സജ്ജ്കോത്തി
പനാല കോട്ടയ്ക്കാണ് പഴയകാലത്തെകഥകള്‍ ഏറെയും പറയാന്‍ കഴിയുക. ശിക്ഷാമുറിയെന്നര്‍ത്ഥമുള്ള സജ്ജ് കോത്തിയാണ് കോട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഇവിടെനിന്നാണ് ശിവജി മഹാരാജാവ് ചരിത്രത്തിലിടം നേടിയ രക്ഷപ്പെടല്‍ നടത്തിയത്.
Photo Courtesy: Ankur P
തീൻ ദർവാസ
തീന്‍ ദര്‍വാസയെന്ന് പറയുന്ന മൂന്ന് കവാടങ്ങളില്‍ക്കൂടി മാത്രമേ ഈ വലിയ കോട്ടയിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളു. ഈ മൂന്ന് പ്രവേശനകവാടങ്ങളും വളരെ ഉയരമേറിയതും വലിപ്പമുള്ളതുമാണ്. കോട്ട പിടിച്ചടക്കാനായി ബ്രിട്ടീഷ് സൈന്യം ഈ കവാടങ്ങളില്‍ക്കൂടിയാണ് കോട്ടയിലേയ്ക്ക് ഇരച്ചുകയറിയത്.
Photo Courtesy: Ankur P
അംബര്‍ഖാന കോട്ട
അംബര്‍ഖാന കോട്ടയാണ് ചരിത്രപ്രാധാന്യമുള്ള മറ്റൊരു സ്ഥലം. രാജഭരണകാലത്ത് ധാന്യപ്പുരയായി ഉപയോഗിച്ചുവന്നിരുന്നതാണ് ഈ കോട്ട. കോട്ടയ്ക്ക് തൊട്ടടുത്തായി സോമേശ്വര്‍ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
Photo Courtesy: Ankur P
ട്രെക്കിംഗ്
ചരിത്രപരമായ പ്രത്യേകതള്‍ക്കൊപ്പം തന്നെ ട്രക്കിങിനും ഹൈക്കിങ്ങിനും മറ്റും ഏറെ സാധ്യതകളുള്ള സ്ഥലം കൂടിയാണ് ഈ ഹില്‍ സ്റ്റേഷന്‍.
Photo Courtesy: Nilesh2 str
നഗരത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് സമാധാനപരമായ ശുദ്ധവായു ലഭിയ്ക്കുന്ന വീക് എന്‍ഡ് പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണ് പനാല.
Photo Courtesy: Nilesh2 str
വ്യൂപോയിന്റ്സ്
പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പനാല അസ്സല്‍ കാഴ്ചവിരുന്നാണ് ഒരുക്കുന്നത്. ഉയരമേറിയ സ്ഥലങ്ങളില്‍ നിന്നുള്ള സമതലക്കാഴ്ചകള്‍ മനോഹരമാണ്.
Photo Courtesy: Nilesh2 str
പോകാൻ പറ്റിയ സമയം
വര്‍ഷത്തില്‍ ഏതാണ്ട് എല്ലാ സമയത്തും പനാലയില്‍ നല്ല കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. വേനല്‍ക്കാലം ഇവിടെ അടുത്ത കടുപ്പമുള്ളതല്ല. ശീതകാലമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.
Photo Courtesy: Nilesh2 str
മഴക്കാല യാത്ര
മഴക്കാലത്താണ് സന്ദര്‍ശനമെങ്കില്‍ ഇവിടുത്തെ വെള്ളച്ചാട്ടങ്ങളുടെ ഭംഗം പൂര്‍ണമായും ആസ്വദിക്കാം. മാത്രമല്ല മഴക്കാലത്ത് ഇവിടുത്തെ കോട്ടകളുടെ കാഴ്ച കാണേണ്ടതുതന്നെയാണ്. മഴയത്തുള്ള യാത്രകള്‍ ഇഷ്ടമില്ലാത്തവരാണെങ്കില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പനാലയിലേയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത്.
Photo Courtesy: Nilesh2 str
എത്തിച്ചേരാൻ
മഹാരാഷ്ട്രയിലെ പ്രമുഖ നഗരമായ കോലാപൂരിന് അടുത്താണ് പനാല. അതിനാല്‍ത്തന്നെ വിമാനമാര്‍ഗ്ഗവും, റെയില്‍, റോഡ് മാര്‍ഗ്ഗവുമെല്ലാം പനാലയിലെത്തുക എളുപ്പമാണ്.
Photo Courtesy: Onkar15