോലും അത് ജീവിക്കുവാൻ ഒരു തടസ്സമാകില്ല. അതിവേഗ ഇന്‍റർനെറ്റ് സൗകര്യം, വിസ തുടങ്ങിയ കാര്യങ്ങളും ഇവിടം പ്രവാസികൾക്ക് കൂടുതൽ അനുയോജ്യമാക്കുന്നു. ഇവിടുത്തെ കോടതികളിൽ ഇംഗ്ലീഷ്, ചൈനീസ്, ഹിന്ദി, ഫ്രഞ്ച്, റഷ്യൻ ഭാഷകളും ഉപയോഗിക്കുന്നു,
സിംഗപ്പൂർ
മറ്റു രാജ്യങ്ങളെയപേക്ഷിച്ച് ജീവിതച്ചിലവ് കുറച്ച് ഉയർന്നതാണെങ്കിലും സിംഗപ്പൂരിൽ പ്രവാസിയായി ജീവിക്കുന്നത് ഏറ്റവും മികച്ച കാര്യമാണ്. ഭാഷ, ഭരണപരമായ കാര്യങ്ങൾ, താമസസ്ഥലം കണ്ടെത്തുവാൻ സാധിക്കുന്നത് തുടങ്ങിയവ എല്ലാം പ്രവാസികൾക്ക് അനുയോജ്യമായ രീതിയിലാണ്. സിംഗപ്പൂരിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയതിനാല്‍ അത്തരമൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല.

എസ്റ്റോണിയ
പലപ്പോഴും വലിയ രീതിയിൽ കുടിയേറ്റം നടക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ നമ്മൾ കണ്ടിട്ടില്ലെങ്കിലും എക്‌സ്പാറ്റ് എസൻഷ്യൽസ് ഇൻഡക്സ് പറയുന്നതനുസരിച്ച്
എസ്റ്റോണിയ യൂറോപ്പിൽ സ്ഥിരതാമസമാക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ്. ഈ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യ യൂറോപ്യൻ രാജ്യം കൂടിയാണിത്. ഭാഷയുടെ കാര്യത്തിലും താമസസൗകര്യങ്ങൾ കണ്ടെത്തുവാനുള്ള കാര്യത്തിലും അല്പം ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ പോലും ഭരണപരമായ സൗകര്യങ്ങളും ഇന്റർനെറ്റ് സേവനങ്ങളും ഈ രാജ്യത്തിന്റെ പോസിറ്റീവ് വശങ്ങളാണ്.
ഒമാൻ
പശ്ചിമേഷ്യൻ രാജ്യമായ ഒമാനാണ് പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയിട്ടുള്ളത്. ഒമാനിലെ പ്രവാസം എളുപ്പമാക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. അതിലൊന്ന് ഇവിടെ എത്തിപ്പെടുവാനുള്ള എളുപ്പം തന്നെയാണ്. മാത്രമല്ല, അവർക്കാവശ്യമായ സാധനങ്ങൾ ലഭിക്കുവാനുള്ള എളുപ്പം, താമസസൗകര്യങ്ങൾ, ഭാഷ തുടങ്ങി പ്രവാസികൾക്കിടയിൽ ഒമാനെ അനുകൂലമാക്കുന്ന വേറെയും കാര്യങ്ങളുണ്ട്.

ഇന്തോനേഷ്യ
എക്‌സ്പാറ്റ് എസൻഷ്യൽസ് ഇൻഡക്സിൽ ആറാം സ്ഥാനത്തെത്തിയ രാജ്യമാണ് ഇന്തോനേഷ്യ. മറ്റു രാജ്യങ്ങളെയപേക്ഷിച്ച് ചിലവ് കുറഞ്ഞ ജീവിതം ആണ് ഇന്തോനേഷ്യയുടെ പ്രത്യേകത. താമസസ്ഥലം കണ്ടെത്തുക എന്നത് ഇവിടെ ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. ഇവിടെ ഭാഷ പഠിക്കുന്നതും അത്ര പ്രശ്നമല്ല എന്നതും ഇതിനൊപ്പം അറിഞ്ഞിരിക്കാം. സമ്പാദിക്കുവാൻ പറ്റിയ രാജ്യം കൂടിയാണ് ഇന്തോനേഷ്യ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












