ധോണിയാണോ അജിത്താണോ തലൈവർ എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എത്ര ചർച്ച ചെയ്താലും ക്രിക്കറ്റ് പ്രേമികൾക്ക് തല ധോണിയും സിനിമാ പ്രേമികൾക്ക് തല അജിത്തും തന്നെയാണ്. തൊടുന്നതെല്ലാം പൊന്നാക്കി വിജയിച്ചുകൊണ്ടിരിക്കുന്ന ധോണി എന്ന ക്രിക്കറ്റ് ദൈവം കഠിനാധ്വാനത്തിന്റെ നാൾവഴികളാണ് പിന്നിട്ടതെങ്കിലും വിജയത്തിനു പിന്നിൽ പ്രാർഥനയും ഉണ്ട് എന്നതാണ് സത്യം.
ധോണിയുടെ വിജയങ്ങൾക്കു പിന്നിലെ ക്ഷേത്രം എന്നു പറയുന്നത് റാഞ്ചിയിക്ക് സമീപം സ്ഥിതി ചെയ്യുന്ന മാ ഡിയോറി മന്ദിറാണ്. ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...
എവിടെയാണ് ഈ ക്ഷേത്രം
ടീമിൻറെ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഇവിടം പണ്ടു മുതൽ തന്നെ പ്രശസ്തമായിരുന്നു. പിന്നീട് ധോണി കളികൾക്കും മറ്റും മുൻപായി ഇവിടെ വന്ന് പ്രാർഥിക്കുവാൻ തുടങ്ങിയതോടു കൂടിയാണ് ക്ഷേത്രം അന്താരാഷ്ട്ര പ്രശസ്തമാകുന്നത്.
ലോക കപ്പിനു മുൻപായി
ലോക കപ്പ് ക്രിക്കറ്റ് മത്സരത്തിനു മുൻപായി ഇവിടെ വന്നു അദ്ദേഹം പ്രാർഥിച്ചിരുന്നു. ഇതിന്റെ ബാക്കി കഥ നമുക്ക് അരിയാവുന്നതാണല്ലോ.. 2011 ൽ ലോക കപ്പ് ധോണിക്കു ഇന്ത്യയിലേക്ക് ക1ണ്ടുവരാനായി എന്നത് ചരിത്രം. ജീവിതത്തിൽ നല്ലതും മോശവും അനുഭവങ്ങൾ ഉണ്ടായാലും ധോണി ഈ ക്ഷേത്രത്തിലെത്തി പ്രാർഥിക്കുവാൻ മറക്കാറില്ല. ലോകകപ്പ് വിജയത്തിനു ശേഷവും ധോണി ഇവിടെ എത്തി പ്രത്യേക പ്രാർഥനകളും പൂജകളും ഒക്കെ നടത്തിയിരുന്നു.
മാ ഡിയോറി മന്ദിർ
ഗോത്രരീതിയും ഹിന്ദു സംസ്കാരവും തമ്മിലുള്ള സംഗമം
ഒരു കാലത്ത് ഇവിടെ ആഴ്ചയിലെ ആരു ദിവസങ്ങളിലും പൂജ നടന്നിരുന്നുവത്രെ. എന്നാൽ ഇപ്പോൽ ബ്രാഹ്മണാധിപത്യം വന്നതോടെ ബുധനാഴ്ച മാത്രമാണ് പൂജകൾ നടക്കുക.
മാറ്റമില്ലാത്ത മാതൃക



Click it and Unblock the Notifications













