ഹിമാചല്‍ പ്രദേശിലെ ഓരോ ഗ്രാമങ്ങളും ഓരോ സ്വര്‍ഗ്ഗങ്ങളാണ്. നാടുകാണുവാനെത്തുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന സ്വര്‍ഗ്ഗങ്ങള്‍. അത്തരത്തിലൊന്നാണ് ഫാഗു. ഹിമാചലിലെ സ്ഥിരം സഞ്ചാരികള്‍ക്ക് ഏറെ പരിചിതമാണെങ്കിലും പുറമേ നിന്നുള്ളവര്‍ക്ക് അത്ര പെട്ടന്നു പിടികൊടുക്കുന്ന ഇടമല്ല ഫാഗു. മഞ്ഞില്‍പൊതിഞ്ഞ് ആരെയും ആകര്‍ഷിക്കുന്ന രൂപത്തില്‍ സ്ഥിതി ചെയ്യുന്ന ഈ നാട് ഷിംലയുടെ കാഴ്ചകള്‍ തേടുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഇടമാണ്.
മേഘത്തിനിടയിലെ നാട്
മഞ്ഞില്‍ നിന്നുമെത്തിയ ഫാഗു
ആപ്പിളും ഉരുളക്കിഴങ്ങും
ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡ്
ചരിത്രപരമായ ഒട്ടേറെ പ്രത്യേകതകളുള്ള പ്രദേശം കൂടിയാണ് ഫാഗു. പ്രസിദ്ധമായ ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡ് തുടങ്ങുന്നത് ഇവിടെ നിന്നുമാണ് . ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന കിന്നൗര്‍ പ്രദേശം വരെ ഈ റോഡ് നീളുന്നു. എത്ര കടുത്ത വേനലില്‍ പോലും സുഖകരമായ തണുപ്പാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.



Click it and Unblock the Notifications












