ഹോളി.. വാരിപ്പൂശി നിറങ്ങൾ അണിയുന്ന ദിനം. വർണ്ണങ്ങളുടെ വൈവിധ്യം കൊണ്ട് നിറങ്ങളുടെ ഉത്സവം എന്നാണ് ഹോളി അറിപ്പെടുന്നത് തന്നെ. കേരളത്തിൽ അത്ര വ്യാപകമല്ലെങ്കിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഹോളി വലിയ ആഘോഷമാണ്. വസന്തകാലത്തെ സ്വീകരിക്കാൻ ആരംഭിച്ച ഉത്സവം ഇന്ന് രാജ്യത്തെ പ്രധാന ആഘോഷങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
പാരമ്പര്യങ്ങളുടെ കെട്ടുപാടുകളിൽ നിന്നും മാറി ഹോളി ഇന്ന് ജാതിമതഭേദമില്ലാതെ എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ്. പരസ്പരം നിറങ്ങൾ വാരിവിതറുമ്പോൾ പകരുന്നത് സ്നേഹം കൂടിയാണെന്നാണ് വിശ്വാസം. ആകാശത്ത് പൗർണ്ണമി ൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. ഓരോ നാട്ടിലും ഓരോ തരത്തിലുള്ള ഹോളി ആഘോഷങ്ങളാണെങ്കിലും ഹോളിയുടെ പരമ്പരാഗതമായ വിശ്വാസങ്ങൾ ഇന്നും പിന്തുടരുന്ന കുറച്ച് സ്ഥലങ്ങളേയുള്ളൂ.

മധുര, വൃന്ദാവന്‍- ഉത്തർപ്രദേശ്
ഹോളി ആഘോഷമെന്നു കേൾക്കുമ്പോൾ കണ്ടുമറന്ന കുറച്ചു ചിത്രങ്ങൾ മനസ്സിലെത്തും. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആളുകൾ നിറങ്ങള്‍ വാരിയെറിഞ്ഞ് ആഘോഷിക്കുന്നതും ആൾക്കൂട്ടവും നിലത്തും വായുവിലും നിറയെ നിറങ്ങളും ഉൾപ്പെടെയുള്ളവ മനസ്സിലെത്തും. ഒരുപക്ഷേ, അതിൽ മിക്കവയും മധുരയിലെയും വൃന്ദാവനിലെയും ഹോളി ആഘോഷത്തിന്‍റെ ചിത്രങ്ങളായിരിക്കും.
ഇന്ത്യയിലെ ഏറ്റവും ആഘോഷപൂർണ്ണമായ ഹോളി കാണാൻ സാധിക്കുന്നത് ഈ രണ്ടു നഗരങ്ങളിലുമാണ്. കൃഷ്ണന്‍റെ ജീവിതവുമായി ബന്ധപ്പെട്ട കഥകളും വിശ്വാസങ്ങളുമാണ് ഇരു നഗരങ്ങൾക്കും ഉള്ളത്. ഇവിടുത്തെ ഹോളി ലോകപ്രസിദ്ധം കൂടിയാണ്. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇവിടെ ഹോളിക്കുള്ളത്. ഇതിൽ പങ്കെടുക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകള്‍ എത്തുന്നു.
ബർസാന, ഉത്തർ പ്രദേശ്
മധുരയ്ക്ക് സമീപത്തുള്ള ബർസാനയും പരമ്പരാഗത ഹോളി ആഘോഷങ്ങൾക്ക് പ്രസിദ്ധമാണ്. ലാത്മാർ ഹോളി എന്നാണ് ഇവിടുത്തെ ഹോളി ആഘോഷം അറിയപ്പെടുന്നത്.
ബര്‍സാനയിലെ രാധാ ലക്ഷ്മി ക്ഷേത്രത്തില്‍ വെച്ചാണ് ലാത്മാര്‍ ഹോളി ആഘോഷങ്ങള്‍ നടക്കുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ സ്ത്രീകൾ തങ്ങളുടെ കയ്യിലെ ലാത്തിവടി ഉപയോഗിച്ച് പുരുഷന്മാരെ തല്ലുന്ന രസകരമായ കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. പുരുഷന്മാര്‍ പരമാവധി തല്ലു കൊള്ളാതെയിരിക്കാന് ശ്രമിക്കുന്നതിലാണ് ഇതിന്‍റെ രസം.

ലത്മാർ ഹോളിയില് പങ്കെടുക്കാനായി നന്ദഗാവോണിൽ നിന്നുള്ള ഗോപ ബാലന്മാർ ബർസാനയിലെത്തും. ബര്‍സാനയില്‍ നിന്നും എല്ലാവരും കൂടി രംഗ് രംഗീലി ഗലിയിലെ ക്ഷേത്രത്തിലേക്ക് പോയി അവിടെ വെച്ചാണ് ഹോളി ആഘോഷങ്ങൾക്ക് തുടക്കമാതുന്നത്. പിറ്റേന്ന് ബര്‍സാനയില്‍ നിന്നും എല്ലാ ഗോപ ബാലന്മാരും നന്ദ്ഗാവോണിലേക്ക് പോയി ഗോപികമാരൊത്ത് ഹോളി ആഘോഷിക്കും. മൂന്നാമത്തെ ദിവസം നന്ദഗാവോണിൽ നിന്നെത്തിയ ഗോപകുമാരന്മാരിൽ ഗോപികമാരെ ശല്യപ്പെടുത്തുന്നവരെ നിറത്തിൽ മുക്കികുളിപ്പിച്ച് വിടും, ഒപ്പംതന്നെ സ്ത്രീകൾ തങ്ങളെ കളിയാക്കുന്ന പുരുഷന്മാരെ വടികൊണ്ട് തല്ലി കളിക്കുന്ന ലത്മാർ ഹോളിയു നടക്കും.
ജയ്പൂർ
പരമ്പരാഗത രീതിയിലല്ലെങ്കിലും അല്പം കൂടി റിച്ച് ആണ് ജയ്പൂരിലെ ഹോളി ആഘോഷം. നാടിന്‍റെ ആഢംബരവും രാജകീയതയും ഇവിടുത്തെ ഹോളി ആഘോഷങ്ങളിലും കാണാം. വലിയ ഘോഷയാത്രകൾ, നാടോടികലകളുടെ പ്രകടനങ്ങൾ, കൂട്ടായ്മകള്, കൂടിച്ചേരലുകൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ജയ്പൂർ സഞ്ചാരികൾക്കായി കാത്തുവെക്കുന്നു.
ഹംപി
പൗരാണിക ക്ഷേത്രങ്ങളുടെയും അവശിഷ്ടങ്ങളുടെയും നടുവില് വെച്ച് ഒരു നാടിനൊപ്പം ഹംപി ആഘോഷിച്ചാലോ.. കർണ്ണാടകയിലെ ഹംപി ആണ് യുനസ്കയോ പൈതൃക ലക്ഷ്യസ്ഥാനത്തിൽ ഹോളി ആഘോഷിക്കാനുള്ള അവസരം നല്കുന്നത്. പരമ്പരാഗത നൃത്തരൂപങ്ങൾ, സാംസ്കാരിക പരിപാടികൾ, തെരുവുകളിലെ ആഘോഷങ്ങൾ എന്നിങ്ങനെ ഇവിടെ കുറേ കാര്യങ്ങൾ ആസ്വദിക്കാനും സാധിക്കും.
ഉദ്പൂർ
രാജകീയതയാണ് ഉദയ്പൂരിലെ ഹോളി ആഘോഷങ്ങളുടെ പ്രത്യേകത. തലേന്ന് രാത്രിയിൽ ഹോളിക കി ദഹൻ ആചരണത്തോടെ ഹോളി ആഘോഷങ്ങൾക്ക് തുടക്കമാകും. മേവാർ കുടുംബത്തിനൊപ്പം ഹോളി ആഘോഷിക്കാനുള്ള ഒരു അവസരവും ഇവിടെ ലഭിക്കുന്നു. കുതിരകൾ, രാജകീയ സംഘം, നർത്തകർ എന്നിങ്ങനെ വലിയൊരു സംഘത്തിനൊപ്പമാണ് ഇവിടുത്തെ ഹോളി ആഘോഷം നടക്കുക. ജകീയ വസതി മുതൽ സിറ്റി കൊട്ടാരത്തിലെ മാനെക് ചൗക്ക് വരെയാണ് ഘോഷയാത്ര നടക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















